Peechi Dam Tragedy: പീച്ചി ഡാം റിസര്‍വോയര്‍ അപകടം; ഒരാള്‍ കൂടി മരിച്ചു

Peechi Dam Tragedy Updates: നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു മൂവരും. ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ നിമയുടെ വീട്ടിലേക്കെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം റിസര്‍വോയര്‍ കാണാനായി നാലുപേരും ചേര്‍ന്ന് പോയി. ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കുന്നതിനിടെ പാറയില്‍ വഴുതി ഡാമിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

Peechi Dam Tragedy: പീച്ചി ഡാം റിസര്‍വോയര്‍ അപകടം; ഒരാള്‍ കൂടി മരിച്ചു

മരണപ്പെട്ട എറിന്‍

Updated On: 

14 Jan 2025 22:51 PM

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. റിസര്‍വോയറില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ കൂടി മരിച്ചു. പട്ടിക്കാട് സ്വദേശി എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് എറിന്‍. അലീന (16), ആന്‍ ഗ്രേയ്‌സ് (16) എന്നീ വിദ്യാര്‍ഥിനികള്‍ നേരത്തെ മരിച്ചിരുന്നു.

ഞായറാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടാകുന്നത്. നാല് പെണ്‍കുട്ടികള്‍ റിസര്‍വോയറില്‍ വീഴുകയായിരുന്നു. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജന്‍ (16), മുരിങ്ങത്തുപറമ്പില്‍ ബിനോജിന്റെയും ജൂലിയുടെയും മകള്‍ എറിന്‍ (16), പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ പാറശ്ശേരി വീട്ടില്‍ സജിയുടെയും സെറീനയുടെയും മകള്‍ ആന്‍ ഗ്രേയ്‌സ് (16), പീച്ചി സ്വദേശിനി പുളിയമ്മാക്കല്‍ ജോണിയുടെയും ഷാലുവിന്റെയും മകള്‍ നിമ (15) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയതായിരുന്നു മൂവരും. ലൂര്‍ദ് മാതാ പള്ളിയിലെ തിരുനാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ നിമയുടെ വീട്ടിലേക്കെത്തിയത്. ഉച്ചഭക്ഷണം കഴിച്ച ശേഷം റിസര്‍വോയര്‍ കാണാനായി നാലുപേരും ചേര്‍ന്ന് പോയി. ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കുന്നതിനിടെ പാറയില്‍ വഴുതി ഡാമിലേക്ക് വീഴുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

Also Read: Peechi Dam Tragedy : പീച്ചി ഡാം റിസർവോയർ അപകടം: ചികിത്സയിലായിരുന്ന ഒരു പെണ്‍കുട്ടികൂടി മരിച്ചു; ആകെ മരണം രണ്ടായി

ഇവരില്‍ രണ്ടുപേര്‍ പാറയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റ് രണ്ടുപേരും അപകടത്തില്‍പ്പെടുന്നത്. പാറക്കെട്ടിന് താഴെ കയമുണ്ടായിരുന്നതാണ് അപകടത്തിന് ആഴം കൂട്ടിയത്.

കുളിക്കാന്‍ വേണ്ടിയായിരുന്നു ഇവര്‍ ഡാമിലേക്ക് എത്തിയത്. എന്നാല്‍ നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. നിമയുടെ കരച്ചില്‍ കേട്ടാണ് ആളുകള്‍ ഓടിക്കൂടിയത്. തുടര്‍ന്ന് ഡാമിലേക്ക് വീണ കുട്ടികളെ ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഒരാളെ പ്രദേശവാസിയുടെ കാറിലും മറ്റ് മൂന്നുപേരെ രണ്ട് ആംബുലന്‍സുകളിലായും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Related Stories
Boby Chemmanur : ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യം റദ്ദാക്കും? 12 മണിക്കുള്ളിൽ വിശദീകരണം വേണമെന്ന് ഹൈക്കോടതി
Uma Thomas Health Update: ‘മിനിസ്റ്ററേ..ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്’; മന്ത്രി ബിന്ദുവിനോട് വീഡിയോ കോളിൽ സംസാരിച്ച് ഉമ തോമസ്
Ration Mustering : സംസ്ഥാനത്തില്ലാത്തതിനാല്‍ റേഷന്‍ മസ്റ്ററിങ് ചെയ്യാനായില്ലേ? എങ്കില്‍ ‘നോ സീന്‍’; ഇക്കാര്യം ശ്രദ്ധിച്ചാല്‍ മതി
Man Found Alive Before Morgue: മരിച്ചെന്നു കരുതി ‘മൃതദേഹം’ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ കൈ അനക്കി; പവിത്രന് ഇത് രണ്ടാം ജന്മം
Neyyattinkara Samadhi Case : കല്ലറ പൊളിക്കാതിരിക്കാന്‍ ഗോപന്‍സ്വാമിയുടെ കുടുംബം കോടതിയിലേക്ക്, അടിമുടി ദുരൂഹത; കുഴഞ്ഞുമറിഞ്ഞ് സമാധിക്കേസ്‌
Boby Chemmanur : ബോബി ചെമ്മണ്ണൂര്‍ ഇന്ന് പുറത്തിറങ്ങുമോ? ജയിലിലെ ‘ബോചെ ഷോ’ കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന്‍; കേസിന്റെ നാള്‍വഴികളിലൂടെ
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?