5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Kidnap Case: മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മയ്ക്കെതിരെ പോക്സോ കേസ്, സംഭവം പാലക്കാട്

POCSO Case Filed Against Housewife in Palakkad: സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഏറെ വൈകിയിട്ടും 14കാരനായ മകൻ വീട്ടിൽ എത്താതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിക്കുന്നത്.

Palakkad Kidnap Case: മകന്റെ കൂട്ടുകാരന്റെ ജ്യേഷ്ഠനെ തട്ടിക്കൊണ്ടുപോയി; വീട്ടമ്മയ്ക്കെതിരെ പോക്സോ കേസ്, സംഭവം പാലക്കാട്
പ്രതീകാത്മക ചിത്രം
nandha-das
Nandha Das | Published: 26 Feb 2025 07:04 AM

ആലത്തൂർ (പാലക്കാട്): മകന്റെ കൂട്ടുകാരന്റെ ജേഷ്ഠനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ വീട്ടമ്മയ്‌ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കുനിശ്ശേരി കുതിരപ്പാറ സ്വദേശി പ്രസീന എന്ന 35കാരിക്കെതിരെ ആണ് ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സ്‌കൂളിലെ പരീക്ഷ കഴിഞ്ഞ് ഏറെ വൈകിയിട്ടും 14കാരനായ മകൻ വീട്ടിൽ എത്താതിനെ തുടർന്ന് തിങ്കളാഴ്ച വൈകീട്ടോടെയാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ വിവരം അറിയിക്കുന്നത്. വീട്ടിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് കുട്ടി അനുജന്റെ അമ്മയെന്ന നിലയിൽ സൗഹൃദമുള്ള വീട്ടമ്മയോടൊപ്പം പോവുകയായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

വീട്ടമ്മയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ എറണാകുളം ഭാഗത്തേക്കായി യാത്ര ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് ഇവർ എറണാകുളത്ത് ബസ്സിറങ്ങിയ ഉടനെ പോലീസ് എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വീട്ടമ്മ നേരത്തെ തൃശൂരിലും എറണാകുളത്തും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.

കുട്ടി സ്വന്തം ഇഷ്ടപ്രകാരം ആണ് തന്റെ കൂടെ വന്നതെന്നാണ് വീട്ടമ്മ പൊലീസിന് നൽകിയ മൊഴി. എന്നാൽ, പ്രായപൂർത്തിയാകാത്ത കുട്ടിയെ രക്ഷിതാക്കളുടെ സമ്മതം കൂടാതെ കൂട്ടികൊണ്ട് പോയതിനാൽ കുട്ടികൾക്കെതിരായ അതിക്രമം തടയുന്ന പോക്സോ നിയമ പ്രകാരം ഇവർക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

ALSO READ: വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പ്: 25കാരനെ കബളിപ്പിച്ച മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ

വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പ് കേസിൽ മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ

ഇറ്റലിയിലേക്ക് വ്യാജ വിസ നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ്. ട്രാവൽ ഏജന്റായ പിആർ രൂപേഷ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മലയാളിയായ ഡിജോ ഡേവിസ് എന്ന 25കാരനാണ് ഇയാളുടെ തട്ടിപ്പിനിരയായത്. ടിജോയുടെ വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇറ്റലിയിലെ വിമാനത്താവളത്തിൽ നിന്ന് ഇയാളെ തിരികെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് രൂപേഷിനെ പിടികൂടിയത്.

ജനുവരി 25നാണ് മലയാളിയായ ഡിജോ ഡേവിസ് ഇറ്റലിയിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങിയെത്തിയത്. ഇയാളുടെ വിസ വ്യജമാണെന്ന് കണ്ടെത്തിയതോടെ ഇറ്റലിയിലെ എമിഗ്രേഷൻ വിഭാഗം അധികൃതർ ഇയാളെ തിരിച്ചയയ്ക്കുകയായിരുന്നു. സ്ഥിരതാമസ വിസയാണെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പ്രതി ടിജോയ്ക്ക് വിസ നൽകിയത്. ഇതിനായി എട്ട് ലക്ഷം രൂപയാണ് ടിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റിയത്. വിഷയത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.