PC George: ട്വിസ്റ്റ്, പിസി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി

മാധ്യമ പ്രവർത്തകരും, പോലീസും പാർട്ടി പ്രവർത്തകരും വീട്ടിൽ കാത്ത് നിൽക്കെയാണ് അദ്ദേഹം കോതിയിലെത്തിയത്

PC George: ട്വിസ്റ്റ്, പിസി ജോർജ്ജ് കോടതിയിലെത്തി കീഴടങ്ങി

Pc Geroge

Updated On: 

24 Feb 2025 11:34 AM

കോട്ടയം:  മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്താനിരിക്കെ വമ്പൻ ട്വിസ്റ്റ്. ഈരാറ്റുപേട്ട കോടതിയിലെത്തി പിസി ജോർജ് തന്നെ കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പമെത്തിയാണ് അദ്ദേഹം കോടതിയിൽ എത്തിയത്. ചാനൽ ചർച്ചയിലെ വർഗീയ വിദ്വേഷ പരാമർശ കേസിൽ നേരത്തെ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് സംബന്ധിച്ച നീക്കത്തിലേക്ക് പോലീസും കോടതിയും കടന്നത്. പരാമർശത്തിൽ പിസി ജോർജ്ജ് മാപ്പ് പറഞ്ഞെങ്കിലും മാപ്പ് കൊണ്ട് അവസാനിക്കുന്നില്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പിസി ജോർജ്ജിനെതിരെ പരാതി നൽകിയത് ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ്. ഇതിന് പിന്നാലെ തസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങി വിവിധ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു.  കഴിഞ്ഞ ദിവസം സ്റ്റേഷനിൽ ഹാജരാകണമെന്ന് കാണിച്ച് പോലീസ് അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയിരുന്നു. ഇതിന് മുൻപും പിസി ജോർജ്ജിനെ വിദ്വേഷണ പരാമർശത്തിൻ്റെ പശ്ചാത്തലത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

 

Related Stories
Kerala Rain Alert: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; ഇന്നും നാളെയും സംസ്ഥാനത്ത് ശക്തമായ മഴ; ഉയർന്ന തിരമാലയ്ക്കും സാധ്യത
Ganja Seized: സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്
Kerala Lottery Result Today: കിട്ടിയോ..? ഇന്നത്തെ ഭാ​ഗ്യം ഈ ആർക്കൊപ്പം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
VD Satheesan Shoe Contorversy: ‘മൂന്ന് ലക്ഷത്തിന്റെ ഷൂ, ആര് വന്നാലും 5000 രൂപയ്ക്ക് നൽകും’; വിവാദത്തെ പരിഹസിച്ച് വി ഡി സതീശൻ
നിധി ഇനി ശിശു ക്ഷേമ സമിതിയിൽ; കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കളുപേക്ഷിച്ച കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു
Malappuram Asma Death: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
ദിവസേന രാവിലെ തുളസിയില കഴിച്ചാലുള്ള ചില ഗുണങ്ങൾ
നെഗറ്റീവ് എനർജി വീട്ടിൽ കയറില്ല, ഒരു നുള്ള് ഉപ്പ് മതി
മധുരക്കിഴങ്ങ് ഉപയോഗിച്ചാൽ ഗുണങ്ങൾ പലത്
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങൾ