5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Onam 2024: തിക്കും തിരക്കും വേണ്ട ; കൊച്ചുവേളിയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ ഒരുക്കി റെയിൽവേ

Onam special train service: കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ

Onam 2024: തിക്കും തിരക്കും വേണ്ട ; കൊച്ചുവേളിയിൽ നിന്ന് ഓണം സ്പെഷ്യൽ ട്രെയിൻ ഒരുക്കി റെയിൽവേ
Train (Photo by Eric Lafforgue/Art in All of Us/Corbis via Getty Images)
Follow Us
aswathy-balachandran
Aswathy Balachandran | Published: 14 Sep 2024 09:33 AM

തിരുവനന്തപുരം: ഓണക്കാലത്ത് യാത്രാ ദുരിതമാണ് അന്യനാടുകിൽ‍ താമസിക്കുന്ന മലയാളികളെ ഏറ്റവും വലയ്ക്കുന്നത്. റിസർവ്വേഷനുകൾ നേരത്തെ ക്ലോസ് ചെയ്യുന്നതിനു പുറമേ ആഘോഷ സമയങ്ങളിൽ ഉണ്ടാകുന്ന അനിയന്ത്രിതമായ തിരക്കും യാത്രക്കാരെ വലയ്ക്കാറുണ്ട്. ഇത് കുടുംബമായി യാത്ര ചെയ്യുന്നവരെയാണ് ഏറ്റവും അധികം ബാധിക്കുന്നതും.

പല സമയത്തും എന്നപോലെ ഇത്തവണയും ആ ദുരിതം മുന്നിൽക്കണ്ട് ഇന്ത്യൻ റെയിൽവേ ഓണം സ്പെഷ്യൽ ട്രെയിൻ സർവ്വീസ് അനുവദിച്ചിട്ടുണ്ട്. യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് തീരുമാനം. തിരുവോണത്തിന്റെ പിറ്റേന്ന് തിങ്കളാഴ്ചയാണ് കൊച്ചുവേളിയിൽ നിന്നു ചെന്നൈയിലേക്കുള്ള സ്പെഷ്യൽ സർവ്വീസ് ഉള്ളത്.

എസി സ്‌പെഷൽ ട്രെയിനാണ് ഇത്. ഉച്ചയ്ക്കു 12.50 നാണ് കൊൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. പിറ്റേ ദിവസം രാവിലെ 9.30-ന് ട്രെയിൻ ചെന്നൈയിലെത്തുയം ചെയ്യും. മടക്ക ട്രെയിൻ ചെന്നൈയിൽ നിന്ന് 17നാണ് ഉള്ളത്. ഇത് ഉച്ചയ്ക്കു 3 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.50ന് കൊച്ചുവേളിയിലെത്തും എന്നാണ് വിവരം.

ALSO READ – ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാ

കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ എന്നും അധികൃർ അറിയിച്ചു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ട്രെയിൻ പുറപ്പെടുന്നത് 24 മണിക്കൂർ മുമ്പ് തത്കാൽ ഓപ്പൺ ആകുന്നതാണ്.

 

ബം​ഗളുരുവിൽ ഉള്ളവർക്കും ആശ്വസിക്കാം

ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഇരു ദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിട്ടുള്ളത് എന്നാണ് വിവരം. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങിയിട്ടുണ്ട്.

രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുക. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരണം. ഈ സർവീസുകൾക്ക് 11 സ്റ്റോപ്പുകളാണുള്ളത്.

പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ടാകും എന്നാണ് വിവരം.

ഓണത്തിന് കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വിവരം. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് ഉള്ളത്.

Latest News