AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pahalgam Terror Attack: ‘കലിമ എന്നൊ മറ്റോ ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനെ എന്റെ കൺമുന്നിൽവച്ച് വെടിവച്ചു’; രാമചന്ദ്രന്റെ മകൾ

Pahalgam Terror Attack Updates: പഹൽ​ഗാമിൽ എത്തിയ ഭീകരർ കലിമ ചൊല്ലാൻ പറഞ്ഞിരുന്നെന്നും എന്താണെന്ന് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ആരതി പറഞ്ഞു. അപ്പോൾ തന്നെ കൺമുന്നിൽ വച്ച് അച്ഛനെ വെടിവച്ചെന്നും താൻ പെട്ടെന്ന് തന്റെ മക്കളെയും കൂട്ടി ഒരു കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടിരക്ഷപ്പെട്ടെന്നുമാണ് ആരതി പറയുന്നത്.

Pahalgam Terror Attack: ‘കലിമ എന്നൊ മറ്റോ ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോള്‍ അച്ഛനെ എന്റെ കൺമുന്നിൽവച്ച് വെടിവച്ചു’; രാമചന്ദ്രന്റെ മകൾ
രാമചന്ദ്രൻ, മകൾ ആരതിImage Credit source: social media
sarika-kp
Sarika KP | Published: 24 Apr 2025 14:11 PM

കൊച്ചി: ജമ്മു പഹൽഗാം ഭീകരാക്രമണത്തിൽ മലയാളിയടക്കം 27 പേർ കൊല്ലപ്പെട്ടതിന്റെ ‍ഞെട്ടലിലാണ് ഓരോ ഇന്ത്യക്കാരും. നടുക്കുന്ന കുറെ ഓർമകളാണ് തിരിച്ചെത്തിയവർക്ക് പറയാനുള്ളത്. ഇപ്പോഴിതാ അത്തരം ഓർമകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതി. തന്റെ കൺമുന്നിൽ വച്ചാണ് പിതാവിനെ അവർ വെടിവച്ചതെന്നും ഇനി ആർക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകരുതെന്നും ആരതി പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരതി.

പഹൽ​ഗാമിൽ എത്തിയ ഭീകരർ കലിമ ചൊല്ലാൻ പറഞ്ഞിരുന്നെന്നും എന്താണെന്ന് ചോദിക്കുന്നതെന്ന് മനസിലായിരുന്നില്ലെന്നും ആരതി പറഞ്ഞു. അപ്പോൾ തന്നെ കൺമുന്നിൽ വച്ച് അച്ഛനെ വെടിവച്ചെന്നും താൻ പെട്ടെന്ന് തന്റെ മക്കളെയും കൂട്ടി ഒരു കാട്ടിലൂടെ ഏതൊക്കെയോ വഴികളിലൂടെ ഓടിരക്ഷപ്പെട്ടെന്നുമാണ് ആരതി പറയുന്നത്. ഇപ്പോഴും താൻ ട്രോമയിലാണെന്നും ഓർമയിൽ വരുന്ന കാര്യങ്ങളാണ് പങ്കുവെക്കുന്നതെന്നും ആരതി പറഞ്ഞു.

Also Read:കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

സംഭവം നടക്കുന്നതിനു തലേദിവസമാണ് തങ്ങൾ അവിടെയെത്തിയത്. സ്ഥലത്ത് നിറയെ വിനോദ സഞ്ചാരികൾ ഉണ്ടായിരുന്നു. കുറെ റൈഡുകളും മറ്റുമാണ് ഉണ്ടായിരുന്നത്. എല്ലാവരും അവരവരുടെ കാര്യങ്ങളിലായിരുന്നു. പെട്ടെന്ന് ഒരു ശബ്ദം കേട്ടു. ആദ്യം മനസ്സിലായിൽ. രണ്ടാമത് ഒന്നു കൂടി കേട്ടു. ദൂരെ ആകാശത്തേയ്ക്ക് ഒരാൾ വെടിവെക്കുന്നത് കണ്ടു. അപ്പോഴാണ് തനിക്ക് ഭീകരാക്രമണം ആണെന്ന് മനസിലായത്. ആ സമയത്ത് അമ്മ കൂടെയുണ്ടായിരുന്നില്ലെന്നും താനും അച്ഛനുമാണുണ്ടായിരുന്നതെന്നും ആരതി പറഞ്ഞു. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട് പുറത്തേക്ക് എത്തി. ചുറ്റും കാടാണ്. ഈ സമയം ഒരു ഭീകരൻ തങ്ങളുടെ അടുത്തെത്തി. കലിമ എന്ന വാക്കാണ് ചോദിച്ചത്. മനസിലായില്ലെന്ന് ഹിന്ദിയിൽ തന്നെ മറുപടി പറഞ്ഞു.

ഇതൊക്കെ ഒരു 5 സെക്കന്റ് സമയത്തേയ്ക്ക് കഴിഞ്ഞു. തന്റെ കൂടെ ഇരട്ട കുട്ടികളായ ആൺകുട്ടികൾ ഉണ്ടായിരുന്നു. അച്ഛനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു അപ്പോൾ. ഇത് കണ്ട് മക്കൾ പോകാമെന്ന് പറഞ്ഞപ്പോഴാണ് താൻ ഉണർന്നതെന്നും ആരതി പറയുന്നു. അച്ഛൻ മരിച്ചുവെന്ന് മനസിലായി. താൻ തന്റെ മക്കളേയും കൂട്ടി ഏതൊക്കെയോ വഴികളിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ആരതി പറയുന്നത്.