AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pehalgam Terror Attack: പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക, അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നടൻ മോഹൻലാലും

Pehalgam Terrorist Attack CM And Mohanlal Pays Tribute: ഭീകരാക്രമണത്തിൻ്റെ പശ്ചാതലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. എംഎൽഎമാരായ എ മുകേഷ്, കെ പി എ മജീദ്, ടി സിദ്ദീഖ്, കെ.ആൻസലൻ എന്നിവരും ശ്രീനഗറിലുണ്ട്. ഇവർ സുരക്ഷിതരാണ്.

Pehalgam Terror Attack: പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക, അനുശോചനം അറിയിച്ച് മുഖ്യമന്ത്രിയും നടൻ മോഹൻലാലും
മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മോഹൻലാൽImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 23 Apr 2025 08:43 AM

തിരുവനന്തപുരം: രാജ്യത്തെ ഒന്നാകെ നടുക്കിയ ഭീകരാക്രണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജനും നടൻ മോഹൻലാലും. ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സമൂഹ മാധ്യമ കുറിപ്പിലൂടെ അറിയിച്ചു. ഭീകരാക്രമണത്തിൻ്റെ പശ്ചാതലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനുള്ള എല്ലാ സജ്ജീകരണവും ഏർപ്പെടുത്താൻ നോർക്ക റൂട്സിന് നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

എറണാകുളം സ്വദേശിയായ രാമചന്ദ്രൻ്റെ മരണവാർത്ത അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും, ആവശ്യമായ എല്ലാ കാര്യങ്ങളും സർക്കാർ നേതൃത്വത്തിൽ നിർവഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ, ജസ്റ്റിസ് ഗിരീഷ് എന്നിവർ നിലവിൽ ജമ്മു കാശ്മീരിലാണ്. ജസ്റ്റിസുമാർ ശ്രീനഗറിലുള്ള ഹോട്ടലിൽ സുരക്ഷിതരാണ്.

എംഎൽഎമാരായ എ മുകേഷ്, കെ പി എ മജീദ്, ടി സിദ്ദീഖ്, കെ.ആൻസലൻ എന്നിവരും ശ്രീനഗറിലുണ്ട്. ഇവരും സുരക്ഷിതരാണ്. ജമ്മു കാശ്മീരിൽ വിനോദയാത്രയ്ക്കായി എത്തിയിട്ടുള്ള എല്ലാ മലയാളികൾക്കും വേണ്ട സഹായങ്ങൾ ലഭ്യമാക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

കാശ്മീരിൽ കുടുങ്ങി പോയവർക്കായി നോർക്ക ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയിട്ടുണ്ട്. ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ (ടോൾ ഫ്രീ നമ്പർ ) 18004253939, 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ഡൽഹിയിലും ആവശ്യമായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടൻ മോഹൻലാലും രം​ഗത്തെത്തി. കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ താനും പങ്കുചേരുന്നതായി മോഹൻലാൽ അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് തന്റെ ഹൃദയം വേദനിക്കുന്നുവെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾ തനിച്ചല്ലെന്ന് ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. കൊല്ലപ്പെട്ടവരിൽ ഒരു എറണാകുളം സ്വദേശിയായ മലയാളിയും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആണ് പഹൽഗാമിലെ ബൈസരനിൽ ട്രെക്കിം​ഗിന് പോയ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരർ വെടിയുതിർത്തത്.