5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam MVD Instructions: ഓണക്കാലം ബ്ലോക്കിലാവല്ലേ…; റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എംവിഡി

MVD Instructions: ഓണക്കാലമായതിനാൽ റോഡുകളിൽ പതിവിലുമധികം വാഹനങ്ങൾ ഇറങ്ങുന്നതിനാൽ തിരക്ക് വളരെ കൂടുതലായിരിക്കും. അതിനാൽ ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം.

Onam MVD Instructions: ഓണക്കാലം ബ്ലോക്കിലാവല്ലേ…; റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എംവിഡി
MVD Instructions.
neethu-vijayan
Neethu Vijayan | Published: 15 Sep 2024 12:26 PM

ചിങ്ങമാസത്തിലെ പൊന്നോണത്തെ വരവേറ്റ് കേരളീയർ. നാടെങ്ങും ഓണാഘോഷം കൊണ്ടാടുമ്പോൾ ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാൻ നിർദേശങ്ങളുമായി എംവിഡി. ഓണക്കാലമായതിനാൽ റോഡുകളിൽ പതിവിലുമധികം വാഹനങ്ങൾ ഇറങ്ങുന്നതിനാൽ തിരക്ക് വളരെ കൂടുതലായിരിക്കും. അതിനാൽ ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കണമെന്നാണ് പ്രധാന നിർദേശം. ഒപ്പം പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും എംവി‍ഡി നിർദേശിക്കുന്നുണ്ട്.

​ഗതാ​ഗതം സു​ഗ​മമാക്കാനും യാത്രാ ക്ലേശം അനുഭവപ്പെടാതിരിക്കാനുമാണ് ഇത്തരത്തിലൊരു സംവിധാനവുമായി എംവിഡി  രം​ഗത്തെത്തിയിരിക്കുന്നത്. ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർത്ഥ്യം മനസിലാക്കി മുന്നോട്ട് പോകണമെന്നും എംവിഡി നിർദ്ദേശിക്കുന്നുണ്ട്.

എംവിഡിയുടെ നിർദേശങ്ങൾ ഇങ്ങനെ

1. റോഡുകളിലെ ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക.

2. ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കുന്നതിനായി വഴി നൽകുക. ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത അരുത്.

3. ബ്ലോക്കിൽ നിന്നും ഒരു വണ്ടിെയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർത്ഥ്യം മനസിലാക്കി മുന്നോട്ട് പോകുക.

4. പരമാവധി യാത്രയ്ക്ക് പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

5. പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി മറ്റ് തിരക്കൊഴിഞ്ഞ സമയം ഇതിനായി തിരഞ്ഞെടുക്കുക.

6. റോഡിൽ അനാവശ്യമായി വാഹനങ്ങൾ പാർക്കിംഗ് ചെയ്യരുത്.

7. കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്യുക. റോഡിൽ നിർബന്ധം ആയും പാർക്കിംഗ് അനുവദിക്കുന്നതല്ല.