5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad By Election : പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാലക്കാട്ടെ നേതാക്കൾ; കെ സുരേന്ദ്രന് തിരിച്ചടി

Palakkad By Election Shobha Surendran: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി ബിജെപിയിൽ തർക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇത് കെ സുരേന്ദ്രൻ പ്രസിഡൻ്റായ സംസ്ഥാന നേതൃത്വത്തിന് പ്രതിസന്ധിയാണ്.

Palakkad By Election : പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് പാലക്കാട്ടെ നേതാക്കൾ; കെ സുരേന്ദ്രന് തിരിച്ചടി
ശോഭാ സുരേന്ദ്രൻ (Image Credits - PTI)
abdul-basith
Abdul Basith | Published: 15 Oct 2024 07:37 AM

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകണമെന്നതിനെച്ചൊല്ലി ബിജെപിയിൽ തർക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരാണ് പരിഗണനയിലുള്ളത്. എന്നാൽ, ശോഭാ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് മുതിർന്ന നേതാക്കളടക്കം ആവശ്യപ്പെടുന്നത്. ഇതോടെ കൃഷ്ണകുമാറിനോട് താത്പര്യമുള്ള സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായി. മാതൃഭൂമിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് പാലക്കാട്ടെ മുതിർന്ന നേതാക്കളടക്കമുള്ളവരുടെ ആവശ്യം. മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ഷെയർ വർധിപ്പിച്ചതും പാലക്കാട് ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയതുമൊക്കെ ശോഭയ്ക്ക് വേണ്ടി വാദിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. കുമ്മനം രാജശേഖരൻ്റെ നേതൃത്വത്തിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ തങ്ങളാണ് മേൽക്കൈ നേടിയതെന്ന് ഇരുവിഭാഗവും അവകാശപ്പെടുന്നു. ഇതോടെ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ട ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിൻ്റേതായി.

ശോഭയെ വയനാട്ടിൽ മത്സരിപ്പിച്ച് പാലക്കാട് സീറ്റ് കൃഷ്ണകുമാറിന് നൽകാൻ ശ്രമം നടക്കുന്നു എന്നാണ് ശോഭാ അനുകൂലികളുടെ ആരോപണം. കെ സുരേന്ദ്രൻ പ്രസിഡൻ്റായ സംസ്ഥാന നേതൃത്വത്തിനെതിരെ ഇവർ മൂന്ന് സമാന്തര യോഗങ്ങൾ ചേർന്നെന്നും എറണാകുളത്ത് വച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഭാരവാഹികളടക്കം പങ്കെടുത്തു എന്നും സൂചനയുണ്ട്.

Also Read : Ouseppachan: ‘ആർഎസ്എസ് വിശാലമായ സംഘടന; പ്രവർത്തിക്കുന്നവരെ വിശുദ്ധർ എന്നാണ് വിളിക്കേണ്ടത്’:RSS വേദിയിൽ ഔസേപ്പച്ചൻ

കെ സുരേന്ദ്രനെതിരെ പൊതുവായി പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്ന അസ്വാരസ്യങ്ങളടക്കം യോഗത്തിൽ ചർച്ചയായി. സുരേന്ദ്രൻ്റെ പല തീരുമാനങ്ങൾക്കെതിരെയും പാർട്ടിയിൽ എതിർ സ്വരമുയർന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽ നിന്ന് പിസി ജോർജിന് പകരം അനിൽ ആൻ്റണിയെ സ്ഥാനാർത്ഥിയാക്കിയതടക്കം പാർട്ടിക്കുള്ളിൽ തർക്കങ്ങളുണ്ടാക്കി. വിഷയത്തിൽ പിസി ജോർജ് പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ശോഭാ സുരേന്ദ്രനും പലതവണ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നിരുന്നു.

കെ സുരേന്ദ്രൻ പ്രസിഡൻ്റായതിന് ശേഷം നിയോജകമണ്ഡലം മുതൽ സംസ്ഥാനതലം വരെ, പ്രധാന പദവികളിൽ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളെ ഒപ്പം നിർത്താനാണ് ഇവരുടെ ശ്രമം. പാർട്ടി ശുദ്ധീകരണത്തിന് കൂടെ നിൽക്കണമെന്ന സന്ദേശമാണ് ഇവർ നൽകുന്നത്. സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം ജനപിന്തുണയില്ലാത്തവരെ വിവിധ നേതൃസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചു എന്നതടക്കം പല ആരോപണങ്ങളാണ് സുരേന്ദ്രനെതിരെ ഉള്ളത്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ബിജെപിയുടെ പല പ്രാദേശിക നേതാക്കളും പാർട്ടി വിട്ടെന്നും ഇവർ ആരോപിക്കുന്നു.