Onam Special Train: ഓണം ഓടിതീർക്കേണ്ട… ഓണത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു റൂട്ടിൽ ഒരു സ്പെഷൽ ട്രെയിൻ കൂടി
Onam Special Train Service: ഓണത്തിരക്ക് കണക്കിലെടുത്ത് മുമ്പ് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം നാല് മുതലാണ് സ്പെഷൽ സർവീസ് ആരംഭിച്ചത്.
ബംഗളൂരു: ഓണത്തിന് നാട്ടിലേക്ക് (Onam Special Train) പോകുന്നവരുടെ തിരക്ക് വർദ്ധിച്ചതോടെ ബെംഗളൂരു റൂട്ടിൽ ഒരു സ്പെഷൽ ട്രെയിൻ കൂടി. 13ന് ഹുബ്ബള്ളിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് ബംഗളൂരു വഴി സ്പെഷൽ ട്രെയിൻ സർവീസ് നടത്തുന്നതാണ്. കൊച്ചുവേളിയിൽ നിന്ന് 14നാണ് തിരിച്ചുള്ള സർവീസ്. ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. ഹുബ്ബള്ളി–കൊച്ചുവേളി സ്പെഷൽ (07333) രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെട്ട് 14ന് രാവിലെ 6.45ന് കൊച്ചുവേളിയിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
തിരിച്ചുള്ള യാത്രയിൽ കൊച്ചുവേളി–ഹുബ്ബള്ളി സ്പെഷൽ (07334) 14ന് ഉച്ചയ്ക്ക് 12.50നു കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 12.50നു ഹുബ്ബള്ളിയിലെത്തുന്നതാണ്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്.
മുമ്പ് ഓണത്തിരക്ക് കണക്കിലെടുത്ത് എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് ഓണം സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം നാല് മുതലാണ് സ്പെഷൽ സർവീസ് ആരംഭിച്ചത്. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള ട്രെയിനാണ് സർവീസ് നടത്തുക. സെപ്റ്റംബർ നാല്, ആറ് തീയതികളിലും എറണാകുളത്ത് നിന്ന് അഞ്ച്, ഏഴ് തീയതികളിലും യെലഹങ്കയിൽ നിന്ന് തിരികെയും സർവീസ് നടത്തിയത്.
ALSO READ: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം
ഓണക്കാലത്തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസ് നടത്തുക. സ്പെഷ്യൽ ട്രെയിൻ രാത്രി ഒൻപത് മണിക്കാണ് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്. പിറ്റേന്ന് ഉച്ചയ്ക്ക് 2:15ന് കൊച്ചുവേളിയിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് മടക്കയാത്ര. വൈകിട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 10:30ന് ബെംഗളൂരുവിലെത്തും.
കേരളത്തിൽ ഓണത്തിനെത്തുന്ന സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് 11 സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപുള്ളത്. സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ ജങ്ഷൻ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
അയൽ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്നോണം ഇത്തവണത്തെ ഓണത്തിന് കെഎസ്ആർടിസിയും കൂടുതൽ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലെ വിവിധ ഡിപ്പോകളിൽ നിന്നും ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സർവീസ് ഉണ്ടാകുക. നിലവിലുള്ള ബസുകൾക്ക് പുറമെ ഓരോ ദിവസവും 58 അധിക ബസുകൾ സർവീസ് നടത്താനാണ് തീരുമാനം.