5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pathanamthitta Assault Case‌: പത്തനംതിട്ട പീഡനം; കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ

Pathanamthitta Assault Case‌ Arrest: പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ആകെ കേസിൽ 58 പ്രതികളുണ്ടെന്നും ഇതിൽ 14 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറ‍ഞ്ഞു. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി.

Pathanamthitta Assault Case‌: പത്തനംതിട്ട പീഡനം; കേസിൽ 58 പ്രതികൾ, പിടികൂടാനുള്ളത് 14 പേരെ
Represental Image Image Credit source: Freepik
sarika-kp
Sarika KP | Published: 13 Jan 2025 19:55 PM

പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കൂടുതൽ അറസ്റ്റ്. ഇതുവരെ 29 കേസുകളിലായി 42 അറസ്റ്റ് രേഖപ്പെടുത്തി. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ആകെ കേസിൽ 58 പ്രതികളുണ്ടെന്നും ഇതിൽ 14 പ്രതികളെക്കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറ‍ഞ്ഞു. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രതികളുള്ള പീഡനക്കേസായി പത്തനംതിട്ടയിലെ കൂട്ടബലാത്സംഗക്കേസ് മാറി. കേരളത്തെ നടുക്കിയ സൂര്യനെല്ലി പീഡനത്തെക്കാൾ ഏറ്റവും വലിയ കുറ്റകൃത്യമായി പത്തനംതിട്ട പീഡനകേസ് മാറി. സൂര്യനെല്ലി കേസിൽ 41പേരാണ് കോട്ടയത്തെ പ്രത്യേക കോടതിയില്‍ വിചാരണ നേരിട്ടത് . ഒരാള്‍ വിചാരണ കാലയളവില്‍ മരിച്ചു .

പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ 11 കേസുകളിലായി 26 അറസ്റ്റും ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ 16 കേസുകളിലായി 14 അറസ്റ്റും പന്തളത്ത് ഒരു കേസിൽ 2 അറസ്റ്റുമാണ് ഇതുവരെ രേഖപ്പെടുത്തിയത്. തിരുവന്തപുരം റേഞ്ച് ഡിഐഡി അജിതാ ബീഗമാണു കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെയും ഡിവൈഎസ്പി എസ്.നന്ദകുമാറിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. ഇനി അറസ്റ്റ് ചെയ്യാനുള്ളവരിൽ ചിലർ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പോലീസ് വ്യക്തമാക്കി. ഇവരെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

Also Read: പത്തനംതിട്ട ബലാത്സംഗക്കേസ്; കൂടുതൽ വിവരങ്ങൾ പുറത്ത്, അറസ്റ്റിലായവരുടെ എണ്ണം 30 ആയി

അതേസമയം 13-ാം വയസ്സ് മുതൽ സുഹൃത്തുക്കളും സഹപാഠികളും അടക്കം 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായാണ് 18 കാരി സിഡബ്ല്യുസിക്ക് മുൻപാകെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഡയറിക്കുറുപ്പിൽ നിന്നും പിതാവിന്റെ മൊബൈൽ ഫോണിൽ നിന്നുമടക്കം പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിനു ലഭിച്ചു. അത് ശാസ്ത്രീയമായി പരിശോധിച്ചശേഷമാണ് കേസിൽ ആകെ 58 പ്രതികളെന്ന് പോലീസ് വ്യക്തമാക്കുന്നത്. അഞ്ച് വർഷത്തെ പീഡന വിവരങ്ങളായിരുന്നു പെൺകുട്ടി വെളിപ്പെടുത്തിയത്.

പെണ്‍കുട്ടി അഞ്ചുതവണ കൂട്ടബലാത്സംഗത്തിന് ഇരയായതായും പോലീസ് കണ്ടെത്തി. ആദ്യം ആൺ സുഹൃത്താണ് പീഡിപ്പിച്ചതെന്നും ഇതിനു പിന്നാലെ ആൺ സുഹൃത്തിന്റെ സുഹൃത്തുക്കൾക്ക് കൈമാറിയെന്നും പെൺകുട്ടി പോലീസിനു മൊഴി നൽകിയിരുന്നു. റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തിന് സമീപം നിര്‍ത്തിയിട്ട കാറില്‍ വച്ചും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രക്കാനം തോട്ടുപുറത്ത് വാഹനത്തിൽവച്ചും കൂട്ടബലാൽസംഗത്തിന് ഇരയായിട്ടുണ്ട്. കായികതാരമായ പെൺകുട്ടിയെ പരിശീലകർ അടക്കം ചൂഷണത്തിനിരയാക്കിയൊന്നും പോലീസ് പറയുന്നു. ദളിത് പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അതിനാൽ പോക്സാ കൂടാതെ പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം കൂടി ചേർത്തിട്ടുണ്ട്.