Pet Dog: വിളിച്ചിട്ട് വന്നില്ല; തൊടുപുഴയിൽ വളർത്തുനായയെ വെട്ടിപ്പരിക്കേല്പിച്ച് ഉടമ
Owner Attacked And Abandoned Pet Dog: വളർത്തുനായയെ വെട്ടിപ്പരിക്കേല്പിച്ച് റോഡിൽ ഉപേക്ഷിച്ച ഉടമയ്ക്കെതിരെ കേസ്. തൊടുപുഴയിൽ നടന്ന സംഭവത്തിലാണ് ഉടമ ഷൈജു തോമസിനെതിരെ പോലീസ് കേസെടുത്തത്.

വളർത്തുനായയെ വെട്ടിപ്പരിക്കേല്പിച്ച് റോഡിൽ ഉപേക്ഷിച്ച് ഉടമ. ഇടുക്കി തൊടുപുഴയിലാണ് വളർത്തുനായയെ ഉടമ ക്രൂരമായി മർദ്ദിച്ചത്. നായയുടെ ശരീരമാസകലം വെട്ടിപ്പരിക്കേല്പിച്ച ശേഷം റോഡിൽ ഉപേക്ഷിക്കുകയായിരുന്നു. പിന്നാലെ നായയുടെ ഉടമ ഷൈജു തോമസിനെതിരെ പോലീസ് കേസെടുത്തു.
പരിക്കേറ്റ് റോഡിൽ കിടന്ന നായയെ അനിമൽ റെസ്ക്യൂ ടീമാണ് രക്ഷപ്പെടുത്തിയത്. നായയ്ക്ക് ചികിത്സ നൽകിയതിന് ശേഷം അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഷൈജു തോമസ് മദ്യലഹരിയിലാണ് നായയെ വെട്ടിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. താൻ വിളിച്ചപ്പോൾ നായ അടുത്തുവരാതിരുന്നതിനെ തുടർന്നായിരുന്നു ഇയാളുടെ ആക്രമണം.
Also Read: Hotel Owner Attacked: ‘ചിക്കൻകറിക്ക് ചൂടില്ല’! നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം
ഹോട്ടലുടമയ്ക്ക് ആക്രമണം
നെയ്യാറ്റിൻകരയിൽ ഹോട്ടലുടമയ്ക്ക് നേരെ ഒരു സംഘം ആളുകളുടെ ആക്രമണം. ചിക്കൻ കറിയ്ക്ക് ചൂടില്ലെന്ന് ആരോപിച്ചാണ് നേയ്യാറ്റിൻകര അമരവിളയ്ക്ക് സമീപമുള്ള പുഴയോരം ഹോട്ടലുടമ ദിലീപിനെ സംഘം ആക്രമിച്ചത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസും സംഘവുമാണ് ആക്രമണം നടത്തിയത് എന്ന് ഹോട്ടലുടമയുടെ പരാതിയിൽ പറയുന്നു. ഭക്ഷണം കഴിക്കാനെത്തിയ സജിദ് ദാസും 9 പേരടങ്ങുന്ന സംഘവും ചിക്കൻ കറിയ്ക്ക് ചൂട് പോരെന്ന് ആരോപിച്ച് തർക്കമുണ്ടാക്കുകയായിരുന്നു. ഇതിനിടെയാണ് കടയിലുണ്ടായിരുന്ന സോഡാ കുപ്പി കൊണ്ട് സംഘം ദിലീപിനെ ആക്രമിച്ചത്. പരിക്കേറ്റ ദിലീപിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. പിന്നാലെ മർദ്ദനം ആരോപിച്ച് ദിലീപ് പോലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന രണ്ട് പേർ ഉൾപ്പെടെ 9 പേർക്കെതിരെയാണ് പരാതി.