Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

Nenmara Double Murder Case: പ്രതിക്ക് നൽകിയ ജാമ്യവ്യവസ്ഥ പ്രകാരം നെന്മാറ പഞ്ചായത്തിൽ ചെന്താമരയ്ക്ക് പ്രവേശനം വിലക്കിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇയാൾ പ്രദേശത്ത് ഒരു മാസത്തോളമായി താമസിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള കാരണത്താലാണ് ഇപ്പോഴത്തെ നടപടി. ഉത്തരമേഖലാ ഐജിക്കാണ് എസ്‌പി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്.

Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

പ്രതി ചെന്താമര

neethu-vijayan
Published: 

28 Jan 2025 20:44 PM

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ എസ്എച്ച്ഒ മഹേന്ദ്ര സിംഹനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. പോലീസിൻ്റെ ഭാ​ഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചതായി എസ്പിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതക കേസിലെ പ്രതിയായ ചെന്താമര ജാമ്യ വ്യവസ്ഥകൾ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാത്തത് വലിയ പിഴവാണെന്നും എസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒ നൽകിയ വിശദീകരണവും റിപ്പോർട്ട് തള്ളി.

പ്രതിക്ക് നൽകിയ ജാമ്യവ്യവസ്ഥ പ്രകാരം നെന്മാറ പഞ്ചായത്തിൽ ചെന്താമരയ്ക്ക് പ്രവേശനം വിലക്കിയിരുന്നു. ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് ഇയാൾ പ്രദേശത്ത് ഒരു മാസത്തോളമായി താമസിക്കുന്നത്. പോലീസിൽ പരാതി നൽകിയിട്ടും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിച്ചില്ലെന്നുമുള്ള കാരണത്താലാണ് ഇപ്പോഴത്തെ നടപടി. ഉത്തരമേഖലാ ഐജിക്കാണ് എസ്‌പി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയത്.

അതിനിടെ പോത്തുണ്ടി മാട്ടായിയിൽ ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടക്കുകയാണ്. മാട്ടായി ക്ഷേത്രത്തിന് സമീപത്തുവച്ച് പ്രതിയെ കണ്ടെതായാണ് നാട്ടുകാരിലൊരാൾ നൽകിയ വിവരം. പോലീസും ഇത് ചെന്താമരയാണെന്ന് സ്ഥിരീകരിച്ചു. പോലീസ് സംഘത്തിലെ ഒരാളും ഇയാളെ കണ്ടതായി റിപ്പോർട്ടുണ്ട്. നിലവിൽ പ്രദേശത്ത് പോലീസും മുന്നൂറോളം നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്.

കാട് പിടിച്ച പ്രദേശമായതിനാൽ ഇതുവഴി ഇരുട്ടിൽ പ്രതി ഓടിയൊളിച്ചതായാണ് വിവരം. സംഭവമറിഞ്ഞ് കൂടുതൽ നാട്ടുകാർ ഇവിടേക്ക് എത്തിയിട്ടുണ്ട്. പ്രദേശം ആകെ നാട്ടുകാരും പോലീസും വളഞ്ഞിരിക്കുകയാണ്.

Related Stories
Girl Missing: ആ കുട്ടി സുരക്ഷിതയാണ്; കൊച്ചിയിൽ സ്കൂൾ വിട്ടുവരുന്നതിനിടെ കാണാതായ 12 വയസുകാരിയെ കണ്ടെത്തി പോലീസ്
Football Tournament Accident: മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ കരിമരുന്ന് പ്രയോഗം; തീപ്പൊരി വീണത് കാണികള്‍ക്കിടയിലേക്ക്; നിരവധി പേര്‍ക്ക് പരിക്ക്‌
Shashi Tharoor: തരൂരിലിടഞ്ഞ് കേന്ദ്രം; ഉടന്‍ സോണിയയുടെ വസതിയിലെത്തണമെന്ന് രാഹുല്‍
Wandoor Bike Accident: ബസിന്റെ ടയറിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; അപകടം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ
Shashi Tharoor: തുടരെ തുടരെ പാര്‍ട്ടിയെ വെട്ടിലാക്കുന്ന നീക്കങ്ങള്‍; തിരുത്താനും ഭാവമില്ല ! തരൂരിനെ തല്‍ക്കാലം ‘തരൂരിന്റെ പാട്ടിന് വിടാന്‍’ സംസ്ഥാന കോണ്‍ഗ്രസ്
Kerala Lottery Results : ഇതുവരെ ശരിയാണോ? സ്ത്രീശക്തിയുടെ ഒന്നാം സമ്മാനം കൊണ്ടുപോയത് ഈ നമ്പര്‍; നറുക്കെടുപ്പ് ഫലം അറിയാം
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക
അമിത ഉപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ