Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി

Pathanamthitta Assault Case‌ Latest Update: കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. പെൺകുട്ടി ജനറൽ ആശുപത്രിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും പോലീസ് പറയുന്നു. 2024 ജനുവരിയിലാണ് സംഭവം നടന്നത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പരചയപ്പെട്ട പ്രതി കാറിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതായും, പ്രതികളിൽ പലരും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചതെന്നും പോലീസ് കണ്ടെത്തി.

Pathanamthitta Assault Case‌: പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി

Represental Image

Published: 

12 Jan 2025 21:36 PM

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടിയെ 60ലധികം പേർ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ്. സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം ‌30 ആയി. ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയുമായി പതിമൂന്ന് പേരെയാണ് പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് നീക്കങ്ങൾ ശക്തമാക്കിയതോടെ കേസിൽ പ്രതിയാകാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ ചിലർ ജില്ല വിട്ട് കടന്നതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. പെൺകുട്ടി ജനറൽ ആശുപത്രിയിൽ വെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നും പോലീസ് പറയുന്നു. 2024 ജനുവരിയിലാണ് സംഭവം നടന്നത്. പ്ലസ് ടു പഠിക്കുന്ന സമയത്ത് പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ പരചയപ്പെട്ട പ്രതി കാറിൽ കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചതായും പോലീസ് കണ്ടെത്തി. പ്രതികളിൽ പലരും പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ വെച്ചാണ് പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചതെന്നും റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ALSO READ:  മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; 8 പേർക്കെതിരെ പരാതി

കേസുമായി ബന്ധപ്പെട്ട് ജില്ല വിട്ട് പുറത്തു പോയവർക്കായും അന്വേഷൻ നടക്കുന്നുണ്ട്. ഡിഐജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. തന്നെ പീഡനത്തിനിരയാക്കിയവരുടെ പലരുടെയും പേരും നമ്പറുകളും പെൺകുട്ടി സൂക്ഷിച്ച് വെച്ചതാണ് കേസന്വേഷണം കൂടുതൽ എളുപ്പമാക്കിയത്. കൂട്ട ബലാത്സംഗത്തിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ 13 വയസ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം നിരവധിപേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

62 പേരുടെ വിവരങ്ങൾ കൗൺസിലിങ്ങിലൂടെ സിഡബ്ല്യുസിക്ക് പെൺകുട്ടി നൽകിയിരുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക പോലീസ് സംഘം ആദ്യം പ്രതികളെ പിടികൂടിയത്. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായിരിക്കുന്നത്. അതിനാൽ പോക്സാ വകുപ്പ് കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ പല ഒറ്റപ്പെട്ട സ്ഥലങ്ങളിൽ എത്തിച്ചാണ് പെൺകുട്ടിയെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തത്. കായികതാരം കൂടിയായ പെൺകുട്ടിയെ പരിശീലകർ പോലും പലതവണ ചൂഷണത്തിനിരയാക്കിയതായാണ് പോലീസ് പുറത്തുവിടുന്ന വിവരം. കഴിഞ്ഞ അഞ്ച് വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ വിവരങ്ങളാണ് പോലീസിന് കിട്ടിയിരിക്കുന്നത്.

Related Stories
Peechi Dam Tragedy : റിസര്‍വോയര്‍ കാണാന്‍ സുഹൃത്തുക്കളുടെ യാത്ര, പിന്നാലെ അപ്രതീക്ഷിത ദുരന്തം; പീച്ചി ഡാമില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു
Crime News: അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പോത്തൻകോട് രണ്ടാനച്ഛനും മുത്തശ്ശന്റെ സുഹൃത്തും അറസ്റ്റിൽ
Kerala Petrol Pump Strike: പമ്പുകളടച്ചുള്ള പ്രതിഷേധം: തിങ്കളാഴ്ച ഈ സ്ഥലങ്ങളിൽ പമ്പുകൾ തുറക്കും
Neyyattinkara Samadhi Case: സമാധി സ്ഥലത്ത് പോലീസ് കാവല്‍; പോസ്റ്റുമോര്‍ട്ടത്തിന് കളക്ടറുടെ അനുമതി തേടാന്‍ നീക്കം
Pinarayi Vijayan: സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ വേണ്ട; നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala Rain Alert: സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ മുന്നറിയിപ്പ്
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ