Pantheerankavu Domestic Violence Case: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി

Pantheerankavu Domestic Violence Case Latest Update: ഭർതൃ​ഗ്രഹത്തിൽ വീണ്ടും അതിക്രമം നേരിട്ടതിനെ തുടർന്നാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നൽകിയിരിക്കുന്നത്. ആദ്യം യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന് എറണാകുളം ജില്ലയിലാണ് പരാതി നൽകിയത്.

Pantheerankavu Domestic Violence Case: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി

പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതിയായിരുന്ന രാഹുല്‍ (Image Credits: Social Media)

Published: 

25 Dec 2024 14:11 PM

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ (Pantheerankavu Domestic Violence Case) വനിതാ കമ്മീഷന് മുന്നിൽ വീണ്ടും പരാതിയുമായി പെൺകുട്ടി. ഭർതൃ​ഗ്രഹത്തിൽ വീണ്ടും അതിക്രമം നേരിട്ടതിനെ തുടർന്നാണ് യുവതി പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കോഴിക്കോട് നടന്ന സിറ്റിംഗിലാണ് പരാതി നൽകിയിരിക്കുന്നത്. ആദ്യം യുവതിക്ക് നേരെയുണ്ടായ അതിക്രമത്തിന് എറണാകുളം ജില്ലയിലാണ് പരാതി നൽകിയത്.

ഈ വർഷം മെയിലാണ് രാഹുലിന് എതിരെ യുവതി ആദ്യമായി ഗാർഹിക പീഡനത്തിന് പരാതി നൽകിയത്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തിൽ പന്തീരാങ്കാവ് ഇൻസ്പെക്ടർ അടക്കം രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് മാസങ്ങൾക്ക് ശേഷം യുവതി പരാതിയിൽ നിന്ന് പിന്മാറുകയായിരുന്നു. അതോടെ ഹൈക്കോടതി ഈ കേസ് റദ്ദ് ചെയ്യുകയും ചെയ്തു.അതിനിടെ രാഹുൽ മർദിച്ചെന്നാരോപിച്ച് യുവതി വീണ്ടും പരാതി നൽകിയിരുന്നു.

രാഹുലിനൊപ്പം കഴിയാൻ താൽപര്യമില്ലെന്നാണ് അന്ന് യുവതി പോലീസിനെ അറിയിച്ചത്. കറിയിൽ ഉപ്പ് കുറഞ്ഞെന്നാരോപിച്ച് രാഹുൽ മർദിച്ചതായാണ് യുവതിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. തലയ്ക്കുൾപ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ നരഹത്യ, ഗാർഹിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരം രാഹുലിനെതിരെ പോലീസ് കേസെടുത്തിരുന്നു.

യുവതിക്ക് വീണ്ടും മർദനം, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കഴിഞ്ഞ മാസമാണ് യുവതി രാഹുലിനെതിരെ വീണ്ടും പരാതിയുമായി രം​ഗത്തെത്തിയത്. മർദ്ദിച്ചെന്നായിരുന്നു പരാതി. ഇതേ തുടർന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിക്കുകളോടെ യുവതിയെ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ണിലും മുഖത്തും പരിക്കേറ്റതായാണ് വിവരം. എറണകുളത്തെ സ്വന്തം വീട്ടിലേക്ക് മടങ്ങിപോകണമെന്നാണ് അന്ന് യുവതി പോലീസിനോട് പറഞ്ഞത്. വിഷയത്തിൽ യുവതിയുടെ ഭർത്താവായ രാഹുലിനെ പന്തീരങ്കാവ് പോലീസ് വിളിച്ചുവരുത്തുകയും ചെയ്തു.

രാഹുലിന്റെ വീട്ടിലേക്ക് യുവതിയുടെ വീട്ടുകാർ എത്തിയപ്പോഴാണ് ആദ്യമായി യുവതിക്ക് മർദനമേറ്റ വിവരം അറിഞ്ഞത്. ഇതോടെ യുവതിയും കുടുംബവും പോലീസിൽ പരാതി നൽകുകയായിരുന്നു. ഗാർഹിക പീഡനം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ എന്നിവ പ്രകാരമാണ് രാഹുലിനെതിരെ അന്ന് കേസെടുത്തത്. എന്നാൽ സംഭവം കൂടുതൽ ചർച്ചയായതിന് പിന്നാലെ വധ ശ്രമത്തിനും കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ രാഹുൽ ജോലി സ്ഥലമായ ജർമനിയിലേക്ക് കടന്നുകളയുകയും ചെയ്തു. ഇതിനിടെ തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനാണ് പരാതി നൽകിയതെന്നും ആരോപിച്ചുകൊണ്ട് യുവതി രം​ഗത്തെത്തിയത് വലിയ ചർച്ചയായിരുന്നു.

ഭർത്താവ് രാഹുൽ തന്നെ മർദിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നും യുവതി അന്ന് പറഞ്ഞിരുന്നു. കേസിൽ മൊഴി മാറ്റിയ യുവതി വീട് വിട്ടിറങ്ങുകയും വീട്ടുകാരോടൊപ്പം പോകാൻ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു. തന്നെ ആരും അടിച്ചിട്ടില്ലെന്നും രാഹുലിനെതിരെ ഉയർത്തിയ ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ് യുവതി ക്ഷമാപണം നടത്തി തിരികെ രാഹുലിൻ്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യൂട്യൂബ് വീഡിയോ ചെയ്തുകൊണ്ടാണ് യുവതി ക്ഷമാപണം നടത്തിയത്. നിമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈലിലൂടെയാണ് വീഡിയോ ചെയ്തത്.

Related Stories
MT Vasudevan Nair: വാസു മറഞ്ഞപ്പോൾ ബാക്കിയായ കഥാപ്രേതങ്ങൾ; നിളയുടെ പ്രിയതോഴൻ ബാക്കിയാക്കിയത്
MT Vasudevan Nair: ‘എംടിയുടെ ലോകം വിശാലം, എല്ലാ മേഖലകളിലും പ്രതിഭ തെളിയിച്ചു, എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടം’; ഓർമ്മയിൽ വിങ്ങി ടി പത്മനാഭൻ
M. T. Vasudevan Nair: എം.ടിയുടെ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാ​ഗ്യമുണ്ടായി; ‘സിതാര’യിലെത്തി അവസാനമായി കണ്ട് മോഹൻലാൽ
M. T. Vasudevan Nair : എം.ടിയുടെ പൊതുദർശനം ‘സിതാരയിൽ’ സംസ്കാരം ഇന്ന് വെെകിട്ട്
M. T. Vasudevan Nair : നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, ഇതിഹാസമെന്ന് പ്രതിപക്ഷ നേതാവ്; എംടിയുടെ വിയോഗത്തില്‍ അനുശോചനപ്രവാഹം
M T Vasudevan Nair: എം ടിയെ കണ്ടെത്തിയത് ഞാനായിരുന്നു, കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു; കുറിപ്പുമായി മമ്മൂട്ടി
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പ്രമേഹരോഗികൾ കഴിക്കേണ്ട ഭക്ഷണങ്ങൾ
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?