5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Loan App: വീണ്ടും ജീവനെടുക്കുന്ന ഓൺലൈൻ ലോൺ ആപ്പ്; എറണാകുളത്ത് യുവതി ജീവനൊടുക്കി

യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്.

Loan App: വീണ്ടും ജീവനെടുക്കുന്ന ഓൺലൈൻ ലോൺ ആപ്പ്; എറണാകുളത്ത് യുവതി ജീവനൊടുക്കി
Aarathy (31)
sarika-kp
Sarika KP | Updated On: 21 Aug 2024 10:46 AM

കൊച്ചി: ഓൺലൈൻ ലോൺ ആപ്പ് വഴിയുള്ള തട്ടിപ്പിന്റ വാർത്തകൾ ദിനം പ്രതി വർധിച്ചു വരുകയാണ്. ഇതുവഴി പല കുടുംബങ്ങളും തകരുന്നതും, ഒരുപാട് ജീവിതങ്ങൾ അവസാനിക്കുന്നതും എന്നതാണ് ഏറ്റവും സങ്കടകരമായ വസ്‌തുത. ഇപ്പോഴിതാ ഓൺലൈൻ ലോൺ ആപ്പുകാരുടെ ഭീഷണിയെത്തുടർന്ന് യുവതി ജീവനൊടുക്കി എന്ന വാർത്തയാണ് പുറത്തുവരുന്നത്. എറണാകുളം കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും അവരുടെ ഭീഷണിയാണു മരണകാരണമെന്നും ഫോൺ രേഖകളിൽ സൂചനയുണ്ട്. ഭർത്താവ് അനീഷ് രണ്ടുമാസം മുൻപാണ് ജോലിക്കായി സൗദി അറേബ്യയിലേയ്ക്ക് പോയത്. മക്കൾ: ദേവദത്ത്, ദേവസൂര്യ. മരണത്തിൽ കുറുപ്പംപടി പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി.

ഇത് പുതിയ സംഭവം അല്ല. കഴിഞ്ഞവർഷം ലോൺ ആപ്പിന്റെ ഭീഷണിയെത്തുടർന്ന് കടമക്കുടി സ്വദേശി നിജോയും (40), ഭാര്യ ശില്പയും രണ്ടുമക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയിരുന്നു. വയനാട്ടിൽ ഓൺലൈൻ ആപ്പിൽ നിന്നും കടമെടുത്ത യുവാവ് ആത്മഹത്യ ചെയ്തിരുന്നു. അരിമുള സ്വദേശി അജയ് രാജാണ് മരിച്ചത്.എറണാകുളം സ്വദേശിയായ വീട്ടമ്മ മൊബൈൽ ആപ്പ് വഴി ലോണെടുത്തത് 5,000 രൂപ. ഒരുമാസ കാലാവധിക്കുള്ളിൽ തിരിച്ചടച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ ആപ്പിൽ നിന്നു ലഭിച്ച മെസേജ് കണ്ട് വീട്ടമ്മ ഞെട്ടി. തിരിച്ചടച്ചില്ലെങ്കിൽ നഗ്നചിത്രം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. നിയമസഹായം തേടിയപ്പോഴാണ് സമാന കെണിയിൽപ്പെട്ട നൂറുകണക്കിന് സ്ത്രീകളിൽ ഒരാൾ മാത്രമാണ് താനെന്ന കാര്യം വീട്ടമ്മ തിരിച്ചറിഞ്ഞത്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)