5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?

CPM Politburo Age Limit: പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് (ജനുവരി 19 ഞായറാഴ്ച) സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
പിണറായി വിജയന്‍ Image Credit source: PTI
shiji-mk
Shiji M K | Published: 19 Jan 2025 11:37 AM

ന്യൂഡല്‍ഹി: സിപിഎമ്മില്‍ പ്രായപരിധി മാനദണ്ഡം പ്രാബല്യത്തില്‍ വരുന്നത് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇളവ് വരുത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. 75 വയസ് പൂര്‍ത്തിയായവര്‍ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് ഒഴിയണമെന്ന ഭരണഘടനാ ഭേദഗതി പ്രകാരം പിബിയില്‍ മാറ്റങ്ങള്‍ വരാനാണ് സാധ്യത. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസാണ് പ്രായപരിധി അംഗീകരിച്ചത്.

ഇതോടെ പിബിയില്‍ നിന്ന് പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, ബൃന്ദ കാരാട്ട്, മാണിക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങിയവര്‍ ഉള്‍പ്പെടെ മാറേണ്ടിവരും. എന്നാല്‍ കേരള മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് കഴിഞ്ഞ തവണ ഇളവ് അനുവദിച്ചിരുന്നു. അത് ഇത്തവണയും നല്‍കാനുള്ള സാധ്യതയുണ്ട്.

പിണറായി ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. പിണറായിക്ക് പുറമെയുള്ള മറ്റ് മുതിര്‍ന്ന അംഗങ്ങളെ പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പത്തും കണക്കിലെടുത്ത് കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാക്കളാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, പാര്‍ട്ടി കോണ്‍ഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനായി കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് (ജനുവരി 19 ഞായറാഴ്ച) സമാപിക്കും. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ള കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

Also Read: Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍ പകരം വെക്കാനില്ലാത്ത ചരിത്ര പുരുഷനാണെന്ന് മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായി ഇ പി ജയരാജന്‍ പറഞ്ഞു. പല പ്രതിസന്ധി ഘട്ടങ്ങളിലും ജനങ്ങളെ കൈവിടാതെ പിണറായി നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളെ ആര്‍ക്കും തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് ഇ പി പറഞ്ഞു.

പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളുടെ പാട്ടിന്റെ രൂപത്തില്‍ അവതരിപ്പിക്കുന്നതോ അല്ലെങ്കില്‍ അദ്ദേഹത്തെ പ്രശംസിക്കുന്നതോ തെറ്റാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇ പി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

പ്രളയകാലത്തും കൊവിഡിലും ഉരുള്‍പൊട്ടലിലും രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയെ ക്രൈസിസ് മാനേജര്‍ എന്നാണ് രാജ്യത്തെ പ്രമുഖ പത്രങ്ങള്‍ പോലും വിളിച്ചത്. എല്ലാ വേട്ടയാടലുകള്‍ക്കും കുരിശിലേറ്റലുകള്‍ക്കും ശേഷം ഉയിര്‍ത്തെഴുന്നേറ്റ് വന്ന ഒരു മനുഷ്യന്റെ കഴിവുകളെ പ്രശംസിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുത ഉണ്ടാകേണ്ട കാര്യമില്ലെന്നും ഇ പി പറഞ്ഞു.