5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Plus One Student Video : പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി വീഡിയോ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്

Plus One Student Death Threat Video : കുട്ടി കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ എങ്ങനെ പുറത്ത് വന്നതടക്കമുള്ള കാര്യങ്ങളിലാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടിയിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്

Palakkad Plus One Student Video : പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി വീഡിയോ; റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
Anakkara Govt SchoolImage Credit source: Social Media
jenish-thomas
Jenish Thomas | Updated On: 22 Jan 2025 15:57 PM

തിരുവനന്തപുരം : മൊബൈൽ ഫോൺ പിടിച്ചുവച്ചതിന് അധ്യാപകർക്കെതിരെ പ്ലസ് വൺ വിദ്യാർഥി കൊലവിളി നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് മന്ത്രി നിർദേശം നൽകി. വിദ്യാർഥി അധ്യാപകർക്കെതിരെ കൊലവിളി നടത്തിയതും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാലക്കാട് ആനക്കര സർക്കാർ ഹയർ സക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ കൊലവിളി ഭീഷണി മുഴക്കിയത്. വിദ്യാർഥി കൊലവിളി നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും തുടർന്ന് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ.

അതേസമയം സംഭവത്തിൽ കുട്ടിയെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. കൂടാതെ പ്രിൻസിപ്പാൾ തൃത്താല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകകയും ചെയ്തു. എന്നാൽ കുട്ടിക്കെതിരെ കേസെടുക്കാനാകില്ലയെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തനിക്ക് കുറ്റബോധമുണ്ടെന്നും അധ്യാപകനോട് മാപ്പ് പറയാമെന്നും വിദ്യാർഥി അറിയിച്ചു. അതേസമയം വിദ്യാർഥിയുടെ കൊലവിളി വീഡിയോ ചിത്രീകരിച്ചതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദം സംഭവം നടക്കുന്നത്. സ്കൂളിൽ മൊബൈൽ ഫോൺ അനുവദനീയമല്ലാഞ്ഞിട്ടും വിദ്യാർഥി ഫോൺ കൊണ്ടുവന്നു. തുടർന്ന് അധ്യാപകൻ ഫോൺ പിടിച്ചുവെക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പ്രിൻസിപ്പാളിൻ്റെ മുറിയിലേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർഥി കൊലവിളി നടത്തിയത്. ഈ സമയം ആ മുറിയിലുണ്ടായിരുന്ന മറ്റൊരു അധ്യാപകൻ ഫോണിൽ ഈ സംഭവം ചിത്രീകരിക്കുകയായിരുന്നു.