Palakakad District Collector : ഫോട്ടോ എടുക്കുമ്പോൾ പോലും അറപ്പ് തോന്നി, മാറ്റിയിട്ടില്ല; പാലക്കാട് കളക്ടറുടെ പോസ്റ്റ്

Palakakad District Collector Viral Facebook Post : പഴകി ദുർഗന്ധം വമിക്കുന്ന മാലിന്യം ഗ്ലൗസ് ഇട്ടായാൽ പോലും എടുത്തു മാറ്റേണ്ടിവരുന്ന ജീവനക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. സാനിറ്ററി വേസ്റ്റ് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കിയ കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റികളിൽ ഒന്നാണ് പാലക്കാട്.

Palakakad District Collector : ഫോട്ടോ എടുക്കുമ്പോൾ പോലും അറപ്പ് തോന്നി, മാറ്റിയിട്ടില്ല; പാലക്കാട് കളക്ടറുടെ പോസ്റ്റ്

Palakkad District Collector | Credits

Published: 

19 Aug 2024 12:46 PM

പാലക്കാട്: മാലിന്യത്തിൽ വീർപ്പ് മുട്ടുന്ന നഗരങ്ങൾ എല്ലായിടത്തെയും കാഴ്ചകളിൽ ഒന്നാണ് പലരുടെയും മാറാത്ത ശീലങ്ങളിൽ ഒന്നാണ് മാലിന്യം വലിച്ചെറിയുന്നത്. നിരവധി സ്ഥലങ്ങളിലാണ് ഇപ്പോഴും ഇത് തുടരുന്നത്. അത്തരമൊരു സംഭവത്തിനെ പറ്റി സോഷ്യൽ മീഡയിയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് പാലക്കാട് ജില്ലാ കളക്ടറുടെ സോഷ്യൽ മീഡിയ പേജിൽ. പഴകയി ഡയപ്പർ പൊതു സ്ഥലത്ത് ഉപേക്ഷിച്ചതിനെ പറ്റിാണ് പോസ്റ്റ്. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തായി റോഡിൽ കണ്ട കാഴ്ചയാണിതെന്നും, എടുത്ത് മാറ്റിയിടണം എന്ന് തോന്നിയെങ്കിലും ഫോട്ടോ എടുക്കുമ്പോൾ പോലും അറപ്പ് തോന്നിയതിനാൽ ചെയ്തില്ലെന്നും കളക്ടറുടെ പോസ്റ്റിൽ പറയുന്നു. കുറച്ച് ശ്രദ്ധിച്ചാൽ, ഡയപ്പർ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടുകളിൽ കൊണ്ടുപോയി, സൗകര്യം ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ അങ്ങനെ ചെയ്യാം, അല്ലെങ്കിൽ ആർക്കും ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ കൃത്യമായി സംസ്കരിക്കുകയും ചെയ്യാം എന്നും പോസ്റ്റിലുണ്ട്.

പോസ്റ്റിങ്ങനെ

ഇന്ന് രാവിലെ പാലക്കാട് കൊപ്പം ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തായി റോഡിൽ കണ്ട കാഴ്ചയാണ്. എടുത്ത് മാറ്റിയിടണം എന്ന് തോന്നിയെങ്കിലും ഫോട്ടോ എടുക്കുമ്പോൾ പോലും അറപ്പ് തോന്നിയതിനാൽ ചെയ്തില്ല. നമ്മൾ ഏവരെയും പോലെ രാവിലെ കുളിച്ച് വൃത്തിയായി ജോലിക്ക് എത്തുന്ന മുൻസിപ്പാലിറ്റി ജീവനക്കാരാണ് ഇനി ഇത് എടുത്തു മാറ്റേണ്ടി വരിക.

ഇത് ചെയ്തവർ സ്വാഭാവികമായും മൂക്കുപൊത്തി കൊണ്ടാവും ഡയപ്പർ മാറ്റി റോഡിൽ ഇട്ടിട്ടുണ്ടാവുക. മറ്റുള്ളവരുടെ പഴകി ദുർഗന്ധം വമിക്കുന്ന മാലിന്യം ഗ്ലൗസ് ഇട്ടായാൽ പോലും എടുത്തു മാറ്റേണ്ടിവരുന്ന ജീവനക്കാരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ.
സാനിറ്ററി വേസ്റ്റ് ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കിയ കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റികളിൽ ഒന്നാണ് പാലക്കാട്.

കുറച്ചൊന്നു ശ്രദ്ധിച്ചാൽ, മാറ്റേണ്ടി വന്ന ഡയപ്പർ ഒരു പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടുകളിൽ കൊണ്ടുപോയി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൗകര്യം ഒരുക്കിയിട്ടുള്ള സ്ഥലങ്ങളിൽ അങ്ങനെ ചെയ്യുകയും അല്ലെങ്കിൽ നമ്മൾക്കും മറ്റുള്ളവർക്കും ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ കൃത്യമായി സംസ്കരിക്കുകയും ചെയ്യാം. അതിനുപകരം മറ്റുള്ളവരെപ്പറ്റി യാതൊരു വിചാരവും ഇല്ലാതെ ഇങ്ങനെ ചെയ്യുന്നവരെ പറ്റി എന്തു പറയാൻ. വഴിയരികിൽ ബിന്നുകൾ വച്ചാലും അവിടെയും കണ്ടാൽ തന്നെ അറയ്ക്കുന്ന രീതിയിൽ വേർതിരിക്കാത്ത മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്ന കാഴ്ചകളാണ് കാണാനാവുക.

വൃത്തിയുടെ കാര്യത്തിൽ മുന്നിൽ എന്ന പോലെ പൊതുസ്ഥലം വൃത്തികേട് ആക്കുന്ന കാര്യത്തിലും ഒന്നാമത് ആണെന്നും ആളുകൾ പോസ്റ്റിനോട് പ്രതികരിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം ഉള്ള നാട്ടിലാണ് ഈ കാണുന്ന കാഴ്ച സങ്കടമാണ് സങ്കടം എന്നും ചിലർ പറയുന്നുണ്ട്. ഒരു വിഭാഗം സർക്കാരിന് ഇതിന് കൃത്യമായ സംവിധാനം ഇല്ലാത്തതിനാലാണെന്നും പറയുന്നുണ്ട്.

2019-ൽ എംജി യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ മലീനീകരണത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാടും. പ്രതിദിനം 10000 ടൺ എങ്കിലും മാലിന്യം കേരളത്തിൽ ഉണ്ടാവുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ വളരെ കുറച്ച് ശതമാനം മാത്രമെ കൃത്യമായി സംസ്കിരിക്കപ്പെടുന്നുള്ളു.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍