Pathanamthitta Lok Sabha Election Results 2024: ആൻ്റോയെ കൈവിടാത്ത പത്തനംതിട്ട, ഹാട്രിക്കുമായി സഭയിലേക്ക്
ഇതുവരെയുള്ളതിലും വെച്ച് എറ്റവും ശക്തനായ സ്ഥാനാർഥിയെയായിരുന്നു ആൻ്റോ ആൻ്റണിക്ക് പത്തനംതിട്ടയിൽ നേരിടേണ്ടി വന്നത്.

Pathanamthitta Lok Sabha Election Results 2024
പത്തനംതിട്ട: ഇത്തവണയും പത്തനംതിട്ട ആൻ്റോ ആൻ്റണിയെ കൈവിട്ടില്ല. മൂന്നാം തവണയാണ് ആൻ്റോ പത്തനംതിട്ടയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. എതിർ സ്ഥാനാർഥിയായ തോമസ് ഐസക്കിനേക്കാൾ 66119 വോട്ടിനാണ് ആൻ്റോ ആൻ്റണിയുടെ ജയം.
എൽഡിഎഫിൻ്റെ ടിഎം തോമസ് ഐസക് 301504 വോട്ടുകൾ നേടിയപ്പോൾ എൻഡിഎയുടെ അനിൽ ആൻ്റണി 234406 വോട്ടുകളും നേടി.
ALSO READ: Lok Sabha Election Results 2024: അന്ന് കോട്ടയം കൈവിട്ട സ്ഥാനാർഥിക്ക് പിന്നെ കൈ കൊടുത്ത പത്തനംതിട്ട
2008-ൽ ലോക്സഭാ മണ്ഡലം നിലവിൽ വന്നതിൽ പിന്നെ പത്തനംതിട്ടയിൽ നിന്നും ആൻ്റോ ആൻ്റണി അല്ലാതെ ഇതുവരെ മറ്റൊരു സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്.
കാഞ്ഞിരപ്പള്ളിയും, പൂഞ്ഞാറും, തിരുവല്ലയും,റാന്നിയും ആറൻമുളയും കോന്നിയും പിന്നെ അടൂരും ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം. ഇതുവരെയുള്ളതിലും വെച്ച് എറ്റവും ശക്തനായ സ്ഥാനാർഥിയെയായിരുന്നു ആൻ്റോ ആൻ്റണിക്ക് പത്തനംതിട്ടയിൽ നേരിടേണ്ടി വന്നത്.
ടിഎം തോമസ് ഐസക്കിനെ പത്തനംതിട്ടയിൽ നിയോഗിച്ചതിന് പിന്നിൽ തന്നെ സാമുദായിക വോട്ടുകളെ ഒറ്റക്കെട്ടാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണ്. അനിൽ ആൻ്റണിയായിരുന്നു ബിജെപിയെ പ്രതിനിധീകരിച്ച് ഇത്തവണ മത്സരിച്ചത് മൂന്നാം സ്ഥാനാത്തായിരുന്നെങ്കിലും 1 ലക്ഷത്തിൽ കൂടുതൽ വോട്ടുകൾ അനിൽ ആൻ്റണിയും ഇത്തവണ പിടിച്ചെടുത്തുവെന്നത് ശ്രദ്ധേയമാണ്.