5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്

Pathanamthitta Nursing Student Ammu Sajeevan Death: നവംബർ 15-നാണ് തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ്‌ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിക്കുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്‌സിങ് വിദ്യാർഥി ആയിരുന്നു അമ്മു.

Pathanamthitta Nursing Student Death: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം; രണ്ടു ഡോക്ടർമാർക്കെതിരെ കേസ്
അമ്മു സജീവൻImage Credit source: Facebook
nandha-das
Nandha Das | Updated On: 11 Jan 2025 09:00 AM

പത്തനംതിട്ട: നഴ്‌സിംഗ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ ചികിത്സ കിട്ടിയില്ലെന്ന പരാതിയിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. നവംബർ 15-ന് രാത്രിയാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടിയ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത്. അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു.

ഈ പരാതിയിൽ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പോലീസ് പുതിയതായി കേസെടുത്തത്. അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അത്യാഹിത വിഭാഗത്തിലെ ഡോക്ടർ, ജീവനക്കാർ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. നേരത്തെ, കേസിൽ ആത്മഹത്യാപ്രേരണ ചുമത്തി അമ്മുവിൻറെ സഹപാഠികളായ മൂന്ന് പേർക്കെതിരെ കേസെടുത്തിരുന്നു.

നവംബർ 15-നാണ് തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ്‌ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിക്കുന്നത്. ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്‌സിങ് വിദ്യാർഥി ആയിരുന്നു അമ്മു. വീഴ്ചയിൽ ​ഗുരുതര പരിക്കേറ്റ അമ്മുവിനെ അധ്യാപകരും സഹപാഠികളും ചേർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അന്ന് ചികിത്സാപിഴവടക്കമുള്ള കാര്യങ്ങൾ അമ്മുവിൻറെ കുടുംബം ഉന്നയിച്ചിരുന്നു.

അമ്മു സജീവിന്റെ സഹപാഠികളായ പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എടി അക്ഷിത, കോട്ടയം അയർകുന്നം സ്വദേശി അഞ്ജന മധു എന്നിവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നത്. മൂവർക്കുമെതിരെ ആത്മത്യാ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

ALSO READ: പാലക്കാട് 14കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് എട്ട് വർഷം ശിക്ഷ വിധിച്ച് കോടതി

അമ്മുവും അറസ്റ്റിലായ മൂന്ന് പേരും ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ, ഇവരിൽ ഒരാളുടെ ലോഗ് ബുക്ക് കാണാതായത് ഇവർക്കിടയിൽ തർക്കങ്ങൾക്ക് വഴിവെച്ചു. ലോഗ് ബുക്കിന്റെ മോഷണവും, പണം നഷ്ടപ്പെട്ടതും തുടങ്ങി പലവിധ കുറ്റങ്ങൾ ഇവർ അമ്മുവിന് നേരെ ആരോപിച്ചു. ഇതിനിടെ, ടൂർ കോഡിനേറ്ററായി അമ്മുവിനെ തിരഞ്ഞെടുത്തതും മൂവർ സംഘം ശക്തമായി എതിർത്തിരുന്നു. ഇത്തരത്തിൽ ഇവർ അമ്മുവിനെ നിരന്തരം മാനസികമായി പീഡിപ്പിക്കാൻ തുടങ്ങിയതോടെ, അമ്മുവിൻറെ പിതാവ് രേഖാമൂലം പ്രിൻസിപ്പലിന് പരാതി നൽകി.

അമ്മുവിൻറെ പിതാവ് നൽകിയ പരാതിയിന്മേൽ കോളേജ് നടത്തിയ അന്വേഷണത്തിൽ സഹപാഠികളിൽ നിന്നും അമ്മുവിന് മാനസിക പീഡനം ഏൽക്കേണ്ടതായി കണ്ടെത്തിയിരുന്നു. ഇതും പോലീസ് കേസിന്റെ ഭാഗമാക്കി. കൂടാതെ, കോളേജ് അന്വേഷണ സമിതിക്ക് മുൻപാകെ സഹപാഠികൾക്കെതിരെ അമ്മു സജീവ് നൽകിയ കുറിപ്പും ഹോസ്റ്റൽ മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് പോലീസ് മൂവർക്കുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തത്. എന്നാൽ, അമ്മുവിൻറെ മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് കുടുംബം ആവർത്തിക്കുന്നത്.