5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Nursing Student Death: അമ്മുവിൻറെ മരണം; തെളിവുകൾ ഉണ്ടെന്ന് പോലീസ്, സഹപാഠികളായ മൂന്ന് പേരും റിമാൻഡിൽ

Pathanamthitta Nursing Student Death Updates: അമ്മു സജീവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയർകുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.

Pathanamthitta Nursing Student Death: അമ്മുവിൻറെ മരണം; തെളിവുകൾ ഉണ്ടെന്ന് പോലീസ്, സഹപാഠികളായ മൂന്ന് പേരും റിമാൻഡിൽ
അമ്മു (Image credits: Social media)
nandha-das
Nandha Das | Updated On: 22 Nov 2024 18:04 PM

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ മൂന്ന് സഹപാഠികളെയും റിമാൻഡ് ചെയ്ത് പത്തനംതിട്ട ജുഡീഷ്യൽ ഫാസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഉച്ചയ്ക്ക് ശേഷം കോടതിയിൽ മൂന്ന് പ്രതികളെയും ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും, 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തുകൊണ്ട് കോടതി ഉത്തരവിടുകയായിരുന്നു. പ്രതികളുടെ ഫോണിൽ തെളിവുകൾ ഉണ്ടെന്നും ജാമ്യം നൽകിയാൽ ഇത് നശിപ്പിക്കപ്പെടുമെന്നും പോലീസ് കോടതിയിൽ വാദിച്ചു.

പ്രതികളിൽ ഒരാളായ വിദ്യാർഥിനിയുടെ കോളേജിൽ നിന്ന് കാണാതായെന്ന് പറയുന്ന ലോഗ് ബുക്ക് കണ്ടത്തേണ്ടതുണ്ട്. അതിനാൽ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ, പോലീസ് കസ്റ്റഡിയിൽ ഇനി വിടേണ്ട ആവശ്യമില്ലെന്നും, ഇടക്കാല ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചു. തുടർന്ന്, കോടതി പ്രതികളെ റിമാൻഡ് ചെയ്തുകൊണ്ട് ഉത്തരവിടുകയായിരുന്നു.

അമ്മു സജീവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയർകുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നത്. അതിനിടെ, അമ്മുവിൻറെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നതതല അന്വേഷണത്തിനായി കുടുംബം സർക്കാരിനെയും സമീപിക്കും.

സഹപാഠികളായ മൂവർക്കുമെതിരെ ആത്മത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. അമ്മുവിൻറെ കുടുംബത്തിന്റെ മൊഴി സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയതോടെയാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പോലീസ് പറഞ്ഞിരുന്നു. അമ്മുവും അറസ്റ്റിലായ മൂന്ന് വിദ്യാർഥിനികളും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, വിദ്യാർഥിനികളിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായത് ഇവർക്കിടയിൽ തർക്കങ്ങൾക്കിടവെച്ചു. ലോഗ് ബുക്കിന്റെ മോഷണവും, ഇവരുടെ പണം നഷ്ടമായതും തുടങ്ങിയ പലവിധ കുറ്റങ്ങളും ഇവർ അമ്മുവിൻറെ മേൽ കെട്ടിവെക്കാൻ ശ്രമിച്ചു. അമ്മുവിനെ ടൂർ കോഡിനേറ്ററായി തിരഞ്ഞെടുത്തതും മൂവർ സംഘം ശക്തമായി എതിർത്തിരുന്നു. നിരന്തരമായി ഇവർ അമ്മുവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതോടെ, പിതാവ് രേഖാമൂലം പ്രിൻസിപ്പലിന് പരാതി നൽകി.

ALSO READ: നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ മരണം: 3 സഹപാഠികള്‍ അറസ്റ്റില്‍; ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 

പരാതിയിന്മേൽ കോളേജ് നടത്തിയ അന്വേഷണത്തിൽ സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡന ഏൽക്കേണ്ടി വന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ റിപ്പോർട്ടുകളും പോലീസ് കേസിന്റെ ഭാഗമാക്കി. കൂടാതെ, അമ്മു സജീവ് കോളേജ് അന്വേഷണ സമിതിക്ക് മുൻപാകെ സഹപാഠികൾക്കെതിരെ നൽകിയ കുറിപ്പും ഹോസ്റ്റൽ മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തു. ഇതെല്ലം അടിസ്ഥാനമാക്കിയാണ് പോലീസ് ഇവർക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്. എന്നാൽ, അമ്മു ആത്മഹത്യാ ചെയ്യില്ലെന്നും മരണത്തിൽ ദുരൂഹത ഉണ്ടെന്നുമാണ് കുടുംബം ആവർത്തിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്‌സിങ് വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ്‌ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിക്കുന്നത്. വീഴ്ചയിൽ ​ഗുരുതര പരിക്കേറ്റ അമ്മുവിനെ അധ്യാപകരും സഹപാഠികളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു. കുടുംബം ഉന്നയിച്ച ചികിത്സ പിഴവടക്കമുള്ള ആരോപണങ്ങളിൽ ആരോഗ്യ വകുപ്പ് അന്വേഷണം നടത്തി വരികയാണ്.