Palakkad By-Election Result 2024 Live: പാലക്കാട് ഉറപ്പിച്ച് രാഹുല്‍; വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് യുഡിഎഫ്
Wayanad By-Election Result 2024 Counting Live Updates: രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. 9 മണിയോടെ ആദ്യ ഫല സൂചനങ്ങള്‍ വന്നുതുടങ്ങും. വിജയം സുനിശ്ചിതമെന്ന പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
LIVE NEWS & UPDATES
-
Palakakd By Election: പാലക്കാട് നേടി രാഹുല്‍
പാലക്കാട് മണ്ഡലത്തില്‍ നിന്ന് 17,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍.
-
Palakakd By Election: രാഹുലിന്റെ കാലം
ഷാഫി പറമ്പിലിന്റെ ലീഡ് മറികടക്കാനൊരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍. 16,000 വോട്ടിന്റെ ലീഡിലേക്കാണ് രാഹുല്‍ എത്തിയിരിക്കുന്നത്.
-
Palakakd By Election: രാഹുല്‍ മുന്നേറുന്നു
പാലക്കാട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ 11ാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 15,000ത്തിന് മുകളില്‍ വോട്ടിന്റെ ലീഡ് തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍.
-
Palakakd By Election: വോട്ട് ഖനി ചതിച്ചില്ല
പിരായിരി മണ്ഡലത്തിന്റെ കരുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. 11,000 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നിരിക്കുകയാണ് രാഹുല്‍.
-
Palakakd By Election: രാഹുല്‍ മുന്നില്‍ തന്നെ
പാലക്കാട് മണ്ഡലത്തില്‍ ലീഡ് കുത്തനെ ഉയര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. 10,000ത്തിന് മുകളില്‍ വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്.
-
Palakakd By Election: പാലക്കാട് ഏഴാം റൗണ്ട് വോട്ട് നില
- യുഡിഎഫ്- 4174
- ബിജെപി- 2396
- എല്‍ഡിഎഫ്- 3103
-
Palakakd By Election: മൂന്നില്‍ നിന്ന് രണ്ടിലെത്തി സരിന്‍
പാലക്കാട് വോട്ടെണ്ണലില്‍ മൂന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി സരിന്‍ രണ്ടാം സഥാനത്തിലേക്ക് എത്തി. ബിജെപി സ്ഥാനാര്‍ഥിക്ക് സി കൃഷ്ണകുമാര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ്.
-
രാഹുലിന് വീണ്ടും ലീഡ് ഉയരുന്നു
പാലക്കാട് രാഹുലിന് വീണ്ടും ലീഡ് ഉയരുന്നു
-
Palakakd By Election: ലീഡ് തിരിച്ചുപിടിച്ച് രാഹുല്‍
പാലക്കാട് വീണ്ടും ലീഡ് തിരിച്ചുപിടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. 1000ത്തിന് മുകളില്‍ വോട്ടിന്റെ ലീഡാണുള്ളത്.
-
Palakakd By Election: പാലക്കാട് ലീഡ് നില
- റൗണ്ട് 1- ബിജെപിക്ക് ലീഡ് 1057
- റൗണ്ട് 2- ബിജെപിക്ക് ലീഡ് 798
- റൗണ്ട് 3- യുഡിഎഫിന് ലീഡ് 1176
- റൗണ്ട് നാല്- യുഡിഎഫിന് ലീഡ് 1366
- റൗണ്ട് 5- ബിജെപിക്ക് ലീഡ് 1015
- റൗണ്ട് 6- ബിജെപിക്ക് ലീഡ് 412
-
Palakakd By Election: ബിജെപിക്ക് വോട്ട് ചോര്‍ച്ച
പാലക്കാട് മണ്ഡലത്തില്‍ ബിജെപിക്ക 2021നേക്കാള്‍ 4516 ന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ യുഡിഎഫിന് 2819 വോട്ട് വര്‍ധിച്ചു. എല്‍ഡിഎഫിന് 383 വോട്ടുകള്‍ കുറഞ്ഞു.
-
Palakakd By Election: രാഹുലിനൊപ്പം ഷാഫി
രാഹുലിനൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ഷാഫി പറമ്പില്‍ എംപി.
-
Palakakd By Election: അഞ്ചാം റൗണ്ട് അവസാനിച്ചു
പാലക്കാട് അഞ്ചാം റൗണ്ട് അവസാനിക്കുമ്പോള്‍ ലീഡ് തുടര്‍ന്ന് സി കൃഷ്ണകുമാര്‍. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലാണ്.
-
Palakakd By Election: ലീഡ് തിരിച്ചുപിടിച്ച് കൃഷ്ണകുമാര്‍
പാലക്കാട് അഞ്ചാം റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തിപിച്ചുപിടിച്ച് സി കൃഷ്ണകുമാര്‍. 960 വോട്ടിന്റെ ലീഡാണുള്ളത്.
-
Palakakd By Election: സരിന് ആശ്വസിക്കാം
പാലക്കാട്ടിലെ ഇടത് സ്ഥാനാര്‍ഥി സരിന് ആശ്വസിക്കാം. നാലാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 10,063 വോട്ടാണ് സരിന്‍ നേടിയത്. 2021ല്‍ ഇടത് സ്ഥാാര്‍ഥിക്ക് ലഭിച്ചത് ആകെ 9,704 വോട്ടായിരുന്നു.
-
പാലക്കാട് ബിജെപിക്ക് വോട്ട് കുറവ്
പാലക്കാട് ബിജെപിക്ക് 3000-ൽ അധികം വോട്ടിൻ്റെ കുറവ്
-
ഫലത്തിന് മുൻപെ വിജയ പോസ്റ്റ്
പാലക്കാട് തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ വിടി ബൽറാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
-
രണ്ടാം റൗണ്ട് പൂർത്തിയായി
പാലക്കാട് രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ 1000-ൽ അധികം വോട്ടുകൾക്ക് മുന്നിൽ
-
രാഹുലിന് ലീഡ്
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് ലീഡ് (1228)
-
ആദ്യത്തെ റൗണ്ട് പൂർത്തിയായി
പാലക്കാട് ആദ്യത്തെ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
-
Palakkad By Election: ലീഡ് താഴുന്നു
പാലക്കാട് ബിജെപിയുടെ ലീഡ് നില കുറയുന്നു, ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ലെന്ന് വിലയിരുത്തൽ
-
Palakakd By Election: വോട്ടില്‍ കുറവ്
വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് ലഭിച്ച വോട്ടുകളില്‍ കുറവ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ കൃഷ്ണകുമാറിന് നേടാനായില്ല.
-
Palakakd By Election: ഇടതിന് വോട്ട് കൂടുന്നു
ഇടത് സ്ഥാനാര്‍ഥി സരിന് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ വോട്ടുകളാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ മൂന്നാം സ്ഥാനത്ത് തന്നെയാണ് ഇടതുപക്ഷം തുടരുന്നത്.
-
Palakakd By Election: കൃഷ്ണകുമാറിന് വഴി മാറുമോ?
പാലക്കാട് മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കുതിച്ചുചാടി ബിജെപി. ലീഡ് 1000 കടന്ന് മുന്നേറുകയാണ് ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍.
-
Palakakd By Election: രാഹുല്‍ മുന്നില്‍
പാലക്കാട് ഇവിഎം വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് മുന്നില്‍.
-
Palakakd By Election: ഇവിഎം എണ്ണി തുടങ്ങി
പാലക്കാട് ഇവിഎം വോട്ടുകൾ എണ്ണി തുടങ്ങി
-
എൻഡിഎയ്ക്ക് ലീഡ്
പോസ്റ്റൽ ബാലറ്റിൽ പാലക്കാട് എൻഡിഎയ്ക്ക് ലീഡ്
-
സി.കൃഷ്ണകുമാറിന് ആദ്യ ലീഡ്
പാലക്കാട് സി.കൃഷ്ണകുമാറിന് ആദ്യ ലീഡ്
-
Palakkad By Election Counting: വോട്ടെണ്ണൽ ആരംഭിച്ചു
പാലക്കാട് വോട്ടെണ്ണൽ ആരംഭിച്ചു….
-
Palakkad Election Counting: വോട്ടെണ്ണലിന് മിനിട്ടുകൾ മാത്രം
വോട്ടെണ്ണലിന് മിനിട്ടുകൾ മാത്രം ഇനി ബാക്കി…
-
Palakkad By Election Counting : സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു
പാലക്കാട് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു…
-
Palakkad By Election Result: എട്ടുമണി മുതൽ
പാലക്കാട് വേട്ടെണ്ണൽ രാവിലെ എട്ട് മുതൽ ആരംഭിക്കും
-
ബിജെപിക്ക് ഗുണം ചെയ്യുമോ?
ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ തങ്ങളുടെ വോട്ട് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.
-
C Krishnakumar : സി.കൃഷ്ണകുമാർ മാധ്യമങ്ങളോട്
#WATCH | Kerala: Ahead of the counting of votes for Palakkad Assembly by-election, BJP candidate C Krishnakumar says, “…It has created a very good thing in the favour of BJP. Christian minority usually votes for UDF in the past elections. Now, they have shifted their loyalty to… pic.twitter.com/5LK3p3OI0Q
— ANI (@ANI) November 23, 2024
-
Palakkad By Election Results 2024: ജനവിധിയിലേക്ക് ഉടൻ
#WATCH | Kerala: Counting of votes for Palakkad Assembly by-elections to take place today. Visuals from a counting centre as security personnel and polling officials arrive. pic.twitter.com/U2GnZOxPw1
— ANI (@ANI) November 23, 2024
-
ഷാഫി പറമ്പിലിന്റെ വിജയം
2021ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 5,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പില്‍ പാലക്കാട് നിന്ന് ജയിച്ചത്.
-
പോളിങ് കുറഞ്ഞു
2021ല്‍ പാലക്കാട് മണ്ഡലത്തില്‍ 73.71 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. എന്നാല്‍ ഈ വര്‍ഷം അത് 70.51 ആയി കുറഞ്ഞു. പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
-
മൂവരും ശക്തര്‍
യുഡിഎഫിനായി രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. പി സരിന്‍, ബിജെപിക്കായി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 17,000ത്തിന് മുകളില്‍ വോട്ടിന്റെ ഭൂപരിപക്ഷത്തിലാണ് രാഹുല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരിക്കുന്നത്.