5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad School Students Accident Death : പാലക്കാട് കരിമ്പയിൽ വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് മരണം

Palakkad Karimba School Student Accident Death : ബസ് കാത്ത് നിന്ന് കുട്ടികൾക്ക് നേരെയാണ് ലോറി പാഞ്ഞു കയറിയത്. മരിച്ച നാല് പേരും പെൺകുട്ടികളാണ്

Palakkad School Students Accident Death : പാലക്കാട് കരിമ്പയിൽ വിദ്യാർഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് മരണം
jenish-thomas
Jenish Thomas | Updated On: 12 Dec 2024 18:39 PM

പാലക്കാട് : പാലക്കാട് കരിമ്പയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് നാല് വിദ്യാർഥികൾക്ക് (Palakkad Karimba Accident Death) ദാരുണാന്ത്യം. കരിമ്പ സർക്കാർ ഹയർ സക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മരിച്ചത്. മരിച്ച് നാല് പേരും പെൺകുട്ടികളാണ്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. അപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനികളെ ഉടൻ അശുപത്രിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് സമീപത്തുള്ള പെൺകുട്ടികളാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയാണ് പ്രതിഷേധം നടക്കുന്നത്.

പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് സിമിൻ്റ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. മറ്റൊരു ലോറിയിൽ തട്ടി നിയന്ത്രണം വിട്ട ലോറി കുട്ടികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. സ്ഥിരം അപകടം ഉണ്ടാകുന്ന സ്ഥലത്തമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. മതിയായ ട്രാഫിക് നിയന്ത്രണം ഈ മേഖലയിൽ ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നേരിട്ടെത്തി അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ല കലക്ടറും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറടക്കമുള്ളവർ സംഭവ സ്ഥലത്തേക്ക് എത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അപകടത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി റിപ്പോർട്ട് തേടി. സംഭവത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ മാധ്യമങ്ങളോട് പറഞ്ഞു. റോഡ് അപകട മേഖലയാണെന്ന് ഗതാഗത വകുപ്പിന് അറിയിച്ചിട്ടില്ലയെന്ന് ഗുണേഷ്കുമാർ കൂട്ടിച്ചേർത്തു.

Updating…

Latest News