AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

PC George: ലൗ ജിഹാദ് വഴി മീനച്ചില്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; വാ മൂടികെട്ടാതെ പിസി ജോര്‍ജ്

PC George's Controversial Statement About Love Jihad: ഈരാറ്റുപേട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ സ്‌ഫോടക വസ്തുക്കളെ കുറിച്ചും പ്രസംഗത്തില്‍ പിസി ജോര്‍ജ് പരാമര്‍ശിച്ചു. ഈരാറ്റുപേട്ടയില്‍ നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളത് ഉണ്ട്. അതെല്ലാം എവിടെ കത്തിക്കാനുള്ളതാണെന്ന് അറിയാം. പക്ഷെ അതിവിടെ പറയുന്നില്ല.

PC George: ലൗ ജിഹാദ് വഴി മീനച്ചില്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; വാ മൂടികെട്ടാതെ പിസി ജോര്‍ജ്
Pc GeorgeImage Credit source: PC George Facebook
shiji-mk
Shiji M K | Published: 10 Mar 2025 15:19 PM

കോട്ടയം: വീണ്ടും വിവാദ പ്രസ്താവനയുമായി പിസി ജോര്‍ജ്. ലൗ ജിഹാദുകളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കുന്നതായി പിസി ജോര്‍ജ്. മീനച്ചില്‍ താലൂക്കില്‍ മാത്രം ലൗ ജിഹാദിലൂടെ നഷ്ടമായത് 400 പെണ്‍കുട്ടികളെയാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.

400 പെണ്‍കുട്ടികളെ നഷ്ടപ്പെട്ടപ്പോള്‍ അതില്‍ 41 പേരെ മാത്രമാണ് തിരികെ ലഭിച്ചത്. 24 വയസിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിക്കാന്‍ ക്രിസ്ത്യാനികള്‍ തയാറാകണം. യാഥാര്‍ഥ്യം മനസിലാക്കി വേണം രക്ഷിതാക്കള്‍ പെരുമാറാനെന്നും പിസി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞു. പാലായില്‍ നടന്ന ലഹരി വിരുദ്ധ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് ജോര്‍ജ് ഇക്കാര്യം പറഞ്ഞത്.

ഈരാറ്റുപേട്ടയില്‍ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ സ്‌ഫോടക വസ്തുക്കളെ കുറിച്ചും പ്രസംഗത്തില്‍ പിസി ജോര്‍ജ് പരാമര്‍ശിച്ചു. ഈരാറ്റുപേട്ടയില്‍ നിന്ന് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കേരളം മുഴുവന്‍ കത്തിക്കാനുള്ളത് ഉണ്ട്. അതെല്ലാം എവിടെ കത്തിക്കാനുള്ളതാണെന്ന് അറിയാം. പക്ഷെ അതിവിടെ പറയുന്നില്ല. രാജ്യം പൊയ്‌ക്കൊണ്ടിരിക്കുന്നത് വളരെ അപകടകരമായ അവസ്ഥയിലുടെ ആണെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് കോടതി പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. അതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് പിസി ജോര്‍ജിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുക്കുകയായിരുന്നു.

Also Read: PC George: മതവിദ്വേഷ പരാമർശം: പി.സി. ജോർജിന് ജാമ്യം

മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസ്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ പരാതിയെ തുടര്‍ന്നായിരുന്നു കേസ്. ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ പിസി ജോര്‍ജ് നടത്തിയതായി പരാതിയില്‍ പറഞ്ഞിരുന്നു.