5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Online Trading Fraud: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 75 ലക്ഷം തട്ടിയ യുവാവ് പിടിയിൽ

Online Trading Fraud Case: സംഭവത്തിന് പിന്നാലെ നിജാസ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നാലെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നിജാസ് അബുദാബിയിൽനിന്ന് തിരിച്ചു നാട്ടിലേക്കു വരും വഴിയാണ് പോലീസ് പിടിയിലാകുന്നത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാൾ പണം തട്ടിയെടുത്ത്.

Online Trading Fraud: ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചു; 75 ലക്ഷം തട്ടിയ യുവാവ് പിടിയിൽ
പ്രതി സി കെ നിജാസ്Image Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 16 Feb 2025 21:43 PM

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ്ങെന്ന പേരിൽ തട്ടിപ്പുനടത്തിയ കേസിൽ ഒരാളെ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് പോലീസ് പിടികൂടി. കോഴിക്കോട് പെരുമണ്ണ തെന്നാര പോട്ട വീട്ടിൽ, സി കെ നിജാസ് (25) ആണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇയാളെ ബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഉൾപ്പെട്ട മറ്റൊരാൾ ഒളിവിലാണ്.

സംഭവത്തിന് പിന്നാലെ നിജാസ് വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പിന്നാലെ പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. നിജാസ് അബുദാബിയിൽനിന്ന് തിരിച്ചു നാട്ടിലേക്കു വരും വഴിയാണ് പോലീസ് പിടിയിലാകുന്നത്. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് ഇയാൾ പണം തട്ടിയെടുത്ത്.

ചീരാൽ സ്വദേശിയായ യുവാവിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമാണ് ഓൺലൈൻ ട്രേഡിങ്ങെന്ന പേരിൽ തട്ടിപ്പ് നടത്തിയത്. 5 ശതമാനം മുതൽ 10 ശതമാനം വരെ ലാഭമുണ്ടാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം തട്ടിയത്. അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമാണ് 75 ലക്ഷം രൂപയോളം പ്രതികൾ വാങ്ങിയെടുത്തത്.

ലാഭമോ മുടക്കിയ പണമോ തിരികെ നൽകാത വന്നതിനെ തുടർന്ന് ചീരാൽ സ്വദേശിയാണ് 2024 നവംബറിൽ പോലീസിന് പരാതി നൽകിയത്. കേസ് ഫയൽ ചെയ്തതറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ നിജാസിനെ റിമാൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.

ചാലക്കുടി ബാങ്ക് കവർച്ച: പ്രതി പിടിയിൽ

ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പ്രതി പിടിയിൽ. ചാലക്കുടി സ്വദേശിയായ റിജോ ആന്റണി (44) ആണ് പിടിയിലായത്. കവർച്ച നടത്തിയ പണത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ ഇയാൾ ചെലവഴിച്ചു. ഈ പണം എന്തിന് വേണ്ടിയാണ് ചെലവഴിച്ചതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. കവർന്ന 10 ലക്ഷം രൂപ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.