5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Modi Wayanad Visit: കൂടെയുണ്ടാവും, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ കേരളത്തോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Modi Wayanad Visit Update: ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനൊപ്പമുണ്ടാകുമെന്നും ദുരന്തമുണ്ടായതു മുതൽ താൻ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. മുൻ നിശ്ചയിച്ചതിനേക്കാൾ രണ്ട് മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മടക്കം.

Modi Wayanad Visit: കൂടെയുണ്ടാവും, പണം തടസമാകില്ല; നാശനഷ്ടങ്ങളുടെ വിശദമായ കണക്കുകൾ കേരളത്തോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി
വയനാട്ടിലെ ദുരന്തമേഖലയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയപ്പോൾ. (Image Courtesy: PTI)
neethu-vijayan
Neethu Vijayan | Updated On: 10 Aug 2024 19:45 PM

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിൽ (Wayanad) ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും വേണ്ട എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (pm narendra modi). നിരവധി കുടുംബങ്ങളുടെ സ്വപ്‌നങ്ങൾ തകർത്ത ദുരന്തത്തിലെ അതിജീവിതർക്കൊപ്പമാണ് എല്ലാവരുടേയും പ്രാർത്ഥനയെന്നും ദുരന്തമേഖല സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിൽ നടന്ന അവലോകനയോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വയനാട് ദുരിതത്തിലുണ്ടായ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചിട്ടുണ്ട്. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകളാണ് സമർപ്പിക്കേണ്ടത്.

ദുരന്തത്തിൽ എല്ലാം നഷ്ടമായവരെ സഹായിക്കാൻ കേന്ദ്രം സംസ്ഥാന സർക്കാരിനൊപ്പമുണ്ടാകുമെന്നും ദുരന്തമുണ്ടായതു മുതൽ താൻ ഇവിടെയുള്ളവരുമായി ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്നും മോദി പറഞ്ഞു. അതിജീവിതരിൽനിന്ന് അവർ കണ്ടതും അനുഭവിച്ചതും ചോദിച്ചറിഞ്ഞുവെന്നും പ്രകൃതി അതിന്റെ രൗദ്രഭാവമാണ് പ്രകടപ്പിച്ചതെന്നും ഉരുൾപൊട്ടലിനെ വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ALSO READ: പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് പുനരധിവാസ പ്രവർത്തനങ്ങൾ വിലയിരുത്തും

നിങ്ങൾ ഒറ്റയ്ക്കല്ല എന്ന ഉറപ്പാണ് ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് തനിക്ക് നൽകാനുള്ളത്. എല്ലാവരും അവർക്കൊപ്പമുണ്ട്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം സംസ്ഥാന സർക്കാരിൻ്റെ കൂടെയുണ്ടാവും. വയനാട്ടിലേത് ഒരു സാധാരണദുരന്തമല്ല. ദുരിതബാധിതരെ സഹായിക്കുന്നതിനാണ് പ്രഥമപരിഗണന നൽകുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം സാധ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് സന്ദ‍ർശനത്തിന് ശേഷം ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയ പ്രധാനമന്ത്രി മോദി അവിടെ നിന്നും ഡൽഹിയിലേക്ക് മടങ്ങി. മുൻ നിശ്ചയിച്ചതിനേക്കാൾ രണ്ട് മണിക്കൂറോളം അധികം ദുരന്തമേഖലയിൽ ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിൻ്റെ മടക്കം. ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. പ്രാഥമിക വിവരങ്ങൾ അടങ്ങിയ നിവേദനം മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറിയിട്ടുണ്ട്.

ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളിൽ നേരിട്ടെത്തിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശത്താണ് അ​ദ്ദേഹം ആദ്യം സന്ദർശിച്ചത്. ബെയ്‍ലി പാലത്തിലും മോദിയെത്തി. ഗവർണ‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ജില്ലാ കളക്ടറും അദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്നു. സ‍ർവ്വതും നഷ്ടപ്പെട്ടവരെ ക്യാമ്പിലെത്തിയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിലെത്തിയും പ്രധാനമന്ത്രി നേരിട്ട് കണ്ട് ആശ്വസിപ്പിച്ചു.

Latest News