Palakkad By Election Result 2024: കോട്ടയ്ക്ക് കാവലായി രാഹുല്‍; പാലക്കാട്ടില്‍ മാങ്കൂട്ടത്തിലിന്റെ വോട്ടുകൂട്ടം

Rahul Mamkoottathil Won in Palakkad By Election: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ മുന്നിട്ട് നിന്നിരുന്നുവെങ്കിലും പിന്നീട് രാഹുലിനായി വോട്ടുകള്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ സ്വാധീന മേഖലയായ നഗരസഭയില്‍ ഇത്തവണ ജനങ്ങള്‍ രാഹുലിനൊപ്പമാണ് നിന്നത്. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ചോര്‍ന്ന കാഴ്ചയാണ് പാലക്കാട് നഗരസഭ പരിധിയില്‍ നിന്നും കാണാനായത്.

Palakkad By Election Result 2024: കോട്ടയ്ക്ക് കാവലായി രാഹുല്‍; പാലക്കാട്ടില്‍ മാങ്കൂട്ടത്തിലിന്റെ വോട്ടുകൂട്ടം
Updated On: 

23 Nov 2024 14:49 PM

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മിന്നും വിജയം കാഴ്ചവെച്ച് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഷാഫി പറമ്പിലിന്റെ ഭൂരിപക്ഷത്തെ പിന്നിലാക്കിയാണ് രാഹുല്‍ റെക്കോഡ് വിജയം സ്വന്തമാക്കിയത്. 18715 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്. 2016ലെ തിരഞ്ഞെടുപ്പില്‍ 17483 വോട്ടുകള്‍ക്കാണ് ഷാഫി പറമ്പില്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. ഈ വിജയത്തെ മറികടന്നുകൊണ്ടാണ് രാഹുല്‍ മുന്നേറിയിരിക്കുന്നത്.

എതിര്‍ സ്ഥാനാര്‍ഥികളായ സി കൃഷ്ണകുമാറിനെയും പി സരിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് രാഹുല്‍ മുന്നേറിയത്. സി കൃഷ്ണകുമാറിന് 39529 വോട്ടുകളാണ് നേടാനായത്. 9626 വോട്ടുകളാണ് ബിജെപിക്ക് നഷ്ടമായത്. കഴിഞ്ഞ തവണ ഇ ശ്രീധരന്‍ 49155 വോട്ടുകളാണ് മണ്ഡലത്തില്‍ നിന്ന് നേടിയത്. രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചുവെന്നത് മാത്രമാണ് ബിജെപിക്ക് നേട്ടം.

അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് സരിനിലൂടെ നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 35622 വോട്ടുകളാണ് ലഭിച്ചിരുന്നതെങ്കില്‍ ഇത്തവണ അത് 37458 ആയി ഉയര്‍ന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 13533 വോട്ടുകളാണ് കൂടുതല്‍ ലഭിച്ചത്.

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഉള്‍പ്പെടെ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ഇടത്-ബിജെപി വിലയിരുത്തലുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം തകര്‍ത്തുകൊണ്ടാണ് രാഹുല്‍ വിജയപടവുകള്‍ കയറിയത്.

വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ഥി സി കൃഷ്ണകുമാര്‍ മുന്നിട്ട് നിന്നിരുന്നുവെങ്കിലും പിന്നീട് രാഹുലിനായി വോട്ടുകള്‍ മറിയുന്ന കാഴ്ചയാണ് കണ്ടത്. ബിജെപിയുടെ സ്വാധീന മേഖലയായ നഗരസഭയില്‍ ഇത്തവണ ജനങ്ങള്‍ രാഹുലിനൊപ്പമാണ് നിന്നത്. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് ചോര്‍ന്ന കാഴ്ചയാണ് പാലക്കാട് നഗരസഭ പരിധിയില്‍ നിന്നും കാണാനായത്.

Also Read: Chelakkara By-Election Result 2024: സസ്പെൻസ് ഒന്നുമില്ല, യു ആർ പ്രദീപ് തന്നെ; ‘ചുവന്ന്’തുടുത്ത് ചേലക്കര

അതേസമയം, വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയാശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതും ശ്രദ്ധേയമായിരുന്നു. പാലക്കാട് രാഹുല്‍ തന്നെയെന്നും ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയായി പാലക്കാട്ടെ പുതിയ എംഎല്‍എയാകുന്ന രാഹുല്‍ മാങ്കൂട്ടത്തിലിന് ഹാര്‍ദ്ദമായ അഭിനന്ദനങ്ങളെന്ന് വിടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം ഷാഫി പറമ്പിലും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

വിവാദങ്ങളും ആരോപണങ്ങളും ഒരുപോലെ കടന്നുവന്ന തിരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു പാലക്കാട് കണ്ടത്. അതിനാല്‍ തന്നെ രാഹുലിന്റെ വിജയം ചെറിയ ആത്മവിശ്വാസമല്ല അണികള്‍ക്ക് നല്‍കുന്നത്. തിരരഞ്ഞെടുപ്പ് പ്രചാരണ കാലത്തുണ്ടായ കള്ളപ്പണ വിവാദത്തെ തന്നെയാണ് വിജയാഘോഷത്തിലും യുഡിഎഫ് ആയുധമാക്കിയിരിക്കുന്നത്. ട്രോളിയും കൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം.

പ്രചാരണ സമയത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ആരോപണമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ നീല ട്രോളിയില്‍ പണം കടതത്ിയെന്നുള്ളത്. ഇതിന്റെ പേരില്‍ വനിതാ നേതാക്കളടക്കം താമസിക്കുന്ന ഹോട്ടല്‍ മുറിയില്‍ പോലീസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവിടെ നിന്ന് ഒന്നും തന്നെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിരുന്നില്ല. ട്രോളി വിവാദം ആരോപണമുന്നയിച്ചവര്‍ക്ക് തന്നെ തിരിച്ചടിയായെന്ന് കാണിച്ചുകൊണ്ടാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ അതും പിടിച്ച് ആഘോഷ പ്രകടനം നടത്തുന്നത്.

Related Stories
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
Irinchayam Bus Accident: ഇരിഞ്ചയത്ത് ബസ് അപകടം; സ്ലാബ് തകർന്ന് യാത്രക്കാർ ഓടയിൽ വീണു; അതിവേഗത്തിൽ രക്ഷാപ്രവർത്തനം
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ
സീനിയർ താരങ്ങൾ വീഴും; ഇംഗ്ലണ്ടിനെതിരെ ഇവർക്ക് സ്ഥാനം നഷ്ടപ്പെട്ടേക്കാം
വാടി പോയ ക്യാരറ്റിനെ നിമിഷനേരം കൊണ്ട് ഫ്രഷാക്കാം
പല്ലുവേദന മാറ്റാൻ ഇതാ ചില നാടൻ വിദ്യകൾ