Thodupuzha Accident : തൊടുപുഴയില്‍ കാറിന് തീപിടിച്ചു; വാഹനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം
Car Burned One Death In Thodupuzha : സിബിയുടെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞെന്ന് പൊലീസ്. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നത് കണ്ട് പ്രദേശവാസികളാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. അപകടമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് സിബി കാറോടിച്ച് പോകുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍. പൊലീസ് അന്വേഷണം ആരംഭിച്ചു
തൊടുപുഴ: ഇടുക്കി തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിന് തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം.കുമാരമംഗലം സര്‍വീസ് സഹകരണബാങ്കിലെ മുന്‍ ജീവനക്കാരനായ . ഈസ്റ്റ് കലൂര്‍ സ്വദേശി ഇ.ബി.സിബി (60) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. അപകടമുണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് സിബി വീട്ടില്‍ നിന്ന് ഇറങ്ങിയത്. സിബിയുടെ മകന്‍ മൃതദേഹം തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. വാഹനം സിബിയുടേത് തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്‌സില്‍ വിവരമറിയിച്ചത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു.
അപകടമുണ്ടാകുന്നതിന് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് സിബി കാറോടിച്ച് പോകുന്നത് കണ്ടിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സിബിയുടെ വീട്ടില്‍ നിന്ന് ഏതാണ്ട് നാല് കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, എറണാകുളം ആലങ്ങാട് കൊങ്ങോര്‍പ്പിള്ളിയില്‍ ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എംസാന്‍ഡ് കയറ്റിവന്ന ടിപ്പര്‍ ലോറിക്കാണ് തീപിടിച്ചത്. ആര്‍ക്കും പരിക്കില്ല. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ല. ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. സഹകരണ ബാങ്കിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
തീപിടിത്തമുണ്ടായാല്‍
-
- തീപിടിത്തമുള്‍പ്പെടെയുള്ള അടിയന്തരഘട്ടങ്ങളില്‍ 101ല്‍ വിളിച്ച് സഹായം തേടാവുന്നതാണ്
- കോള്‍ കണക്ടാകുന്ന ഉടന്‍, ക്ഷമയോടെ വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം
- അപകടത്തിന്റെ സ്വഭാവം, തീവ്രത, അപകടം നടന്ന സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കണം
- രക്ഷാപ്രവര്‍ത്തകര്‍ക്ക് ബന്ധപ്പെടുന്നതിനായി മൊബൈല്‍ നമ്പര്‍ നല്‍കണം
- അപകടത്തില്‍പെട്ടവര്‍ക്ക് ആംബുലന്‍സ് സഹായം വേണ്ടിവരാം. ആംബുലന്‍സ് സഹായം വേണമെങ്കില്‍ അതും അറിയിക്കണം
- അപകടവവിവരം മറ്റുള്ളവര്‍ അറിയിക്കുമെന്ന് കരുതി 101ല്‍ വിളിച്ച് അറിയാക്കിതിരിക്കരുത്
Read Also : ഒന്നാം സമ്മാനം 80 ലക്ഷം രൂപ; കാരുണ്യ ലോട്ടറി ‘കാരുണ്യം’ ചൊരിഞ്ഞത് ഈ നമ്പറുകള്‍ക്ക്
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയര്‍ന്നേക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചൂട് വര്‍ധിക്കുന്നത് കാട്ടുതീക്ക് കാരണമായേക്കാം. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും, കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു. അതുപോലെ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലും തീപിടിത്തത്തിന് സാധ്യതയുണ്ട്. ഇത്തരം സ്ഥലങ്ങള്‍ സമീപം താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും ജാഗ്രത പാലിക്കണം. കൃത്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം.