5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Student Death Threat Video: ആ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തില്ല, സഹായിക്കാൻ പിടിഎ

Palakkad Student Death Threat Video: വെള്ളിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നത്, സമീപ ദിവസങ്ങളിലാണ്, വ്യാപകമായി ദൃശ്യങ്ങൾ വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും എത്തിയിരുന്നു

Student Death Threat Video: ആ വിദ്യാർഥിയെ സസ്പെൻഡ് ചെയ്തില്ല, സഹായിക്കാൻ  പിടിഎ
Anakkara GhssImage Credit source: Social Media
arun-nair
Arun Nair | Published: 23 Jan 2025 09:27 AM

പാലക്കാട്: ആനക്കര ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിളിലെ വിദ്യാർഥിയുടെ ഭീക്ഷണി വീഡിയോയ്ക്ക് പിന്നിൽ കുടൂതൽ തീരുമാനങ്ങളുമായി പിടിഎ. കുട്ടിയുടെ ഭാവിക്കും വിദ്യാഭ്യാസത്തിനും മറ്റ് പ്രശ്നങ്ങളില്ലാത്ത രീതിയിൽ മുന്നോട്ട് പോകാനാണ് പിടിഎയുടെ തീരുമാനം. അതേസമയം വിദ്യാർഥിയെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. മൊബൈൽ ഫോൺ അധികൃതർ പിടിച്ചെടുത്ത പ്രകോപനത്തിലായിരുന്നു കുട്ടിയുടെ പെരുമാറ്റം. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഹയർ സെക്കൻഡറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ സ്കൂൾ അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.

എന്നാൽ കുട്ടിയെ ആദ്യം സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്തെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ. എന്നാൽ ഇതിൽ സ്കൂൾ അധികൃതർ വ്യക്തത വരുത്തി. വീഡിയോ പ്രചരിച്ചതുൾപ്പടെ അന്വേഷിക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിൽ വിദ്യാർഥിക്കെതിരെ കേസെടുക്കാനാവില്ലെന്ന് തൃത്താല പോലീസ് വ്യക്തമാക്കിയിരുന്നു. സ്റ്റേഷനിൽ നടന്ന ചർച്ചയിൽ ഫോൺ പിടിച്ചെടുത്ത ദേഷ്യത്തിലാണ് പരാമർശങ്ങൾ എന്നും പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഉറപ്പു നൽകിയതായും വിദ്യാർഥി സമ്മതിച്ചു. അധ്യാപകനോട് മാപ്പ് പറയാനും കുട്ടി തയ്യാറായി.

സംഭവത്തിന് പിന്നിൽ

സ്കൂൾ നിയമങ്ങൾ ലംഘിച്ച് മൊബൈൽ ഫോൺ ക്ലാസിലെത്തിച്ചതിനെ തുടർന്നാണ് പ്രിൻസിപ്പൽ എ.കെ അനിൽകുമാർ വിദ്യാർഥിയുടെ ഫോൺ പിടിച്ചെടുത്തത്. ഇതിന് പിന്നാലെയാണ് വിദ്യാർഥി അധ്യാപകനെതിരെ ഭീഷണി മുഴക്കിയത്. സംഭവത്തിൻ്റെ വീഡിയോ രക്ഷാകര്ത്താവിനും തൃത്താല പൊലീസിനും മാത്രമാണ് നൽകിയതെന്ന് പറയുന്നുണ്ടെങ്കിലും ആരാണ് പ്രചരിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. നിരവധി പേരാണ് വീഡിയോ പുറത്തായതിന് പിന്നാലെ കുട്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയത്.