Onam Special Train: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം

Onam Special Benguluru - Kochuveli Train: 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികൾ. എന്നാൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുന്നത്. 

Onam Special Train: ഓണം ഓണാക്കാൻ... സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം

Onam Special Benguluru - Kochuveli Train.(GettyImages)

Updated On: 

21 Aug 2024 08:37 AM

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന ബം​ഗളൂരു മലയാളികൾക്ക് സന്തോഷ വാർത്തയുമായി റെയിൽവേ (Onam Special Train). ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും (Benguluru – Kochuveli Train) തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് കഴിഞ്ഞ ദിവസം മുതൽ ഓടിത്തുടങ്ങി.

16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റർ-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികൾ. എന്നാൽ സെക്കൻഡ് ക്ലാസ് സ്ലീപ്പർ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിൻ സർവീസ് നടത്തുക. രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ പുറപ്പെടുന്നത്. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ഓണക്കിറ്റ് ലഭിക്കാന്‍ അധിക ദിവസമില്ല, 13 ഇനങ്ങളുമായി സെപ്റ്റംബര്‍ ആറുമുതല്‍

കൊച്ചുവേളിയിൽ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് നടത്തുക. വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്തദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും. കേരളത്തിൽ ഓണത്തിനെത്തുന്ന സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് 11 സ്റ്റോപ്പുകളാണുള്ളത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപുള്ളത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.

അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം ഇത്തവണത്തെ ഓണത്തിന് കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് നടത്തുക. നിലവിലുള്ള ബസുകൾക്ക് പുറമെയാണ് ഓരോ ദിവസവും 58 അധിക ബസുകൾ സർവീസ് നടത്തുന്നത്. ഓണം സ്പെഷ്യൽ സർവീസിൻറെ ഓൺ‍ലൈൻ ടിക്കറ്റ് റിസർ‍വേഷൻ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഓപ്പറേറ്റ് ചെയ്യുന്ന സ്കാനിയ, വോൾ‍വോ, സ്വിഫ്റ്റ് എസി നോൺ എസി ഡിലക്സ് ബസുകൾ എന്നിവയ്ക്ക് പുറമെയാണ് പുതിയ സർവീസ്.

Related Stories
Mumps Outbreak Malappuram: മഞ്ചേരിയിലെ സ്കൂളിൽ 30 കുട്ടികൾക്ക് മുണ്ടിനീര്; സ്കൂൾ അടച്ചു, വിദഗ്ധ സംഘം പരിശോധന നടത്തി
Kerala Rain Alert: ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു; നാളെ തീവ്രന്യൂനമർദ്ദമാകും, വരും ദിവസങ്ങളിൽ മഴ ശക്തമാകും
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ