5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Train Passenger Death: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ചു; കൊലപാതകമെന്ന് സംശയം

Kozhikode Train Passenger Death: ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് എടുത്തയുടനാണ് അപകടം നടന്നത്. യാത്രക്കാര്‍ ചങ്ങല വലിച്ച് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകാശിന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Train Passenger Death: കോഴിക്കോട് ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന്‍ മരിച്ചു; കൊലപാതകമെന്ന് സംശയം
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ (Image Credits: Social Media)
shiji-mk
Shiji M K | Updated On: 13 Oct 2024 10:01 AM

കോഴിക്കോട്: ട്രെയിനില്‍ നിന്നും വീണ് യാത്രക്കാരന് ദാരുണാന്ത്യം. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. മംഗളൂരു കൊച്ചുവേളി ട്രെയിനിലെ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. എസി കമ്പാര്‍ട്ട്‌മെന്റിലെ ഡോറില്‍ ഇരുന്ന യാത്രക്കാരന്‍ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയിലേക്ക് വീഴുകയായിരുന്നു. തമിഴ്‌നാട് സ്വദേശി ആകാശ് (27) ആണ് മരിച്ചത്. ഇയാളെ തള്ളിയിട്ടെന്ന സംശയത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് എടുത്തയുടനാണ് അപകടം നടന്നത്. യാത്രക്കാര്‍ ചങ്ങല വലിച്ച് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആകാശിന്റെ മൃതദേഹം നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഇയാളെ മനപൂര്‍വം ആരോ ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഒരാളെ റെയില്‍വേ പോലീസ് കസ്റ്റഡിയിലെടുത്തു. യാത്രക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്ന് റെയില്‍വേ പോലീസ് വ്യക്തമാക്കി.

Mysore-Darbhanga Express: കവരൈപ്പേട്ട ട്രെയിൻ അപകടം, നാല് പേരുടെ നില​ഗുരുതരം; 28 ട്രെയിൻ സർവ്വീസുകളിൽ മാറ്റം

കവരൈപ്പേട്ട ട്രെയിന്‍ അപകടം; 19 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു

ചൈന്നയ്ക്ക് സമീപം കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. ഇതില്‍ നാലുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൈസൂരുവില്‍ നിന്നും ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്ന് നിര്‍ത്തിയിട്ടുന്ന ചരക്ക് ട്രെയനില്‍ ഇടിച്ചാണ് അപകടമുണ്ടായത്. 1360 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. 13 കോച്ചുകള്‍ പാളം തെറ്റുകയും മൂന്ന് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തു.

Also Read: Mysore-Darbhanga Express: തമിഴ്‌നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; 3 കോച്ചുകൾക്ക് തീപിടിച്ചു

അപകടത്തെ തുടര്‍ന്ന്, ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസ്, ജബല്‍പൂര്‍-മധുര സൂപ്പര്‍ഫാസ്റ്റ് സ്പെഷ്യല്‍, എംജിആര്‍ ചെന്നൈ സെന്‍ട്രല്‍- തമിഴ്നാട് എക്സ്പ്രസ്, എറണാകുളം-ടാറ്റാനഗര്‍ എക്സ്പ്രസ്, തിരുച്ചിറപ്പള്ളി-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ്, രാമനാഥപുരം എക്സ്പ്രസ് സ്പെഷ്യല്‍, കോയമ്പത്തൂര്‍-ധന്‍ബാദ് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് വിവിധ സ്റ്റേഷനുകളിലേക്ക് വഴിതിരിച്ചുവിട്ടു.