5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Byelection 2024: വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; പാലക്കാടും ചേലക്കരയും വയനാടും ആര് നേടും

Palakkad, Wayanad, Chelakkara Byelection 2024: വയനാട്, പാലക്കാട്, ചേലക്കര എന്നീ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് ഓരോ മുന്നണിയും കാഴചവെച്ചത്. ഇത്തവണ തങ്ങള്‍ക്ക് സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ വിട്ടുകൊടുക്കില്ല ആത്മവിശ്വാസത്തോടെ യുഡിഎഫും എല്‍ഡിഎഫും മുന്നില്‍ തന്നെയുണ്ട്.

Kerala Byelection 2024: വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; പാലക്കാടും ചേലക്കരയും വയനാടും ആര് നേടും
വോട്ടർമാർ (image credits: social media)
shiji-mk
Shiji M K | Updated On: 23 Nov 2024 07:11 AM

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുക്കളുടെ ഫലം ഇന്നറിയാം. ആരാണ് ഈ മണ്ഡലങ്ങളില്‍ വിജയിക്കുക എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനിയുള്ളത്. വയനാട്, പാലക്കാട്, ചേലക്കര എന്നീ മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് ഓരോ മുന്നണിയും കാഴചവെച്ചത്. ഇത്തവണ തങ്ങള്‍ക്ക് സീറ്റ് ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ വിട്ടുകൊടുക്കില്ല ആത്മവിശ്വാസത്തോടെ യുഡിഎഫും എല്‍ഡിഎഫും മുന്നില്‍ തന്നെയുണ്ട്.

രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍, സി കൃഷ്ണകുമാര്‍ എന്നിവരാണ് പാലക്കാട് മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്. സരിനെ ഇറക്കിയുള്ള മത്സരം എത്രത്തോളം ഫലം കണ്ടു എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്‍ഡിഎഫ് ക്യാമ്പ്. നഗരസഭയില്‍ തങ്ങള്‍ക്ക് കൃത്യമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പം മങ്ങലേറ്റിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പാലക്കാട് രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ് ശതമാനമാണ്. പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ നിരാശയിലാക്കിയിട്ടുമുണ്ട്. 2021ലെ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം രേഖപ്പെടുത്തിയ പോളിങ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെ കുറവാണ് പോളിങ്ങില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ പിരായിരി പഞ്ചായത്ത്, കണ്ണാടി പഞ്ചായത്ത്, മാത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് ശതമാനം കുറയുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ജില്ലയിൽ വിപുലമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ല കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു. മൂന്ന് കേന്ദ്രങ്ങളിലായാണ് വയനാട് ലോക്‌സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്നത്. കൽപറ്റ, മാനന്തവാടി, ബത്തേരി നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകൾ കൽപറ്റ എസ്കെഎംജെ സ്‌കൂളിലാണ് എണ്ണുന്നത്.

Also Read: Maharashtra Jharkhand Assembly Election: മഹാരാഷ്ട്രയിലും ഝാർഖണ്ഡിലും ജനവിധി ഇന്ന്; പ്രതീക്ഷയോടെ മുന്നണികൾ

നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അമൽ കോളജ് മൈലാടി സ്‌കിൽ ഡെവലപ്പ്മെന്റ് ബിൽഡിങ്ങിലും തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കൂടത്തായി സെന്റ് മേരീസ് എൽപി സ്‌കൂളിലുമാണ് എണ്ണുകയെന്നും അധികൃതർ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഡ്യൂട്ടിക്ക് അസി. റിട്ടേണിങ് ഓഫിസർമാർ, മൈക്രോ ഒബ്സർവർമാർ, കൗണ്ടിങ് സൂപ്പർവൈസർമാർ, കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിവരെയാണ് നിയോഗിച്ചിട്ടുള്ളത്. വോട്ടെണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിക്കും.

അതേസമയം മാനന്തവാടി നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്കെഎംജെ സ്‌കൂൾ ജൂബിലി ഹാളിലും സുൽത്താൻബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്ഡിഎം സ്‌കൂളിലും കൽപറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്കെഎംജെ സ്‌കൂൾ ഹാളിലുമാണ് എണ്ണുന്നത്. വോട്ടെടുപ്പിന് ശേഷം വോട്ടിങ്ങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. കേന്ദ്ര ആംഡ് പോലീസ്, സംസ്ഥാന ആംഡ് പോലീസ്, സംസ്ഥാന പോലീസ് എന്നിവരാണ് സുരക്ഷ ഒരുക്കിയത്.

ചേലക്കര പിടിച്ചെടുക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷിക്കുമ്പോൾ നിലനിർത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ചേലക്കരയിൽ ആകെ പോൾ ചെയ്തത് 72.77 ശതമാനം വോട്ട്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാൾ നാല് ശതമാനം കുറവാണിത്.

ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു ചേലക്കര. ഏറെക്കാലമായി എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയായ മണ്ഡലത്തില്‍ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. കുറഞ്ഞത് 2500 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

എല്‍ഡിഎഫിനായി മുന്‍ എംഎല്‍എ യു പ്രദീപ്, യുഡിഎഫിനായി രമ്യ ഹരിദാസ്, ബിജെപിക്കായി കെ ബാലകൃഷ്ണന്‍ എന്നിവരാണ് കളത്തിലുള്ളത്.