VD Satheesan: ‘വിഡി സതീശൻ്റെ ഷൂവിന്റെ വില മൂന്ന് ലക്ഷം?’; സമൂഹ മാധ്യമങ്ങളിലാകെ ചൂടൻ ചർച്ചകൾ
VD Satheesan's shoe Cost: ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിതാണ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഷൂ വൈറലാവുന്നത്. വീണാ ജോർജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നായിരുന്നു ചർച്ചകൾ ഉടലെടുത്തത്.

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്നാലെ സമൂഹ മാധ്യങ്ങളിൽ ചർച്ചയായിരിക്കുന്നത് ഇപ്പോൾ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഡൽഹിയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാൻ പോയപ്പോൾ മന്ത്രി വീണാ ജോർജ് ധരിച്ച ബാഗിനെക്കുറിച്ചായിരുന്നു ഇവിടെ ചർച്ചയെങ്കിൽ, വിഡി സതീശൻറെ ഷൂസാണ് ഇപ്പോഴത്തെ വിഷയം. സമൂഹ മാധ്യമങ്ങളിലാകെ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.
ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പങ്കെടുക്കാനെത്തിതാണ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് ഷൂ വൈറലാവുന്നത്. വിഡി സതീശൻ ‘ക്ലൗഡ് ടിൽറ്റി’ന്റെ വിലയേറിയ ഷൂസാണ് ധരിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ചയിൽ പങ്കെടുക്കുന്ന ചിലർ കണ്ടെത്തിയിരിക്കുന്നത്.
ഷൂവിന് ചർച്ചയ്ക്ക് ചൂട്പിടിച്ചപ്പോൾ ചിലരാകട്ടെ ഇതിന്റെ വില ഓൺലൈനിൽ തപ്പിയപ്പോൾ കണ്ടത് മൂന്ന് ലക്ഷം രൂപയും. കണ്ടെത്തിയവരിൽ ചിലർ ഇതിന്റെ ഫോട്ടോയും വിലയും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ‘വീണയുടെ ബാഗ് കണ്ടവർ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..? 70,000 രൂപ ശമ്പളം വാങ്ങുന്ന സതീശന് ഒരു പ്രോഗ്രാമിന് പോകാൻ 3 ലക്ഷത്തിന്റെ ഷൂ വാങ്ങുന്നത് എന്തിന്? അതിനും മാത്രം എവിടുന്നാണ് ഇത്രേം പണം വരുന്നത്? തുടങ്ങി വലിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
വ്യാജനാണെങ്കിൽ കമ്പനിക്ക് സതീശനെതീരെ കേസ് കൊടുക്കാം. പിഴ അടക്കേണ്ടി വന്നേക്കും’ തുടങ്ങി വേറെയുമുണ്ട് സോഷ്യൽ മീഡിയയിയലെ കമൻറുകൾ. ‘ഈ ഷൂവിന്റെ ചിത്രം കാണിച്ച് കമ്മികൾ സതീശനെ പരിഹസിക്കുന്നത് അത്ര നല്ലതല്ല. തനിക്ക് പാകമല്ലാത്തതിനാൽ രാഹുൽജിയാവും സതീശന് ഈ ഷൂ കൊടുത്തത്!, അല്ലാതെ ഇത്ര വിലയുള്ള ഷൂ വാങ്ങാൻ സതീശന് പിരാന്തുണ്ടോ?’ …. തുടങ്ങിയ രസകരമായ കമന്റുകളും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
ഡൽഹിയിലേക്ക് പോയപ്പോൾ വീണാ ജോർജ് ധരിച്ച കറുത്ത ബാഗിന്റെ സ്ട്രാപ്പിൽ എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നായിരുന്നു ചർച്ചകൾ ഉടലെടുത്തത്. ലോകത്തിലേറ്റവും വില കൂടിയ ലേഡീസ് ബാഗുകളിലൊന്നാണ് എംപോറിയോ അർമാനി.