5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam special train: ഓണക്കാലത്തേക്കായി എറണാകുളത്തേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് കൂടി

Onam special train service : മൂന്ന് സർവ്വീസാണ് ഓണക്കാലത്ത് സ്പെഷ്യലായി ഓടുക. എറണാകുളത്ത് നിന്ന് യലഹങ്കയിലേക്കാണ് സർവ്വീസ്.

Onam special train: ഓണക്കാലത്തേക്കായി എറണാകുളത്തേക്ക് മൂന്ന് സ്പെഷ്യൽ ട്രെയിൻ സർവ്വീസ് കൂടി
onam special train service (Image Courtesy - Social Media)
aswathy-balachandran
Aswathy Balachandran | Published: 31 Aug 2024 12:47 PM

കൊച്ചി: വിശേഷ ദിവസങ്ങളിലെല്ലാം കേരളത്തിലേക്കുള്ള ട്രെയിനുകളിൽ തിരക്കനുഭവപ്പെടുന്നത് പതിവാണ്. റിസർവേഷൻ ടിക്കറ്റുകളും നേരത്തെ തന്നെ വിറ്റുപോകും. ഇതിനു പരിഹാരമായി പലപ്പോഴും സ്പെഷ്യൽ ട്രെയിൻ സർവ്വീസുകളും ആരംഭിക്കാറുണ്ട്. ഇത് യാത്രക്കാർക്ക് വലിയ ആശ്വാസവുമാണ്. ഇത്തവണ ഓണത്തിരക്കുകൾ തുടങ്ങുന്നത് പ്രമാണിച്ച് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്.

എറണാകുളത്തേക്കാണ് പുതിയ സർവ്വീസ് ആരംഭിക്കാൻ തീരുമാനിച്ചത്. മൂന്ന് സർവ്വീസാണ് ഓണക്കാലത്ത് സ്പെഷ്യലായി ഓടുക. എറണാകുളത്ത് നിന്ന് യലഹങ്കയിലേക്കാണ് സർവ്വീസ്. ആഴ്ചയിൽ മൂന്ന് സർവീസുകൾ ഉള്ള സ്പെഷ്യൽ ട്രെയിനാണ് അനുവദിച്ചത്.

ഓണാവധി പ്രമാണിച്ചുള്ള തിരക്ക് സംബന്ധിച്ചുള്ള വിഷയം ഹൈബി ഈഡൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് ബാംഗ്ലൂരിന് സമീപത്തു നിന്നും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. എറണാകുളത്തു നിന്ന് 12.40-നാണ് സർവ്വീസ് ആരംഭിക്കുക. 06101 നമ്പർ ട്രെയിനാണ് സർവ്വീസ് നടത്തുന്നത്. തൃശൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ അടക്കമുള്ള സ്റ്റേഷൻ കടന്ന് രാത്രി 11 മണിയോടെ യലഹങ്കയിലേക്ക് എത്തും എന്നാണ് വിവരം.

ALSO READ – വരൻ്റെ കൂട്ടർക്ക് മട്ടൻ കിട്ടിയില്ല… പിന്നെ നടന്നത് അടിയോടടി

യലഹങ്കയിൽ നിന്ന് രാവിലെ അഞ്ചിനാണ് തിരികെയുള്ള ട്രെയിൻ. 06102 ട്രെയിൻ ആണ് തിരിച്ച് പുറപ്പെടുന്നത്. ഇത് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തും. 13 ഗരീബ്റത്ത് കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക എന്നാണ് വിവരം.

ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങിയിട്ടുണ്ട്.

അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം ഇത്തവണത്തെ ഓണത്തിന് കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തുക. നിലവിലുള്ള ബസുകൾക്ക് പുറമെയാണ് ഓരോ ദിവസവും 58 അധിക ബസുകൾ സർവീസ് നടത്തുന്നത്. ഓണം സ്പെഷ്യൽ സർവീസിൻറെ ഓൺ‍ലൈൻ ടിക്കറ്റ് റിസർ‍വേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.