5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad By Election 2024: പാലക്കാടിന്‍ മണ്ണില്‍ ആര് വാഴും? ജനവിധിയറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം

Palakkad By Election 2024 Vote Counting: ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ പിരായിരി പഞ്ചായത്ത്, കണ്ണാടി പഞ്ചായത്ത്, മാത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് ശതമാനം കുറയുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Palakkad By Election 2024: പാലക്കാടിന്‍ മണ്ണില്‍ ആര് വാഴും? ജനവിധിയറിയാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം
രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍, സി കൃഷ്ണകുമാര്‍ (Image Credits: Facebook)
shiji-mk
Shiji M K | Published: 23 Nov 2024 06:49 AM

പാലക്കാട്: വാശിയേറിയ പോരാട്ടം നടന്ന പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ 8 മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ആദ്യ ഫല സൂചനകള്‍ 9 മണിയോടെ വന്ന് തുടങ്ങും. ജയം ഉറപ്പിച്ചുകൊണ്ടാണ് മൂന്ന് മുന്നണികളും ഫലത്തിനായി കാത്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍, സി കൃഷ്ണകുമാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. സരിനെ ഇറക്കിയുള്ള മത്സരം എത്രത്തോളം ഫലം കണ്ടു എന്നറിയാനുള്ള കാത്തിരിപ്പിലാണ് എല്‍ഡിഎഫ് ക്യാമ്പ്. നഗരസഭയില്‍ തങ്ങള്‍ക്ക് കൃത്യമായ ഭൂരിപക്ഷം ഉണ്ടാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതോടെ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്ക് അല്‍പം മങ്ങലേറ്റിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പാലക്കാട് രേഖപ്പെടുത്തിയത് കുറഞ്ഞ പോളിങ് ശതമാനമാണ്. പോളിങ് ശതമാനം കുറഞ്ഞത് മുന്നണികളെ നിരാശയിലാക്കിയിട്ടുമുണ്ട്. 2021ലെ തിരഞ്ഞെടുപ്പില്‍ 73.71 ശതമാനം രേഖപ്പെടുത്തിയ പോളിങ് ഇത്തവണ 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെ കുറവാണ് പോളിങ്ങില്‍ രേഖപ്പെടുത്തിയത്.

എന്നാല്‍ ബിജെപിയുടെ ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളായ പിരായിരി പഞ്ചായത്ത്, കണ്ണാടി പഞ്ചായത്ത്, മാത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ വോട്ടിങ് ശതമാനം കുറയുകയും ചെയ്തു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

പാലക്കാട് നഗരസഭയില്‍ മികച്ച പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 65 ശതമാനം പോളിങ്ങാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ ഇത്തവണ 70 ശതമാനത്തിലേറെ പോളിങ്ങാണ് ഉണ്ടായിരിക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പ് നഗരസഭ പരിധിയില്‍ ബിജെപിയായിരുന്നു കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കിയിരുന്നത്. അതിനാല്‍ തന്നെ വോട്ടിങ് ശതമാനം ഉയര്‍ന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

യുഡിഎഫിന്റെ വോട്ട് ബാങ്കുകായ പിരായിരി പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 77 ശതമാനമായിരുന്നു പോളിങ് എങ്കില്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് വെറും 69.78 ശതമാനമാണ്. പോളിങ് കുറഞ്ഞത് പാര്‍ട്ടിക്കുള്ളില്‍ ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. പിരായിരിക്കൊപ്പം കണ്ണാടി, മാത്തൂര്‍ എന്നീ യുഡിഎഫ് അനുകൂല പഞ്ചായത്തുകളിലും വോട്ടിങ് ശതമാനം കുറഞ്ഞിട്ടുണ്ട്. കണ്ണാടി പഞ്ചായത്തില്‍ 68.42 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ 68.29 ശതമാനം പോളിങ്ങാണ് മാത്തൂരില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിനും കോണ്‍ഗ്രസിനെ പോലെ ഈ പഞ്ചായത്തുകളില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിച്ചുകൊണ്ടാണ് വോട്ടെടുപ്പ് അവസാനിച്ചത്.

Also Read: Palakkad By-Election Result 2024 Live: പാലക്കാട് കോട്ട കാക്കാന്‍ ആര്? വിജയപ്രതീക്ഷയില്‍ മുന്നണികള്‍, വോട്ടെണ്ണല്‍ അല്‍പസമയത്തിനകം

പോളിങ് ശതമാനം ബിജെപിയെയാണ് സന്തോഷിപ്പിച്ചത്. നഗരസഭ പരിധിയിലെ വോട്ട് കൂടിയത് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി വിശ്വസിക്കുന്നത്. എന്നാല്‍ സന്ദീപ് വാര്യരുടെ കൂറുമാറ്റം അല്‍പം മങ്ങലേല്‍പ്പിക്കാനും സാധ്യതയുണ്ടെന്ന് നേതൃത്വത്തിന് ആശങ്കയുണട്. എന്നാല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന്റെ ഭാഗമായതോടെ ബിജെപിയില്‍ പ്രകടമായ യോജിപ്പ് ഉണ്ടായെന്നും അതിനാല്‍ പിരായിരി പോലുള്ള പഞ്ചായത്തുകളില്‍ നിന്നും കോണ്‍ഗ്രസ് വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നുള്ള പ്രതീക്ഷയിലുമാണ് ജില്ലാ നേതൃത്വം. 2,500നും 4,000 ത്തിനുമിടയില്‍ ഭൂരിപക്ഷം നേടി തങ്ങള്‍ക്ക് വിജയിക്കാനാകുമെന്നാണ് ബിജെപിയുടെ കണക്കുക്കൂട്ടല്‍.

പി സരിനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയാക്കിയത് ഗുണം ചെയ്യുമോ എന്നാണ് എല്‍ഡിഎഫ് നേതൃത്വം ഉറ്റുനോക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കൊടുവിലാണ് സരിന്‍ കോണ്‍ഗ്രസ് വിടുന്നത്. ഇതോടെ എല്‍ഡിഎഫ് സരിന് അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ശക്തമായ പോരാട്ടമാണ് മണ്ഡലത്തില്‍ കണ്ടത്. പെട്ടി വിവാദം പോലുള്ള വിഷയങ്ങള്‍ മണ്ഡലത്തില്‍ ഉയര്‍ന്നുവന്നെങ്കിലും അതിനെയെല്ലാം വേണ്ടതുപോലെ കൈകാര്യം ചെയ്യാന്‍ മുന്നണികള്‍ക്ക് സാധിച്ചു.

2021ലെ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയ ഭൂരിപക്ഷം 5,000 ആയിരുന്നു. ഇതിനെ മറികടക്കാന്‍ സാധിക്കുമെന്ന കണക്കുക്കൂട്ടലില്‍ തന്നെയാണ് മൂന്ന് മുന്നണികളും. സിപിഎമ്മില്‍ നിന്നുള്ള വോട്ട് ചോര്‍ച്ചയായണ് ഷാഫി പറമ്പിലിനെ വിജയിപ്പിച്ചതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്തായാലും ആരാണ് ഇത്തവണ പാലക്കാടിന്റെ മണ്ണില്‍ ചുവടുറപ്പിക്കാന്‍ പോകുന്നതെന്ന് അല്‍പസമയത്തിനകം അറിയാം.