5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Palakkad School Accident: പാലക്കാട് സ്കൂളിൻ്റെ മുന്നിൽ മരം കടപുഴകി വീണു; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Palakkad School Incident: കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകൾ വന്ന് തട്ടുകയായിരുന്നു. എന്നാൽ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Palakkad School Accident: പാലക്കാട് സ്കൂളിൻ്റെ മുന്നിൽ മരം കടപുഴകി വീണു; എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
സ്കൂളിന്റെ മുന്നിലേക്ക് കടപുഴകി വീണ മരം.
Follow Us
neethu-vijayan
Neethu Vijayan | Published: 28 Jun 2024 19:11 PM

പാലക്കാട്: പാലക്കാട് (Palakkad) ചെറുപ്പുളശ്ശേരി ആര്യമ്പാവിൽ സ്കൂളിന്റെ മുന്നിൽ മരം കടപുഴകി വീണ് എട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. സ്കൂൾ വിടുന്ന സമയത്താണ് മരം കടപുഴകി വീണത്. സ്കൂൾ വിട്ട് പോകാൻ നിൽക്കുന്നതിനിടെയാണ് മരം വീണത്. പുളിമരമാണ് കടപുഴകി വീണത്.

കുട്ടികളുടെ ദേഹത്തേക്ക് മരത്തിൻ്റെ ചില്ലകൾ വന്ന് തട്ടുകയായിരുന്നു. എന്നാൽ തലനാരിഴയ്ക്കാണ് വലിയ ദുരന്തം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ കുട്ടികളെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ നേരം ഗതാഗതം തടസപ്പെട്ടുവെങ്കിലും പിന്നീട് മരം മുറിച്ചു മാറ്റി. അതേസമയം സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുകയാണ്.

ALSO READ: തീവ്ര, അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല; ജൂലൈ രണ്ടാം വാരം വീണ്ടും സജീവമായേക്കും

സംസ്ഥാനത്തെ മഴയുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ പരക്കെ മഴയുണ്ടാകുമെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത അത്ര ശക്തമായ മഴയ്ക്ക് ഇനി സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിലുള്ളത്. ഇന്ന് ഒരു ജില്ലയിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.

എറണാകുളം മുതൽ കാസർകോട് വരെയുള്ള 9 ജില്ലകളിൽ യെലോ അലർട്ടാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദപാത്തിയുടെയും ഗുജാറത്തിനു മുകളിലായിരുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനം കുറയുന്നതാണ് മഴ കുറയാൻ കാരണം എന്നാണ് നി​ഗമനം. ജൂലൈ രണ്ടാം വാരത്തോടെ മഴ വീണ്ടും ശക്തമായേക്കും എന്ന സൂചനയും നിലവിൽ ഉണ്ട്.

 

 

Stories