Pinarayi Vijayan Birthday: അടി കൊണ്ടും വഴി നടന്നും കൊടി പിടിച്ച ആ പിണറായിക്കാരൻ; ക്യാപ്റ്റന് ഇന്ന് പിറന്നാൾ
സഹോദരൻ കുമാരനിലൂടെയാണ് പിണറായി കമ്മ്യണിസത്തിലേക്ക് ആകൃഷ്ടനാകുന്നത്.
നായനാരും, കെ കരുണാകരനും പിന്നെ പിണറായി വിജയനും കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാക്കളിൽ മൂന്നാമനായാണ് പിണറായി വിജയൻ റെക്കോർഡ് കുറിക്കുന്നത്.
കോൺഗ്രസ് നേതാവായിരുന്ന ലീഡർ കെ.കരുണാകരൻ 3246 ദിവസം മുഖ്യമന്ത്രിയായിരുന്നപ്പോൾ 2640 ദിവസം, 7 വർഷം, 11 മാസം, 30 ദിവസം അടക്കം 2921 ദിവസമാണ് ഇതുവരെ മുഖ്യമന്ത്രിയുടെ കണക്ക്. ഇ.കെ.നായനാരാണ് കേരളത്തിൽ ഏറ്റവും കൂടുതൽ ദിവസം മുഖ്യമന്ത്രിയായിരുന്നയാൾ. 4009 ദിവസമാണ് ആ റെക്കോർഡ്.
അങ്ങനെ നിരവധി റെക്കോർഡുകളുടെ ക്യാപ്റ്റനായ പിണറായി വിജയന് ഇന്ന് 79-ാം പിറന്നാളാണ്. കള്ള്-ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരന്റെയും ആലക്കണ്ടി കല്യാണിയുടെയും ഇളയ മകനായി കണ്ണൂരിലെ പിണറായിയിലാണ് 1945 മേയ് 24-ന് പിണറായി വിജയൻ ജനിച്ചത്. 14 സഹോദരങ്ങളാണ് പിണറായി വിജയനുള്ളത്. ഇതിൽ രണ്ട് പേരൊഴികെ ബാക്കി എല്ലാവരും മരിച്ചു.
സഹോദരൻ കുമാരനിലൂടെയാണ് പിണറായി കമ്മ്യണിസത്തിലേക്ക് ആകൃഷ്ടനാകുന്നത്. പിണറായി ശാരദ വിലാസം എൽ പി സ്കൂൾ, പെരളശേരി ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിലായായിരുന്നു അദ്ദേഹത്തിൻറെ വിദ്യാഭ്യാസം. സ്കൂൾ ഫൈനലിനു ശേഷം ഒരു വർഷം നെയ്ത്ത് തൊഴിലാളിയായി. പിന്നീട് തുടർ പഠനത്തിന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ചേർന്നു.
അന്നത്തെ വിദ്യാർഥി സംഘടനയായ കെ.എസ്.എഫിലൂടെയായിരുന്നു പിണറായിയുടെ രാഷ്ട്രീയ പ്രവേശനം. ഇടയിൽ കെ.എസ്.എഫ് ന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി. നിരവധി വിദ്യാർത്ഥി സമരങ്ങളിൽ നേതൃത്വം വഹിച്ചു.
സിപിഎമ്മിൽ ഏറ്റവും കൂടുതൽ തവണ സെക്രട്ടറിയായിരുന്നയാളെന്ന റെക്കോർഡും പിണറായിക്ക് തന്നെ. കേരളത്തിൽ ഇതുവരെ മുഖ്യമന്ത്രിയായിട്ടുള്ള 12 പേരിൽ രണ്ട് മന്ത്രിസഭകളിൽ മുഖ്യമന്ത്രിയാവാൻ അവസരം ലഭിച്ചത് പിണറായിക്ക് മാത്രമാണ്. കേരളത്തിൻറെ ക്യാപ്റ്റന് ടിവി9 മലയാളത്തിൻറെ പിറന്നാൾ ആശംസകൾ