5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

By Election 2024: പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്, വിഷയം കൽപാത്തി രഥോത്സവം

Palakkad By-Election 2024: പാലക്കാട് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകളും സജീവമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാർത്ഥിയാവുകയെന്നാണ് നിലവിലെ ചർച്ച.

By Election 2024: പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്, വിഷയം കൽപാത്തി രഥോത്സവം
പ്രതീകാത്മക ചിത്രം (Image courtesy : Facebook)
aswathy-balachandran
Aswathy Balachandran | Updated On: 16 Oct 2024 19:51 PM

പാലക്കാട്: സംസ്ഥാനത്ത് മൂന്ന് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചകളും ചൂടുപിടിക്കുന്നു. ഇതിനിടെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രം​ഗത്തെത്തി. നവംബർ 13 നാണ് ഉപതെര‌ഞ്ഞെടുപ്പ് നിശ്ചയിച്ചത്. നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്. ഈ വിഷയം ഉന്നയിച്ചുകൊണ്ട് പാലക്കാട്ടെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.

കൽപ്പാത്തി രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം. ഇതിനിടെ പാലക്കാട് സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള ചർച്ചകളും സജീവമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാവും പാലക്കാട്ടെ സ്ഥാനാർത്ഥിയാവുകയെന്നാണ് നിലവിലെ ചർച്ച. സി പി എം സ്ഥാനാ‍ർത്ഥിയായി ബിനുമോൾക്കൊപ്പം മറ്റ് പേരുകളും ചർച്ചയിൽ ഉയരുന്നുണ്ട്.

ALSO READ – കേരളം ‘പോര്’ ഉടന്‍; മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ചേലക്കര, പാലക്കാട് നിയമസകേരളം ‘പോര്’ ഉടന്‍; മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയാണ് ഇന്ന് പ്രഖ്യാപിച്ചത്. മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലും ഇന്നേ ദിവസം തന്നെയാണ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും വയനാട്ടിലും ഒരുപോലെ വിജയിച്ചതോടെയാണ് വയനാട് മണ്ഡലത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലും ചേലക്കര എംഎൽഎയും മന്ത്രിയുമായിരുന്ന കെ രാധാകൃഷ്ണനും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഈ മണ്ഡലങ്ങളിലും ഒഴിവ് വരികയായിരുന്നു. ഒക്ടോബർ 25വരെ നാമനിർദേശ പത്രിക സമർപ്പിക്കാവുന്നതാണ്. 28നാണ് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 30 ആണ്. ആദ്യഘട്ടം നവംബർ 13നും രണ്ടാം ഘട്ടം നവംബർ 20ന് നടക്കും.