AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Firework Accident: പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ച് ആറ് പേര്‍ക്ക് പരിക്ക്

Palakkad Accident During Firework Display: വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയ സമയത്ത് ഓലപ്പാടകത്തിൽ നിന്ന് ചൈനീസ് പടകത്തിലേക്ക് തീ പടരുകയായിരുന്നു. ഇതോടെ കൂറ്റുമാടത്തിന് തീപിടിച്ച് ഓട് പൊട്ടിത്തെറിച്ചു.

Palakkad Firework Accident: പാലക്കാട് വെടിക്കെട്ടിനിടെ അപകടം; വെടിപ്പുരയ്ക്ക് തീപിടിച്ച് ആറ് പേര്‍ക്ക് പരിക്ക്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Published: 19 Apr 2025 07:29 AM

പാലക്കാട്: പാലക്കാട് ക്ഷേത്രോത്സവ വെടികെട്ടിനിടെ അപകടം. കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ രാത്രി 9.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയ സമയത്ത് ഓലപ്പാടകത്തിൽ നിന്ന് ചൈനീസ് പടകത്തിലേക്ക് തീ പടർന്നു. ഇതോടെ കൂറ്റുമാടത്തിന് തീപിടിച്ച് ഓട് പൊട്ടിത്തെറിച്ചു. ഇത് തെറിച്ചാണ് പലർക്കും പരിക്കേറ്റത്. അപകടത്തിൽ കൂറ്റുമാടം പൂർണമായും തകർന്നു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു. കൂടുതൽ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീടുകളിലേക്ക് മടങ്ങി. അപകടത്തിൽ കൂടുതൽ പരിക്കേറ്റ ആറ് പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.

ALSO READ: കഞ്ചാവ് വിൽപനയെ പറ്റി പോലീസിനെ അറിയിച്ചു; പിന്നാലെ യുവാക്കളെ വെട്ടി ലഹരി സംഘം

പോത്തൻകോടിൽ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ലഹരിസംഘം.

തിരുവനന്തപുരം പോത്തൻകോടിൽ യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ലഹരിസംഘം. കഞ്ചാവ് വിൽപന പോലീസിൽ അറിയിച്ചതാണ് അക്രമ കാരണം കാട്ടായിക്കോണം പട്ടാരി സ്വദേശികളായ സഹോദരങ്ങൾ രതീഷ്, രജനീഷ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് കാട്ടായിക്കോണം അരിയോട്ടുകോണത്താണ് വെച്ച് എട്ടോളം പേരടങ്ങുന്ന സംഘം യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉൾപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. വീടിന് സമീപത്തായി പശു ഫാം നടത്തി വരുന്ന രതീഷും രജനീഷും ഇതിനടുത്തായി ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് അണ്ടൂർകോണം ക്ഷീര സംഘത്തിൽ പാല് നൽകി തിരികെവരും വഴി രജനീഷിനെ ലഹരി സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാൽ യുവാവ് ഓടിരക്ഷപ്പെട്ട് പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിൽ പോയി പരാതി നൽകുകയായിരുന്നു. ഇതിനു ശേഷം ഫാമിലേക്ക് എത്തിയപ്പോഴാണ് രതീഷിനെയും രജനീഷിനെയും ലഹരിസംഘം ക്രൂരമായി ആക്രമിച്ചത്.