5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad School Students Accident Death : പനയമ്പാടം അപകടം; വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; വിറങ്ങലിച്ച് വിടചൊല്ലാനൊരുങ്ങി നാട്

Palakkad Panayampadam Lorry Accident: പാലക്കാട് ജില്ല ജനറൽ ആശൂപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം.

Palakkad School Students Accident Death : പനയമ്പാടം അപകടം; വിദ്യാർഥിനികളുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിച്ചു; വിറങ്ങലിച്ച് വിടചൊല്ലാനൊരുങ്ങി നാട്
പാലക്കാട് ലോറി അപകടത്തിൽ മരണപ്പെട്ട് വിദ്യാർഥികൾ (Image Courtesy : Social Media)
sarika-kp
Sarika KP | Updated On: 13 Dec 2024 07:42 AM

പാലക്കാട്: കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ അപകടത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം വീടുകളിൽ എത്തിച്ചു. പാലക്കാട് ജില്ല ജനറൽ ആശൂപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെയാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒന്നിച്ചായിരിക്കും നാല് കുട്ടികളുടെയും സംസ്കാരം.

അതേസമയം കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കഴിഞ്ഞ ദിവസമാണ് വൈകിട്ട് നാല് മണിയോടെ പരീക്ഷ കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന വിദ്യാർത്ഥിനികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിഞ്ഞത്. അപടകത്തിൽ അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറില്‍ എന്നിവരാണ് മരിച്ചത്. നാലു പേരും എട്ടാം ക്ലാസ് വിദ്യാർത്ഥിനികളാണ്.

Also Read: സംസ്ഥാനത്ത് വ്യാപക മഴക്ക് സാധ്യത; മലയോര മേഖലകളിൽ മഴ കനക്കും ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അതേസമയം, അപകത്തിൽപ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്നെടുക്കും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് രേഖപ്പെടുത്തുക. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിലേക്ക് കടക്കുക. കല്ലടിക്കോട് പോലീസിൻ്റെ നേതൃത്വത്തിലായിരിക്കും മൊഴിയെടുക്കുക. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പോലീസ് കേസെടുത്തിരുന്നു. അശ്രദ്ധമായും അമിതവേഗത്തിലും വന്നു എന്നാണ് കേസ്. ലോറിയിൽ കൊണ്ടുവന്ന ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള പ്രദേശമാണ് അതെന്നും ആർടിഒ പറഞ്ഞു. വാഹനം അധികം പഴക്കമില്ലാത്ത വണ്ടിയാണെന്നും ടയറുകൾക്ക് പ്രശ്നമില്ലെന്നും ആര്‍ടിഒ പറഞ്ഞു. മുമ്പ് ഇവിടെ അപകടം നടന്നതിനാൽ ഐഐടി പഠന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത് പനയമ്പാടത്തെ അപകടമേഖലയിലെ പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ദൗര്‍ഭാഗ്യകരമായ അപകടമുണ്ടായതെന്ന് ആര്‍ടിഒ പറയുന്നു.

പാലക്കാട് ഭാ​​ഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ലോറിക്ക് സൈഡ് കൊടുത്തപ്പോഴാണ് അപകടം നടന്നത് എന്നാണ് ലോറി ഡ്രൈവർ മൊഴി നൽകിയത്. ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും ഇതോടെ നിയന്തണംവിട്ട ലോറി മറിയുകയായിരുന്നുവെന്നും ഡ്രൈവർ പറയുന്നത്. എതിരെ വന്ന വാഹനത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വന്നുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.