Peechi Dam Tragedy : പീച്ചി ഡാം റിസർവോയർ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടികൂടി മരിച്ചു; ആകെ മരണം രണ്ടായി

Peechi Dam Tragedy: പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. 

Peechi Dam Tragedy : പീച്ചി ഡാം റിസർവോയർ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടികൂടി മരിച്ചു; ആകെ മരണം രണ്ടായി

അപകടത്തിൽ മരിച്ച ആൻ ഗ്രേസ്

Published: 

13 Jan 2025 15:16 PM

തൃശ്ശൂർ: പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരിച്ച കുട്ടികളുടെ എണ്ണം രണ്ടായി. രിസർവോയറിൽ വീണ് ചികിത്സയിലായിരുന്നു ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് ചാണോത്ത് പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശ്ശൂര്‍ സെയ്ന്റ് ക്ലേയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.

ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് തിങ്കളാഴ്ച ആനിന്റെ മരണം സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ട പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16) ആണ് ആദ്യം മരിച്ചത്. ഇന്ന് പുലർച്ചെയോടെയായിരുന്നു മരണം ഇതിനുപിന്നാലെയാണ് ആനിന്റെയും മരണം സംഭവിച്ചത്. സു​ഹൃത്തിന്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ എത്തിയതായിരുന്നു ഇവർ. കഴിഞ്ഞ ദിവസമാണ് വൈകിട്ടാണ് പെരുന്നാൾ സന്തോഷത്തിലായിരുന്ന ഒരു നാടിനെ മുഴുവൻ സങ്കടത്തിലാഴ്ത്തിയ ഡാം റിസര്‍വോയറില്‍ അകടം സംഭവിച്ചത്. പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാര്‍ ഉടൻ തന്നെ പുറത്തെടുത്ത് ആശൂപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ഇതിൽ മൂന്ന് പേരുടെ നില ​ഗുരുതരമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തിൽ നിന്ന അലീനാ പുലര്‍ച്ചെയോടെ മരിച്ചു.

Also Read: റിസര്‍വോയര്‍ കാണാന്‍ സുഹൃത്തുക്കളുടെ യാത്ര, പിന്നാലെ അപ്രതീക്ഷിത ദുരന്തം; പീച്ചി ഡാമില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേസ് (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (12) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽപ്പെട്ട മറ്റുരണ്ടു പെൺകുട്ടികളും വെൻ്റിലേറ്ററിൽ തുടരുകയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.

എന്താണ് സംഭവിച്ചത്

കഴിഞ്ഞ ദിവസം പീച്ചി ലൂർദ് മാതാ പള്ളിയിലെ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഹിമയുടെ സഹപാഠികൾ. തുടർന്ന് ഉച്ച ഭക്ഷണം കഴിച്ച് റിസര്‍വോയര്‍ കാണാൻ നാലുപേരും പോയതായിരുന്നു. ഇവിടെയെത്തിയ ഇവരിൽ രണ്ട് പേർ പാറയിൽ കാൽവഴുതി വെള്ളത്തിൽ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീഴുകയായിരുന്നു. പാറക്കെട്ടിനു താഴെ കയമുണ്ടായിരുന്നു. സംഭവസമയത്ത് കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍നിന്ന് നാലുപേരെയും പുറത്തെടുത്തത്. ഉടന്‍ സി.പി.ആര്‍. നല്‍കി പ്രദേശവാസിയുടെ കാറില്‍ ഒരാളെയും മറ്റു മൂന്നുപേരെ രണ്ടു ആംബുലന്‍സുകളിലായും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 20 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Related Stories
തടി കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കാം
ഹിറ്റ്മാനെ തോല്പിക്കാനാവില്ല; രഞ്ജി കളിച്ച് ഫോം വീണ്ടെടുക്കാൻ രോഹിത്
ക്രിക്കറ്റ് ചരിത്രത്തിലെ വലിയ സിക്‌സുകള്‍
മുടിയുടെ കരുത്ത് വർധിപ്പിക്കാൻ ഈ ശീലങ്ങളാകാം