5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pantheerankavu Case: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ: യുവതി എത്തിയത് ഡൽഹിയിൽ നിന്ന്

Pantheerankavu Case Updates: ഏഴാം തിയതിയാണ് യുവതി അവസാനമായി തൻ്റെ ഓഫിസിൽ എത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജും ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുകയായിരുന്നു

Pantheerankavu Case: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ: യുവതി എത്തിയത് ഡൽഹിയിൽ നിന്ന്
Pantheerankavu Case- Updates
arun-nair
Arun Nair | Published: 14 Jun 2024 08:50 AM

കൊച്ചി: വിവാദങ്ങൾക്കൊടുവിൽ പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി 8.30-ന് നെടുമ്പാശ്ശേര വിമാനത്താവളത്തിൽ വെച്ചാണ്. വടക്കേക്കര പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പരാതിക്കാരിയുടെ വീഡിയോ അവസാനമായി യുട്യൂബില്‍ അപ്‌ലോഡ് ചെയ്തത് ഡൽഹിയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു ഇതിന് പിന്നാലെ അന്വേഷണവും ആരംഭിച്ചിരുന്നു. രാജ്യം വിട്ടിട്ടില്ലെന്ന് നിഗമനത്തിൽ തന്നെയായിരുന്നു പോലീസ് ഉണ്ടായിരുന്നത്.

ഏഴാം തിയതിയാണ് യുവതി അവസാനമായി തൻ്റെ ഓഫിസിൽ എത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജും ഉണ്ടാക്കി അപ്‌ലോഡ് ചെയ്യുകയായിരുന്നു. യുവതി വീട് വിട്ടതിന് പിന്നാലെ ഇവരെ കാണാനില്ലെന്ന് കാണിച്ച് സഹോദരനും പിതാവും രംഗത്തെത്തിയിരുന്നു. ഇവരുടെ നിലപാട് മാറ്റം കേസിലെ പ്രതി രാഹുലിൻ്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇടയിൽ താൻ സുരക്ഷിതയാണെന്നും ആരും തട്ടിക്കൊണ്ടു വന്നതല്ലെന്നും വ്യക്തമാക്കിക്കൊണ്ട് യുവതി വിഡിയോ പോസ്റ്റ് ചെയ്തു. സമ്മര്‍ദം കൊണ്ടാണ് താൻ വീട്ടിൽ നിന്നും മാറി നിൽക്കുന്നതെന്നും അവർ വീഡിയോയിൽ പറയുന്നുണ്ട്. ചാര്‍ജര്‍ കേബിള്‍ വെച്ച് കഴുത്ത് ഞെരിച്ചത് പച്ചക്കള്ളമാണെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇത്തരത്തിൽ മാധ്യമങ്ങളോട് പറഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു.

പല ഘട്ടത്തിലും തൻ്റെ ബന്ധുക്കള്‍ തനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ചതായും പെൺകുട്ടി പറയുന്നുണ്ട്. ജൂൺ 10-ന് പുറത്തു വന്ന യൂ ട്യൂബ് വീഡിയോയിലൂടെയാണ് കേസിൽ വലിയ ട്വിസ്റ്റ് ഉണ്ടാവുന്നത്.