5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Perumbavoor Wife Attacks Husband: മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടു; പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു

Wife Attacks Husband Exgirlfriend Conflict: മുൻ കാമുകിക്കൊപ്പം ഭർത്താവിൻ്റെ ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. ഭർത്താവിന്റെ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് ചൊവ്വാഴ്ച പരുക്കേറ്റത്.

Perumbavoor Wife Attacks Husband: മുൻ കാമുകിക്കൊപ്പമുള്ള ഫോട്ടോ കണ്ടു; പെരുമ്പാവൂരിൽ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
neethu-vijayan
Neethu Vijayan | Published: 28 Mar 2025 06:55 AM

കൊച്ചി: പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണ ഒഴിച്ചതായി റിപ്പോർട്ട്. തിളച്ച എണ്ണ ഒഴിച്ചതിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. മുൻ കാമുകിക്കൊപ്പം ഭർത്താവിൻ്റെ ഫോട്ടോ കണ്ടതാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. ഭർത്താവിന്റെ പരാതിയിൽ ഭാര്യയ്ക്ക് എതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. പെരുമ്പാവൂർ കണ്ടന്തറ സ്വദേശിക്കാണ് ചൊവ്വാഴ്ച പരുക്കേറ്റത്. ഗുരുതരമായി പെള്ളലേറ്റ ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

യുവാവിന്റെ സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങി രക്ഷയായത്; ഫയർഫോഴ്സ്

യുവാവിന്റെ സ്വകാര്യ ഭാഗത്ത് മെറ്റൽ നട്ട് കുടുങ്ങിയ 46കാരന് രക്ഷയായത് ഫയർഫോഴ്‌സ്. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. യുവാവ് ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഫലമുണ്ടാകാതെ വന്നതോടെയാണ് അവിടുത്തെ ഡോക്ടർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. മെറ്റൽ നട്ട് കുടുങ്ങിയത് മൂലം മൂത്രമൊഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു യുവാവ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആണ് സംഭവം. ആശുപത്രിയിൽ ചികിത്സ തേടി ഫലമില്ലാതെ വന്നതോടെയാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. തുടർന്ന് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അഗ്നിരക്ഷാ സേനാംഗങ്ങൾ കട്ടർ ഉപയോഗിച്ച് നട്ട് മുറിച്ചുമാറ്റാനായത്. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് യുവാവിന്റെ സ്വകാര്യ ഭാഗത്ത് കുടുങ്ങിയത്.

മദ്യ ലഹരിയിൽ ബോധമില്ലാതിരുന്ന സമയത്ത് അജ്ഞാതരാണ് തൻ്റെ സ്വകാര്യ ഭാ​ഗത്ത് നട്ട് കയറ്റിയതെന്നാണ് യുവാവിന്റെ മൊഴി. നട്ട് കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടുണ്ടാകുമെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറഞ്ഞു. നട്ട് മുറിച്ചുനീക്കുമ്പോൾ ചൂടാകുന്നത് കൊണ്ട് തന്നെ സ്വകാര്യ ഭാഗത്ത് ക്ഷതമേൽക്കാൻ സാധ്യത വളരെ കൂടുതൽ ആയിരുന്നു.