Parunthumpara Encroachment : കുരിശ് നാട്ടി കയ്യേറ്റം; പൊളിച്ചുമാറ്റി റവന്യു വകപ്പ്, പരുന്തുംപാറയിൽ നിരോധനാജ്ഞ
ചങ്ങനാശ്ശേരി സ്വദേശി കൈയ്യേറിയ ഭൂമിയിൽ പണിത കുരിശ് പൊളിച്ചാണ് റവന്യു വകുപ്പിൻ്റെ നടപടി. രണ്ട് മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി (മാർച്ച് 10) : പരുന്തുംപാറയിൽ അനധികൃതമായി കൈയ്യേറി സ്ഥാപിച്ച കുരിശ് റവന്യു വകുപ്പ് സംഘമെത്തി പൊളിച്ചുമാറ്റി. 15 അടി നീളുമുള്ള കോൺക്രീറ്റിൽ പണിത കുരിശാണ് പീരുമേട് തഹസിൽദാഖും സംഘവുമെത്തി പൊളിച്ചുമാറ്റിയത്. മൂന്ന് മണിക്കൂറോളമെടുത്താണ് കുരിശ് മാറ്റിയത് . ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫാണ് അനധികൃതമായി ഭൂമി കൈയ്യറ്റം ചെയ്ത് കുരിശ് നാട്ടിയത്. റവന്യു വകുപ്പിൻ്റെ നടപടിക്ക് പിന്നാലെ പരന്തുംപാറയിൽ 48 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നേരത്തെ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലത്ത് കുരിശ് നാട്ടിയത്. തേയില ചെടികൾ പിഴുതുമാറ്റിയാണ് സ്ഥലത്ത് കുരിശ് സ്ഥാപിച്ചിരിക്കുന്നത്. വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ ഇടുക്കി ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇതി ലംഘിച്ചാണ് കുരിശ് സ്ഥാപിച്ചത്.
മൂന്ന് ഏക്കർ 36 സെൻ്റ് സർക്കാർ ഭൂമിയാണ് ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫിൻ്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് സമീപം കൈയ്യേറ്റം ചെയ്തതായി ഹൈക്കോടതി നിയോഗിച്ച സംഘം കണ്ടെത്തിയത്. മറ്റൊരു സ്ഥലത്ത് പണിത കുരിശാണ് ഇവിടെ സ്ഥാപിച്ചത്. അതുകൊണ്ട് കുരിശ് നാട്ടിയത് കണ്ടില്ലയെന്നാണ് റവന്യൂ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.