Palakkad By-Election 2024 Live: കിതച്ച് പാലക്കാട്; ജനം വിധിയെഴുതി, ഇനി കാത്തിരിപ്പ്
Palakkad By-Election 2024 Voting Live Updates: നാടിനൊപ്പം, നാട്ടുകാര്‍ക്കൊപ്പം, വികസനത്തുടര്‍ച്ചയിലേക്ക്, കര്‍ഷകര്‍ക്കൊപ്പം, അവരുടെ ശബ്ദം നിയമസഭയില്‍ എത്തിക്കാന്‍ കൈപ്പത്തി അയാളത്തില്‍ വോട്ട് ചെയ്യണമെന്ന് പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തിലും നാടിന്റെ സ്ഥാനാര്‍ഥിയായി ഡോ. പി സരിനും രാജ്യം നെഞ്ചേറ്റിയ വികസനം പാലക്കാട്ടേക്കുമെന്ന് പറഞ്ഞ് സി കൃഷ്ണകുമാറും പ്രചാരണം കൊഴുപ്പിച്ചു.
പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അവസാനിച്ചു. 70 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. 6 മണി വരെ വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി. 70.18 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 71 ശതമാനമായിരുന്നു പോളിംഗ്. സി കൃഷ്ണകുമാർ (ബിജെപി), പി സരിൻ (ഇടതുമുന്നണി), രാഹുൽ മാങ്കൂട്ടത്തിൽ (യുഡിഎഫ്) എന്നിവരായിരുന്നു സ്ഥാനാർത്ഥികൾ.
ഇതില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്നറിയാന്‍ നവംബര്‍ 23 വരെ കാത്തിരുന്നേ മതിയാകൂ. പാലക്കാട്, ചേലക്കര, വയനാട് എന്നീ കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലും നവംബര്‍ 23നാണ് വോട്ടെണ്ണല്‍. രഥോത്സവത്തെ തുടര്‍ന്നാണ് പാലക്കാട് തിരഞ്ഞെടുപ്പ് വൈകിയത്. പാലക്കാട് മണ്ഡലം തങ്ങള്‍ക്ക് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
LIVE NEWS & UPDATES
-
പാലക്കാട് ആർക്കൊപ്പം; അവസാന മണിക്കൂറിൽ മികച്ച പോളിംഗ്
184 പോളിംഗ് ബൂത്തുകളിൽ 75 എണ്ണത്തിൽ പോളിംഗ് അവസാനിച്ചു. ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരം ഏർപ്പെടുത്തി.
-
പാലക്കാട് പോളിംഗ് 70 ശതമാനത്തിന് മുകളിൽ
ഇരട്ട വോട്ട് ആരോപണത്തെ തുടർന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ എൻ ഹരിദാസ് വോട്ട് ചെയ്തില്ല.
-
പാലക്കാട് പോളിംഗ് അവസാന മണിക്കൂറിൽ
പാലക്കാട് വോട്ടിംഗ് 67 ശതമാനം പിന്നിട്ടു. വോട്ടെടുപ്പ് അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ പല ബൂത്തുകളിലും നീണ്ട ക്യൂ.
-
രാഹുൽ മാങ്കൂട്ടത്തിൽ പോളിംഗ് ബൂത്തിലെത്തി വോട്ട് ചോദിച്ചെന്ന് ആക്ഷേപം; വെണ്ണക്കരയിൽ സംഘർഷം
വെണ്ണക്കര ഹെെസ്ക്കൂളിലെ പോളിംഗ് ബൂത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് സിപിഎം – ബിജെപി പ്രവർത്തകർ.
പ്രദേശത്ത് സംഘർഷ സാധ്യത -
പാലക്കാട് പോളിംഗ് മെച്ചപ്പെടുന്നു; 60 ശതമാനം പിന്നിട്ടു
പാലക്കാട് 60.03 ശതമാനം പോളിംഗാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
-
വോട്ടെടുപ്പ് സമാധാന പരം; പോളിംഗ് 50 ശതമാനം കടന്നു
വെെകിട്ട് 3.30 വരെയുള്ള കണക്കനുസരിച്ച് പാലക്കാട് 54.23 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
-
47.85 ശതമാനം പോളിംഗ്
പാലക്കാട് ഉയരാതെ പോളിംഗ്. ഉച്ചയ്ക്ക് രണ്ടര വരെ 47.85 ശതമാനം മാത്രം.
-
പി സരിന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
#WATCH | Palakkad, Kerala: Left Democratic Front (LDF) candidate for Palakkad Assembly by-election, P Sarin says, “The people have a lot of expectations from this election with respect to the candidate that they are going to elect. They have lost the opportunity not once but… pic.twitter.com/OC4EswYKSB
— ANI (@ANI) November 20, 2024
-
മികച്ച പോളിംഗ്
പാലക്കാട് 13-ാം നമ്പര്‍ ചൊളോട് അങ്കണവാടിയില്‍ മികച്ച പോളിംഗ്. 1342 വോട്ടര്‍മാരില്‍ 700 ലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്ന് അധികൃതര്‍.
-
പാലക്കാട് പോളിംഗ് 40% കടന്നു
പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 1: 30 വരെ രേഖപ്പെടുത്തിയത് 40% പോളിംഗ്
-
നഗരസഭാ പരിധിയിൽ പോളിംഗ് കുറവ്
വോട്ടെടുപ്പ് ആരംഭിച്ച് ആറ് മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് നഗരസഭാ പരിധിയിൽ പോളിംഗ് കുറവെന്ന് റിപ്പോർട്ട്.
-
പാലക്കാട് പോളിങ് 33.74%
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണി വരെ രേഖപ്പെടുത്തിയത് 33.74 ശതമാനം പോളിംഗ്. പാലക്കാട് നഗരസഭയിൽ 34.43% ശതമാനം പോളിങും, മാത്തൂർ പഞ്ചായത്തിൽ 33.48% ശതമാനവും, കണ്ണാടി പഞ്ചായത്തിൽ 34.56% ശതമാനവും, പിരിയാരി പഞ്ചായത്തിൽ 32.95% ശതമാനം പോളിങും രേഖപ്പെടുത്തി.
-
പാലക്കാട് പോളിംഗ് നിരക്ക് 30 ശതമാനം ശതമാനത്തിലേക്ക്
വോട്ടെടുപ്പ് ആരംഭിച്ച് അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ ഇതുവരെ രേഖപ്പെടുത്തിയത് 30.48 ശതമാനം പോളിംഗ്.
-
രാഹുലിന്റെ ചിത്രത്തിന് മുകളില്‍ മഷി പുരട്ടി
പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 102 ആം നമ്പര്‍ ബൂത്തിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചിത്രത്തിന് മുകളില്‍ മഷി പുരട്ടിയെന്ന് പരാതി. യുഡിഎഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മഷി തുടച്ച് മാറ്റി.
-
11.30 വരെ 27.03 ശതമാനം പോളിംഗ്
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 11: 30 വരെ രേഖപ്പെടുത്തിയത് 27.03 ശതമാനം പോളിംഗ്. പുലർച്ചെ മുതൽ പല ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ടേക്ക് ആളില്ലാതായി. പാലക്കാട് നഗരസഭയിൽ 27.12% ശതമാനം പോളിങും, മാത്തൂർ പഞ്ചായത്തിൽ 27.98 ശതമാനവും, കണ്ണാടി പഞ്ചായത്തിൽ 27.05 ശതമാനവും, പിരിയാരി പഞ്ചായത്തിൽ 26.99 ശതമാനം പോളിങും രേഖപ്പെടുത്തി.
-
UDFന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകും; എ.കെ. ബാലൻ
യുഡിഎഫിന് തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി ഉണ്ടാകുമെന്ന് എകെ ബാലൻ. രാഹുൽ സന്ദീപ് വാര്യറുമായി ഉണ്ടാക്കിയ കൂട്ടുകെട്ടിന് തിരിച്ചടി ലഭിക്കുമെന്നും എ കെ ബാലൻ പറഞ്ഞു.
-
വീണ്ടും കൈകൊടുക്കല്‍വിവാദം
പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വീണ്ടും കൈകൊടുക്കല്‍വിവാദം. ബിജെപി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാർ കൈ നീട്ടിയെങ്കിലും സിപിഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസ് മുഖം തിരിച്ച് പോയെന്നാണ് ആരോപണം. വോട്ട് ചെയ്യാനായി കൽപ്പാത്തിയിൽ എത്തിയപ്പോഴായിരുന്നു സംഭവം.
-
ഷാഫിക്കെതിരായ വിധിയായിരിക്കും ഇന്ന് നടക്കുക
പാലക്കാടിനെ വഞ്ചിച്ചുപോയ ഷാഫി പറമ്പിലിനെതിരായ ജനവിധി കൂടിയാകും ഇന്ന് ഉണ്ടാവുക എന്ന് ബിജെപി സ്ഥാനാർഥി കൃഷ്ണകുമാർ
-
‘പോളിങ് ശതമാനം കുറഞ്ഞാല്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയരും’; രാഹുല്‍ മാങ്കൂട്ടത്തില്‍
പോളിങ് ശതമാനം കുറഞ്ഞാല്‍ യു.ഡി.എഫിന്റെ ഭൂരിപക്ഷം ഉയരുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഭൂരിപക്ഷം കുറഞ്ഞാൽ വോട്ട് നഷ്ടപ്പെടുന്നത് ബി.ജെ.പിക്കും സിപിഎമ്മിനുമാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പി.ക്ക് വോട്ടുചെയ്യാന്‍ കാരണങ്ങളില്ലെന്നാണ് അവര്‍ പറയുന്നത്. വേറൊരു പാര്‍ട്ടിക്കും വോട്ടുകൊടുക്കാന്‍ കഴിയാത്തത്ര വലിയ ബി.ജെ.പി.ക്കാരാണ് അവര്‍. അങ്ങനെ വന്നാല്‍ മാത്രമേ പോളിങ് ശതമാനം കുറയുകയുള്ളൂവെന്നും രാഹുൽ പറഞ്ഞു.
-
പത്ത് മണി വരെ 13.71 ശതമാനം പോളിംഗ്
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാവിലെ പത്ത് മണി വരെ രേഖപ്പെടുത്തിയത് 13.71 ശതമാനം പോളിംഗ്. പുലർച്ചെ മുതൽ പല ബൂത്തുകളിലും തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ പിന്നീട് അങ്ങോട്ടേക്ക് ആളില്ലാതായി. നിലവിൽ പലയിടത്തും വലിയ രീതിയിൽ വോട്ടർമാരുടെ തള്ളിക്കയറ്റം ഇല്ലെന്നാണ് വ്യക്തമാവുന്നത്.
-
ഇരട്ട വോട്ട് ആരോപണവുമായി സിപിഎം
പാലക്കാട്ടെ മാത്തൂരിലെ 153 ാം നമ്പർ ബൂത്തിൽ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. 32 ഇരട്ട വോട്ടുകളാണ് ഉളളത്.10 വർഷമായി പൊന്നാനിയിൽ താമസിക്കുന്ന 3 പേർ വരെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നം സിപിഎം ആരോപിക്കുന്നും. ഒറ്റപ്പാലം, തിരൂർ മണ്ഡലങ്ങളിൽ വോട്ടുളളവരുണ്ട്. 15 വർഷമായി പൊന്നാനിയിൽ താമസിക്കുന്നവരും പട്ടികയിലുണ്ട്. ഇരട്ട വോട്ടു ചെയ്യാനെത്തുന്നവരെ തടയുമെന്നും എൽഡിഎഫ് ബൂത്ത് കമ്മിറ്റി വ്യക്തമാക്കി.
-
7.28 ശതമാനം പോളിംഗ്
പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ 7.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
-
സി കൃഷ്‌ണകുമാർ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | Palakkad, Kerala: BJP candidate for Palakkad Assembly byelection, C Krishnakumar casts his vote at a polling booth in Palakkad
United Democratic Front (UDF) has fielded Rahul Mamkootathil from this seat, Left Democratic Front (LDF) has fielded P Sarin. pic.twitter.com/h3BBFiPTx4
— ANI (@ANI) November 20, 2024
-
എന്‍ഡിഎ സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തി
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ വോട്ട് രേഖപ്പെടുത്തി. കൽപ്പാത്തി എൽപി സ്‌കൂളിൽ ആണ് വോട്ട് രേഖപ്പെടുത്തിയത്.
-
പല ബൂത്തുകളിലും നീണ്ട നിര
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പല ബൂത്തുകളിലും നീണ്ട നിരയാണ് കാണുന്നത്. ആദ്യ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ 3.4 പോളിങ് ശതമാനം. പാലക്കാട് നഗരസഭയിൽ 3.67 ശതമാനം പോളിങും, മാത്തൂർ പഞ്ചായത്തിൽ 3.01 ശതമാനവും, കണ്ണാടി പഞ്ചായത്തിൽ 3.30 ശതമാനവും, പിരിയാരി പഞ്ചായത്തിൽ 3.8 ശതമാനം പോളിങും രേഖപ്പെടുത്തി.
-
സാങ്കേതിക തടസം കാരണം വോട്ടെടുപ്പ് തടസപ്പെട്ടു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണപ്പുള്ളിക്കാവ് 88–ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് തടസപ്പെട്ടു. വിവിപാറ്റ് മെഷിനിലാണ് തകരാർ കണ്ടെത്തിയത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സാങ്കേതിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പുതിയ വിവിപാറ്റ് സ്ഥാപിച്ചെങ്കിലും പ്രശ്നം പരിഹരിച്ചില്ല. എൽഡിഎഫ് സ്ഥാനാർഥി പി.സരിൻ വോട്ട് ചെയ്യാൻ എത്തിയ ബൂത്തിലാണ് സാങ്കേതിക തടസം നേരിട്ടത്.
-
Palakkad By Election: മോക്ക് പോളിങ്ങ് ദൃശ്യങ്ങൾ
#WATCH | Kerala: Mock polling underway at the polling booth in AUP School Kalpathi in Palakkad. Polling for Palakkad Assembly bypoll will begin at 7 am. pic.twitter.com/7Gz7eXVFHh
— ANI (@ANI) November 20, 2024
-
മോക്ക് പോളിംഗ് നടന്നു
പാലക്കാട് മണ്ഡലത്തിൽ ആറ് മണിക്ക് തന്നെ മോക്ക് പോളിംഗ് ആരംഭിച്ചു. കൃത്യം ഏഴ് മണിക്ക് വോട്ടെടുപ്പ് തുടങ്ങും.
-
പാലക്കാട് ഇനി ആര്? വോട്ടെടുപ്പ് രാവിലെ ഏഴു മുതൽ
ഉപതിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ കഴിഞ്ഞ ദിവസത്തെ നിശ്ശബ്ദ പ്രചാരണദിനം വരെ വമ്പൻ ട്വിസ്റ്റുകളും സർപ്രൈസുകളും നിറഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം പാലക്കാട് മണ്ഡലം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. വൈകിട്ട് 6 വരെ ക്യൂവിലുള്ള മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കും.
ആകെ 184 ബൂത്തൂകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 2445 പേർ കന്നി വോട്ടർമാരാണ്. 85 വയസ്സിനു മുകളിലുള്ള 2306 വോട്ടർമാരുണ്ട്. 780 പേർ ഭിന്നശേഷി വോട്ടർമാരാണ്.4 ട്രാൻസ്ജെൻഡർ വോട്ടർമാരും 229 പ്രവാസി വോട്ടർമാരുമുണ്ട്.
Published On - Nov 20,2024 12:00 AM