5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Industrial Smart City: തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; പാലക്കാട് വ്യവസായ ന​ഗരമാകുന്നതോടെ 51,000 പേർക്ക് തൊഴിൽ; കേന്ദ്ര സം​ഘമെത്തും

Palakkad Industrial Smart City: പാലക്കാട് വ്യവസായ ന​ഗരത്തിന് കണ്ടെത്തിയിരിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ആ​ഗോള ടെൻഡർ മൂന്ന് മാസത്തിനകം പൂർത്തിയാകും. 3806 കോടി രൂപ ചെലവിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നിരവധി തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും.

Palakkad Industrial Smart City:  തൊഴിലന്വേഷകർക്ക് സന്തോഷ വാർത്ത; പാലക്കാട് വ്യവസായ ന​ഗരമാകുന്നതോടെ 51,000 പേർക്ക് തൊഴിൽ; കേന്ദ്ര സം​ഘമെത്തും
About Palakkad Industrial Smart City Project. PIC From ANI
athira-ajithkumar
Athira CA | Published: 30 Aug 2024 10:50 AM

ന്യൂഡൽഹി: വ്യവസായ ന​ഗര പദ്ധതിക്ക് കേന്ദ്രമന്ത്രി സഭയുടെ അം​ഗീകാരം ലഭിച്ചതിന് പിന്നാലെ തുടർനടപടികൾ ചർച്ചചെയ്യാനായുള്ള കേന്ദ്ര സംഘം ‌കേരളത്തിലേക്ക്. നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ കോർപ്പറേഷൻ (എൻഐസിഡിസി) പ്രതിനിധി സംഘമാണ് അടുത്തമാസം സംസ്ഥാനത്തെത്തുക. ഭൂമിയേറ്റെടുപ്പ് ഉൾപ്പെടെയുള്ള കാര്യത്തിൽ സന്ദർശനത്തോടെ വ്യക്തത വരും.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി രൂപീകരിച്ച ദി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്പ്മെന്റ് കോർപ്പറേഷൻ യോ​ഗം ചേർന്ന് ടെൻഡർ നടപടികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. പദ്ധതിയ്ക്ക് വേണ്ടി കണ്ടെത്തിയിരിക്കുന്ന ഭൂമിയിൽ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ആ​ഗോള ടെൻഡർ മൂന്ന് മാസത്തിനകം പൂർത്തിയാകും.

ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് കിൻഫ്ര. ഇതിനായി 100 കോടി രൂപ കിഫ്ബി വഴി സർക്കാർ അനുവദിക്കും. പുതുശ്ശേരി സെൻട്രൽ വില്ലേജിലെ 101 ഏക്കർ ഏറ്റെടുക്കനാണ് പണം അനുവദിക്കുക. കഴിഞ്ഞ ദിവസം സെൻട്രൽ വില്ലേജിലെ തന്നെ 31 ഏക്കർ ഏറ്റെടുക്കാൻ 44 കോടി രൂപ അനുവദിച്ചിരിച്ചിരുന്നു. പുതുശ്ശേരി വെസ്റ്റ് വില്ലേജിലെ 240 ഏക്കറും കണ്ണാമ്പ്രയിലെ 12 ഏക്കറും ഏറ്റെടുക്കാനുള്ള പണമാണ് ഇനി വേണ്ടത്. 352 കോടി രൂപയോളം വരുമിത്. പദ്ധതിക്ക് ആവശ്യം 1710 ഏക്കർ ഭൂമിയാണെങ്കിലും 1774.5 ഏക്കർ ഭൂമി ഏറ്റെടുക്കാനുണ്ട്. 3806 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന പാലക്കാട് വ്യവസായ ന​ഗരം പൂർത്തിയാകുന്നതോടെ 51,000 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. നിലവിലുള്ള ചെന്നെെ – ബെം​ഗളൂരു വ്യവസായ ഇടനാഴിയുടെ (സിബിഐസി) തുടർച്ചയെന്ന നിലയിലാണ് പാലക്കാടിന് വ്യവസായ ന​ഗരത്തിനുള്ള അനുമതി ലഭിച്ചത്.

10 സംസ്ഥാനങ്ങളിലെ 6 വ്യവസായ ഇടനാഴികളുടെ കീഴിലായി 12 വ്യവസായ ​ന​ഗര പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകിയത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 12 വ്യവസായ ന​ഗരങ്ങളിൽ ഏറ്റവും മുതൽമുടക്കുള്ള ഹബ്ബ് പാലക്കാടാണ്. പദ്ധതി പൂർത്തിയാക്കുന്നതോടെ ഏകദേശം 8000 കോടി രൂപയുടെ നിക്ഷേപങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തൽ. മെഡിക്കൽ, കെമിക്കൽ, ബൊട്ടാണിക്കൽ ഉത്പന്നങ്ങൾ, ഹെെടെക്ക് ഇൻഡസ്ട്രി, നോൺ-മെറ്റാലിക് മിനറൽ ഉത്പന്നങ്ങൾ, മെഷനറി ആന്റ് എക്യുപ്മെന്റ് എന്നീ മേഖലകളിലാകും പാലക്കാട് വ്യവസായ ന​ഗരം ശ്രദ്ധ കേന്ദ്രീകരിക്കുക. 1,52,757 കോടി രൂപയുടെ നിക്ഷേപ സാധ്യതയും 9.34 തൊഴിലവസരങ്ങളുമാണ് പദ്ധതികളിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

Latest News