Tirupati Temple Stampede: തിരുപ്പതി ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും
Tirupati Temple Stampede Updates: പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ദർശനത്തിനായി തിരുപതിയിൽ എത്തിയത്. അപകടത്തിൽ മരിച്ച നിർമലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദേശി ദർശനത്തിനെത്തിയവർക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ദർശനത്തിനായി തിരുപതിയിൽ എത്തിയത്.
അപകടത്തിൽ മരിച്ച നിർമലയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്. കഴിഞ്ഞ ദിവസമാണ് തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടെ അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർ മരിച്ചതായാണ് വിവരം. അപകടമുണ്ടായശേഷം മരിച്ച ആറുപേരിൽ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നൽകുകയായിരുന്നു.
Also Read: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം, നിരവധി പേർക്ക് പരിക്ക്
അതേസമയം, തിരുപ്പതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുതലാണ് കൂപ്പണ്‍ വിതരണം ആരംഭിക്കാനിരുന്നത്. എനനാൽ ഇതിനു മുൻപ് പരിസര പ്രദേശത്ത് നിരവധി പേർ ഇടിച്ചുകയറുകയായിരുന്നു. ഇവിടങ്ങളിൽ തൊണ്ണൂറിലേറെ ടിക്കറ്റ് കൗണ്ടറുകളാണ് ഒരുക്കിയത്. ഈ കൗണ്ടറുകളിലേക്കു വന്‍ ജനക്കൂട്ടം ഒഴുകിയെത്തി. അപകടത്തിൽ ആറ് പേരാണ് മരിച്ചത്. ഇതിൽ 3 സ്ത്രീകളാണ്. നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഇതിനിടെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തിരുപ്പതിയിലെത്തി ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയാണ് ധനസഹായം പ്രഖ്യാപിച്ചത്.
വൈകുണ്ഠ ഏകാദശി ദർശനത്തിൻ്റെ ആദ്യ മൂന്ന് (ജനുവരി 10, 11, 12) ദിവസങ്ങളിലേക്കുള്ള ടോക്കണുകൾ വ്യാഴാഴ്ച പുലർച്ചെ മുതൽ വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. 1.20 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ബാക്കി ദിവസങ്ങളിൽ തിരുപ്പതിയിലെ വിഷ്ണു നിവാസം, ശ്രീനിവാസം, ഭൂദേവി കോംപ്ലക്‌സുകളിലാണ് ടിക്കറ്റ് നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്.
അവശയായ ഒരു സ്ത്രീയെ സഹായിക്കാൻ ഗേറ്റ് തുറന്നപ്പോൾ ജനക്കൂട്ടം ഒന്നടങ്കം മുന്നോട്ടു പാഞ്ഞടുക്കുകയായിരുന്നുവെന്നും ഇത് നിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ അഭാവമാണ് അപകടം ഉണ്ടാക്കിയതെന്നും ടിടിഡി ചെയര്‍മാന്‍ ബി.ആര്‍.നായിഡു പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു തുടങ്ങിയവർ അപകടത്തിൽ അനുശോചിച്ചു.