Pantheerankavu Domestic Violence : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

Pantheerankavu Domestic Violence : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. അഞ്ച് ദിവസത്തിനകം പ്രതി രാഹുലിനെതിരെ കുറ്റപത്രം സമർപ്പിക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

Pantheerankavu Domestic Violence : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

Pantheerankavu Domestic Violence Case (Image Source - Social Media)

Updated On: 

11 Jun 2024 08:42 AM

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴി കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. അഞ്ച് ദിവസത്തിനകം പ്രതി രാഹുലിനെതിരെ കുറ്റപത്രം സമർപ്പിക്കും. യുവതിയെക്കൊണ്ട് ഭീഷണിപ്പെടുത്തി മൊഴിമാറ്റിച്ചതാകാമെന്ന് അന്വേഷണ സംഘം കരുതുന്നു. രാഹുലിനെതിരെ യുവതി കോടതിയിൽ നൽകിയ രഹസ്യമൊഴി കണക്കിലെടുത്ത് നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.

കേസന്വേഷണത്തിനിടെ ജർമ്മനിയിലേക്ക് കടന്ന രാഹുലിനെ ഇതുവരെ പിടികൂടാനായിട്ടില്ല. നാടുവിടാൻ പ്രതിയെ സഹായിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഇന്ന് ചോദ്യം ചെയ്യും.

യുവതിയെ ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും തരത്തിൽ വാഗ്ധാനങ്ങൾ നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേസ് റദ്ദാക്കാനുള്ള സത്യവാങ്മൂലം പരാതിക്കാരി ഒപ്പിട്ടുനൽകി. പൂർണ്ണസമ്മതത്തോടെയാണ് ഇത് ചെയ്തത്. തുടർനടപടിക്കായി ഹൈക്കോടതിയെ സമീപിച്ചു എന്നും അഭിഭാഷകൻ അറിയിച്ചു.

Read Also: Pantheerankavu Domestic Violence: പന്തീരങ്കാവ് ഗാര്‍ഹികപീഡനം; രാഹുലിനെതിരായ ആരോപണങ്ങളെല്ലാം കളവെന്ന് യുവതി; വീഡിയോ

ഇന്നലെയാണ് രാഹുലിനെതിരെ നൽകിയ പരാതിയിൽ നിന്ന് യുവതി പിന്മാറിയത്. തന്നെ ആരും അടിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ് യുവതി ക്ഷമാപണം നടത്തി. സമൂഹമാധ്യമത്തിലൂടെയാണ് യുവതി ക്ഷമാപണം നടത്തിയിരിക്കുന്നത്.

നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈലിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. കേസിൽ പ്രതിയായ രാഹുലിനെ നാട്ടിലെത്തിക്കാൻ സിബിഐ അടക്കം ശ്രമം നടത്തുന്നതിനിടെയാണ് യുവതിയുടെ മൊഴിമാറ്റം. രാഹുലിനെതിരെയുള്ള ആരോപണങ്ങളെല്ലാം വീട്ടുകാരുടെ പ്രേരണ മൂലമാണെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്. സ്ത്രീധനത്തിന്റെ പേരിലാണ് മർദ്ദിച്ചതെന്നും ബെൽറ്റ് കൊണ്ടടക്കം മർദിച്ചുവെന്നും ചാർജർ കേബിൾ വെച്ച് കഴുത്ത് മുറുക്കിയതുമെല്ലാം തെറ്റായ ആരോപണങ്ങളാണ്. വീട്ടുകാർ ആത്മഹത്യാ ഭീഷണി മുഴക്കിയപ്പോഴാണ് മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് കുറേ നുണകൾ പറഞ്ഞത്. കല്യാണത്തിന്റെ ഒരു ഘട്ടത്തിലും അവർ സ്ത്രീധനം ചോദിച്ചിട്ടില്ല. കല്യാണത്തിന്റെ ചെലവ് മിക്കതും രാഹുലേട്ടനാണ് നോക്കിയത്. തന്റെ എല്ലാ വസ്ത്രങ്ങളും രാഹുലേട്ടനാണ് വാങ്ങിത്തന്നത്. രാഹുലേട്ടൻ എന്നെ തല്ലി എന്നുപറയുന്നത് സത്യമാണ്. അതിന്റെ പേരിലാണ് എന്നെ തല്ലിയത്. രണ്ട് തവണ തല്ലിയിട്ടുണ്ട് എന്നും യുവതി വെളിപ്പെടുത്തി. അതേസമയം, തന്റെ മകൾ രാഹുലിന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണെന്നും അവർ അവളെ കൊണ്ട് നിർബന്ധിച്ച് ഇങ്ങനെ പറയിപ്പിക്കുന്നതാണെന്നും യുവതിയുടെ പിതാവ് പ്രതികരിച്ചു.

അതേസമയം, കേസിൽ രാഹുലിനെതിരെ വധു നൽകിയ പരാതിയിൽ വധശ്രമത്തിന് കേസെടുത്തിരുന്നു. സ്ത്രീധനപീഡന വകുപ്പും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. പ്രതിപക്ഷ നേതാവും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ള ആളുകൾ യുവതിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു. രാഹുലിനെ രാജ്യം വിടാൻ സഹായിച്ച പൊലീസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. പന്തീരങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെയാണ് സസ്‌പെന്റ് ചെയ്തത്.

 

Related Stories
Kuruva Gang: കുറുവ സംഘത്തിന്റേതെന്ന് പ്രചരിക്കുന്ന വീഡിയോ ‘ചഡ്ഡി ബനിയന്‍ ഗ്യാങ്ങിന്റേത്’; മുന്നറിയിപ്പുമായി പോലീസ്‌
Pantheerankavu Domestic Violence: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; യുവതിക്ക് വീണ്ടും മര്‍ദനം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Thrissur Accident: തൃശ്ശൂരിൽ ഉറങ്ങിക്കിടന്നവർക്ക് മേൽ തടിലോറി പാഞ്ഞുകയറി; രണ്ടുകുട്ടികളുൾപ്പെടെ 5 മരണം
Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
Idukki Teacher: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ കൊണ്ട് ഛര്‍ദിമാലിന്യം നീക്കം ചെയ്യിപ്പിച്ച് അധ്യാപിക; പരാതി
EP Jayarajan Autobiography Controversy : ഇപി ജയരാജൻ്റെ ആത്മകഥ വിവാദം; ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവിക്ക് സസ്പെൻഷൻ
പേന്‍ ഒരു ദിവസം എത്ര മുട്ടയിടുമെന്ന് അറിയാമോ?
ബാത്ത്‌റൂമിലെ കറ കളയാൻ ഈ കുഞ്ഞൻ പുളി മതി...
കാത് കുത്തുമ്പോള്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് ഗുണം ചെയ്യും
ചെമ്പരത്തി ചായ കൊണ്ടൊരു മാജിക്! ഗുണങ്ങൾ അറിയാം