Pahalgam Terror Attack: കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 4 എംഎല്‍എമാരും; തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നതായി നോര്‍ക്ക
Four Kerala MLAs And High Court Judges Trapped in Jammu and Kashmir: നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കില്‍ 28 ഗ്രൂപ്പുകളിലായി ആകെ 262 പേരാണ്. ഇക്കൂട്ടത്തില്‍ നാല് എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്നു. തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ എം മുകേഷ്, കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.

തിരുവനന്തപുരം: പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ നാല് എംഎല്‍എമാരും. 258 മലയാളികളാണ് നിലവില്‍ കശ്മീരില്‍ കുടുങ്ങിക്കിടക്കുന്നത്. കശ്മീരിലുണ്ടായിരുന്ന മറ്റ് നാലുപേര്‍ നാട്ടില്‍ തിരിച്ചെത്തിയതായി നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്കില്‍ 28 ഗ്രൂപ്പുകളിലായി ആകെ 262 പേരാണ്. ഇക്കൂട്ടത്തില്‍ നാല് എംഎല്‍എമാരും 3 ഹൈക്കോടതി ജഡ്ജിമാരും ഉള്‍പ്പെടുന്നു. തിരൂരങ്ങാടി എംഎല്‍എ കെപിഎ മജീദ്, നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊല്ലം എംഎല്‍എ എം മുകേഷ്, കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖ് എന്നിവരാണ് കുടുങ്ങിയിരിക്കുന്നത്.
അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍, ജി ഗിരീഷ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്ന ജഡ്ജിമാര്‍. നിലവില്‍ എല്ലാവരും സുരക്ഷിതരാണെന്ന് നോര്‍ക്ക അറിയിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണെന്നും നോര്‍ക്ക അധികൃതര്‍ വ്യക്തമാക്കുന്നു.




സഹായങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ 18004253939 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുവാനും 00918802012345 എന്നീ നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യാനും സാധിക്കുന്നതാണ്.
കശ്മീരിലുള്ള മലയാളികള്‍ക്ക് സഹായം തേടുന്നതിന്, ബന്ധുക്കളെ കുറിച്ച് വിവരം നേടുന്നതിനും ഹെല്‍പ് ഡെസ്‌ക് നമ്പറിലേക്ക് വിളിക്കാമെന്നും പേര് രജിസ്റ്റര്‍ ചെയ്യാമെന്നും നോര്‍ക്ക റൂട്ട്‌സ് അറിയിച്ചു.