5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

യാത്രയൊക്കെ നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്, പഴയ പേര് വരാന്‍ ഇടവരുത്തേണ്ട; രാഹുലിനെ ട്രോളി മുഖ്യന്‍

സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരില്‍ ഇ ഡി വിളിച്ചുവരുത്തി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അവര്‍ക്ക് ഒന്നും ചോദിക്കാനില്ല, അതുകൊണ്ട് വിളിച്ചുവരുത്തി മണിക്കൂറോളം വെറുതെയിരുത്തുകയാണ്.

യാത്രയൊക്കെ നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്, പഴയ പേര് വരാന്‍ ഇടവരുത്തേണ്ട; രാഹുലിനെ ട്രോളി മുഖ്യന്‍
Pinarayi Vijayan
shiji-mk
Shiji M K | Published: 19 Apr 2024 15:18 PM

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി പിണറായി വിജയെ ഒന്നും ചെയ്യുന്നില്ലെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുലിനോട് താങ്കളുടെ പഴയ പേര് ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

രാഹുല്‍ ഗാന്ധി നിങ്ങള്‍ക്ക് നേരത്തെ ഒരു പേരുണ്ടായിരുന്നു. അത് മാറിയിട്ടില്ല എന്ന അവസ്ഥ ഇനി ഉണ്ടാക്കരുത്. അത് നല്ലതല്ല. യാത്രയൊക്കെ നടത്തിയപ്പോ കുറച്ച് മാറ്റം വന്നെന്നാണ് കരുതിയത്. അന്വേഷണമെന്നും ജയിലെന്നും കേള്‍ക്കുമ്പോള്‍ അശോക് ചവാനെ പോലെ പേടിച്ച് പോകുന്നവരല്ല താനടക്കമുള്ളവരെന്നും പിണറായി പറഞ്ഞു.

അതേസമയം, സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരില്‍ ഇ ഡി വിളിച്ചുവരുത്തി അപമാനിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. അവര്‍ക്ക് ഒന്നും ചോദിക്കാനില്ല, അതുകൊണ്ട് വിളിച്ചുവരുത്തി മണിക്കൂറോളം വെറുതെയിരുത്തുകയാണ്. സിപിഎമ്മിനെ അപമാനിക്കാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ക്ക് ഇതൊരു ഹരമായി മാറി കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിലടയ്ക്കാത്തതെന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചത്. പിണറായിക്കെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിനെതിരെ ഇ ഡി ഒന്നും ചെയ്യുന്നില്ല. ആരെങ്കിലും ബിജെപിയ്ക്കെതിരെ സംസാരിച്ചാല്‍ അവരുടെ പിന്നാലെയായിരിക്കും പിന്നീട് അന്വേഷണ ഏജന്‍സികള്‍. എന്നാല്‍ പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായപ്പോള്‍ കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും സ്ഥാപനങ്ങളും സുരക്ഷിതമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്തെ രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായിട്ടും പിണറായി വിജയന് ഒന്നും സംഭവിക്കുന്നില്ല. ആരാണോ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നത് അവരാണ് വേട്ടയാടപ്പെടുന്നത്. ഇ ഡിയോ സി.ബി.ഐയോ കേരള മുഖ്യമന്ത്രിയെ ചോദ്യം ചെയ്തോ? ബി.ജെ.പിയെ ഏറ്റവുമധികം വിമര്‍ശിക്കുന്നയാളാണ് ഞാന്‍. എന്നെ 24 മണിക്കൂറും വിമര്‍ശിക്കുകയാണ് കേരള മുഖ്യമന്ത്രി ചെയ്യുന്നത്,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം, ആശയത്തിന്റെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മലപ്പുറത്ത് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.